രോഹിത്ത് അടക്കമുള്ളവര്‍ കരുതുന്നത് വേദികയുടെ രോഗവും മറ്റും ശരിക്ക് മനസ്സിലാക്കിയ സിദ്ധാര്‍ത്ഥിന് വന്ന മനസ്താപമാണ് ഈ സ്‌നേഹമെന്നാണ്
ഗര്‍ഭിണിയായ സന്തോഷത്തിനിടെയായിരുന്നു സുമിത്രയുടെ മകള്‍ ശീതള്‍ സ്‌റ്റെയറില്‍നിന്നും വീണത്. എല്ലാവരുമൊന്ന് പേടിച്ചെങ്കിലും പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. എന്നാല്‍ മകളെ കാണാനായി സുമിത്രയും രോഹിത്തും അങ്ങോട്ടേക്ക് പോയി. ശീതളിന് ചില അസ്വസ്ഥതകള്‍ ഉള്ളതുകാരണം സുമിത്രയ്ക്ക് താല്‍ക്കാലികമായി അവിടെ തുടരേണ്ടിയും വന്നു. സച്ചിന്റെ വീട്ടില്‍ സുമിത്ര തുടരേണ്ടി വന്നതോടെ, ശ്രീനിലയത്തിലെ കാര്യങ്ങള്‍ എല്ലാംതന്നെ വേദിക മനോഹരമായി നടത്തിയെന്നുവേണം പറയാന്‍. എന്നാല്‍ വേദിക വീട്ടിലെ കാര്യങ്ങള്‍ ഏറ്റെടുത്തതൊന്നും സരസ്വതിയമ്മയ്ക്ക് ഒട്ടുംതന്നെ പിടിച്ചിട്ടില്ല. സരസ്വതിയുടെ മകന്‍ സിദ്ധാര്‍ത്ഥിന്റെ ഭാര്യയാണ് വേദിക. സിദ്ധാര്‍ത്ഥ് ഉപേക്ഷിച്ച വേദികയെ അയാളുടെ ആദ്യഭാര്യയായ സുമിത്രയാണ് ഇപ്പോള്‍ സംരക്ഷിക്കുന്നത്. സുമിത്രയ്‌ക്കൊപ്പം താമസിക്കുന്ന സരസ്വതിയ്ക്ക് ഇപ്പോള്‍ സുമിത്രയേയും വേദികയേയും ഇഷ്ടമില്ലാത്ത അവസ്ഥയാണ്.
സച്ചിന്റെ വീട്ടില്‍ നില്‍ക്കുന്ന സുമിത്ര അവര്‍ക്ക് നല്ല ആശ്വാസമാകുന്നുണ്ട്. എന്നാല്‍ അടുത്ത ദിവസം സുമിത്ര പോയാല്‍ അതൊരു സങ്കടമാകുമല്ലോ എന്നാണ് അവര്‍ കരുതുന്നത്. 'ആന്റിക്ക് രണ്ട് ദിവസം കഴിഞ്ഞ് പോയാല്‍ പോരേ' എന്നാണ് സച്ചിന്‍ ചോദിക്കുന്നത്. അതിന് സ്നേഹത്തോടെയാണ് സുമിത്ര ഉത്തരം പറയുന്നത്. ഇപ്പോള്‍ ശീതള്‍ ഓക്കെയായല്ലോ, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ആന്റി വരാമെന്നാണ് സുമിത്ര പറയുന്നതും തിരികെ ശ്രീനിലയത്തിലേക്ക് പോരുന്നതും. അവിടെ ആകെ കുളം കലക്കി, വേദികയുടെ കുറ്റങ്ങള്‍ തനിക്ക് പറഞ്ഞുതരുന്ന സരസ്വതിയമ്മയോട് സുമിത്ര നന്നായി തിരികെ പറയുന്നുമുണ്ട്. അതിനിടെയാണ് സിദ്ധാര്‍ത്ഥ് വീണ്ടും വേദികയുമായി അടുക്കുന്നത്. നമുക്കൊരു ടൂര്‍ പോകാമെന്നാണ് സിദ്ധാര്‍ത്ഥ് വേദികയോട് പറയുന്നത്. ഇക്കാര്യം സരസ്വതിയും മറ്റും അറിയുന്നുണ്ട്. ഒഴിവാക്കാന്‍ ശ്രമിച്ചവളുമായി പിന്നെയും അടുക്കാന്‍ സിദ്ധാര്‍ഥിന് നാണമില്ലേയെന്നാണ് അവര്‍ ചോദിക്കുന്നത്. എന്നാല്‍ മറ്റാര്‍ക്കും തോന്നാത്ത ചില സംശയങ്ങളാണ് സുമിത്രയ്ക്ക് തോന്നുന്നത്. അതാകട്ടെ തെറ്റാത്ത തോന്നലുകളുമായിരുന്നു.
undefined
രോഹിത്ത് അടക്കമുള്ളവര്‍ കരുതുന്നത് വേദികയുടെ രോഗവും മറ്റും ശരിക്ക് മനസ്സിലാക്കിയ സിദ്ധാര്‍ത്ഥിന് വന്ന മനസ്താപമാണ് ഈ സ്‌നേഹമെന്നാണ്. എന്നാല്‍ ഇത് കപടമാണെന്നും താനത് തെളിയിച്ചുതരാമെന്നുമാണ് സുമിത്ര പറയുന്നത്. എന്നാല്‍ സിദ്ധാര്‍ത്ഥിന്റെ കോള്‍ എടുത്ത് സംസാരിക്കുന്ന വേദിക പോലും സിദ്ധാര്‍ത്ഥിന്റെ കപട സ്‌നേഹത്തില്‍ വീണുപോവുകയാണ്. സിദ്ധാര്‍ത്ഥ് സുമിത്രയെക്കുറിച്ച് പറഞ്ഞത് മാത്രമാണ് വേദികയ്ക്ക് അത് ദഹിക്കാതിരുന്നതിന് ഒരേയൊരു കാര്യം. എന്നാലും സുമിത്ര പറഞ്ഞ ചില പ്ലാനുകളോടെ പിറ്റേന്നുതന്നെ വേദിക സിദ്ധാര്‍ത്ഥിനെ കാണാനായി പോകുന്നുണ്ട്. അവിടെയും സ്‌നേഹത്തിന്റെ നിറകുടമായി അഭിനയിക്കുന്ന സിദ്ധാര്‍ത്ഥിനോട്, വേദിക പറയുന്നത് നമുക്ക് ടൂര്‍ പോകുന്നതിന് മുന്നോടിയായി വക്കീലിനെകണ്ട് ഡിവോഴ്‌സ് കേസ് ഒത്തുതീര്‍പ്പാക്കാം എന്നാണ്. എന്നാല്‍ അത് കേട്ടതോടെ സിദ്ധാര്‍ത്ഥിന്റെ സ്വഭാവം ആകെ മാറുകയാണ്. അങ്ങനെ സിദ്ധാര്‍ത്ഥിന്റെ അടുത്ത നാടകവും സുമിത്ര പൊളിച്ചതാണ് കുടുംബവിളക്കിന്റെ പുതിയ എപ്പിസോഡ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക