മകന് ഒട്ടനവധി സമ്മാനങ്ങളും വാങ്ങിയാണ് വേദിക വീട്ടിലേക്ക് എത്തുന്നത്. മകനെ കണ്ടതോടെ വേദിക ആകെ വികാരാധീതയാവുകയായിരുന്നു. കരഞ്ഞുകലങ്ങിയ കണ്ണുകളോടെ മകനെ കെട്ടിപ്പിടിച്ച് നിറയെ ഉമ്മകൊടുക്കുന്നുണ്ട് വേദിക.
വേദികയ്ക്ക് മകന്‍ നീരവിനെ കാണാന്‍ സാധിക്കുമോ എന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ കുടുംബവിളക്കിലെ ചോദ്യം. മകനെ ഒഴിവാക്കിയാണ് സിദ്ധാര്‍ത്ഥിനൊപ്പം വേദിക വന്നതെങ്കിലും, രോഗാതുരയായി ഇരിക്കുന്ന ഈ അവസരത്തില്‍ മകനെ ഒന്ന് കാണുക എന്നത് വേദികയുടെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു. അതിനായി വേദിക തന്നത്താന്‍ ശ്രമിച്ചെങ്കിലും അത് സാധ്യമായില്ല. പക്ഷെ സുമിത്ര ഇടപെട്ട് ഒരു ദിവസത്തേക്ക് വേദികയുടെ മകനെ ശ്രീനിലയത്തിലേക്ക് കൊണ്ടുവരാനായി സാധിച്ചിരിക്കുകയാണ്. സമ്പത്ത് എന്ന വേദികയുടെ മുന്‍ ഭര്‍ത്താവ് വിദേശത്താണ്.അതുകൊണ്ടുതന്നെ മകനെ ഇപ്പോള്‍ നോക്കുന്നത് സമ്പത്തിന്റെ സഹോദരനും ഭാര്യയുമാണ്.
നീരവിനേയും കൂട്ടി സുമിത്ര വീട്ടിലേക്ക് വരുന്നതിനിടെ ഫോണ്‍ വിളിച്ച് നീരവ് അമ്മയോട് സംസാരിക്കുന്നുണ്ട്. വേദിക പഴയ വില്ലത്തരമെല്ലാം മാറ്റിവച്ചതോടെ പ്രേക്ഷകര്‍ക്കും പ്രിയപ്പെട്ടവളായി മാറിയിട്ടുണ്ട് വേദിക. അതുകൊണ്ടുതന്നെ വേദികയുടെ സെന്റിമെന്റല്‍ സീനുകളിലെല്ലാം പ്രേക്ഷകരും വളരെയധികം സങ്കടപ്പെടുന്നുണ്ട്. മകനെ വര്‍ഷങ്ങള്‍ക്കുശേഷം കാണുന്നതിനുള്ള എക്‌സൈറ്റ്‌മെന്റിലാണ് വേദികയുള്ളത്. മകന്‍ വരുന്നത് അറിഞ്ഞ വേദികയോട്, നേരത്തെ ഓഫീസില്‍ നിന്നിറങ്ങി വീട്ടിലേക്ക് വരാന്‍ സുമിത്ര പറയുന്നുണ്ട്. ശ്രീനിലയത്തില്‍ എത്തിയ നീരവ് ആകെ സന്തോഷത്തിലാണ്. കുടുംബക്കാരുടെ വീട്ടില്‍ കാലങ്ങള്‍ക്കുശേഷം എത്തിയ നീരവ് അപ്പൂപ്പനെ കാണാനും മറ്റും ഓടിനടക്കുകയാണ്. എന്നാല്‍ വേദികയുടെ കുട്ടികൂടി വീട്ടിലേക്ക് എത്തിയതോടെ സരസ്വതിയ്ക്ക് ആകെ വെപ്രാളമായിട്ടുണ്ട്. ഇനി ഇവരെല്ലാം ഇവിടെ കൂടുമോ എന്നാണ് സരസ്വതിയുടെ സംശയം.
undefined
മകന് ഒട്ടനവധി സമ്മാനങ്ങളും വാങ്ങിയാണ് വേദിക വീട്ടിലേക്ക് എത്തുന്നത്. മകനെ കണ്ടതോടെ വേദിക ആകെ വികാരാധീതയാവുകയായിരുന്നു. കരഞ്ഞുകലങ്ങിയ കണ്ണുകളോടെ മകനെ കെട്ടിപ്പിടിച്ച് നിറയെ ഉമ്മകൊടുക്കുന്നുണ്ട് വേദിക. ഇതെല്ലാം കണ്ട് സരസ്വതി ചോദിക്കുന്നത് ഇവള്‍ ഇത്രകാലം കുട്ടിയെ മറന്നിരിക്കുമ്പോള്‍ ഈ സ്‌നേഹമെല്ലാം എവിടെയായിരുന്നൂവെന്നും, മറ്റുമാണ് സരസ്വതിയമ്മ സുമിത്രയോട് ചോദിക്കുന്നത്. എന്നാല്‍ സുമിത്ര പറയുന്നത് വേദികയുടെ അടുത്തുനിന്നും നീരവിനെ അകറ്റിയത് സിദ്ധാര്‍ത്ഥാണെന്നാണ്. നീരവിനായി ഭക്ഷണം വാരിക്കൊടുക്കുമ്പോഴും, മറ്റും പണ്ട് ഇതെല്ലാം ചെയ്യാത്തതിന്റെ സങ്കടം വേദികയ്ക്കുണ്ട്.
എന്നും അമ്മ ഇതുപോലെ വാരിത്തരുമോ എന്നെല്ലാം ചോദിച്ചാണ് നീരവ് ഉറങ്ങാന്‍ കിടക്കുന്നത്. നാളെത്തന്നെ അവനെ കൊണ്ടാക്കണം എന്ന കാര്യം അവനറിയില്ല. കുഞ്ഞിനെ വിട്ടുകൊടുത്തില്ലെങ്കില്‍ സുമിത്രയ്ക്ക് അതാകെ പ്രശ്‌നമാകും എന്നതുകൊണ്ടാണ് വേദിക മകനെ വിട്ടുകൊടുക്കാന്‍ ഒരുക്കമായത്. മകനെ കെട്ടിപ്പിടിച്ചുറങ്ങുന്ന വേദികയെകാണിച്ചാണ് പുതിയ എപ്പിസോഡ് അവസാനിക്കുന്നത്.
വേദികയുടെ ആ ആഗ്രഹവും സാധിച്ചുകൊടുത്ത് സുമിത്ര : കുടുംബവിളക്ക് റിവ്യു
'രോഗമല്ല കൊല്ലുന്നത്, വേദികയെ സ്‌നേഹിച്ച് കൊന്ന് സുമിത്ര' : കുടുംബവിളക്ക് റിവ്യു