അഞ്ച് വര്‍ഷത്തിനിപ്പുറം പരമ്പര അവസാനിക്കുമ്പോള്‍ താരങ്ങളെല്ലാം സങ്കടവും സന്തോഷവും പങ്കുവെച്ച് എത്തുന്നുണ്ട്.
കൊച്ചി: സുമിത്രയെന്ന പാവം വീട്ടമ്മയായി മീര വസുദേവ് എത്തിയപ്പോള്‍ പ്രേക്ഷകര്‍ക്ക് അമ്പരപ്പായിരുന്നു. സംപ്രേഷണം തുടങ്ങി അധികം വൈകാതെ തന്നെ സുമിത്രയേയും സീരിയല്‍പ്രേമികള്‍ ഏറ്റെടുക്കുകയായിരുന്നു. സാധാരണ വീട്ടമ്മയില്‍ നിന്നും ബിസിനസുകാരിയിലേക്കുള്ള സുമിത്രയുടെ വളര്‍ച്ചയും, ജീവിതത്തിലെ മാറ്റങ്ങളുമെല്ലാം പ്രേക്ഷകരും ആസ്വദിക്കുകയായിരുന്നു. സിനിമ സീരിയല്‍ വ്യത്യാസം നോക്കാതെ അഭിനയ സാധ്യതയുള്ള കഥാപാത്രമാണോ എന്ന കാര്യം മാത്രമാണ് താന്‍ ശ്രദ്ധിക്കാറുള്ളതെന്ന് മീര പറഞ്ഞിരുന്നു.
അഞ്ച് വര്‍ഷത്തിനിപ്പുറം പരമ്പര അവസാനിക്കുമ്പോള്‍ താരങ്ങളെല്ലാം സങ്കടവും സന്തോഷവും പങ്കുവെച്ച് എത്തുന്നുണ്ട്. ഒരു യാത്ര അവസാനിക്കുമ്പോള്‍ നിങ്ങള്‍ സുഹൃത്തുക്കളെ കൂടെ ചേര്‍ത്ത് പിടിക്കൂ. മനോഹരമായ നിമിഷങ്ങള്‍ ഓര്‍മ്മയിലുണ്ടാവട്ടെ. ഒരിക്കലും അവസാനിക്കാത്തത്ര സ്‌നേഹം ഉള്ളിലുണ്ടാവട്ടെ. കുടുംബവിളക്ക് എനിക്ക് ഒരുപാട് ഓര്‍മ്മകളും നല്ല സൗഹൃദവും സമ്മാനിച്ചു. ഭര്‍ത്താവ് ഉള്‍പ്പടെ പരമ്പരയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കൊപ്പമുള്ള ചിത്രങ്ങളായിരുന്നു മീര പങ്കുവെച്ചത്. നമ്മള്‍ ഇനിയും കണ്ടുമുട്ടും. എത്ര മനോഹരമായൊരു യാത്രയായിരുന്നു അത് എന്നുമായിരുന്നു താരം പറഞ്ഞത്.
കരിയറില്‍ മാത്രമല്ല മീരയുടെ ജീവിതത്തിലും വലിയ മാറ്റങ്ങളാണ് കുടുംബവിളക്ക് സമ്മാനിച്ചത്. പരമ്പരയുടെ ക്യാമറമാനായ വിപിനാണ് മീരയെ വിവാഹം ചെയ്തത്. ഇവരുടെ വിവാഹ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. 2019 മുതല്‍ ഒന്നിച്ച് ജോലി ചെയ്ത് വരികയായിരുന്നു ഞാനും വിപിനും. ഒരു വര്‍ഷമായി ഞങ്ങള്‍ പ്രണയത്തിലായിരുന്നു. ഇനിയുള്ള യാത്രകള്‍ ഒന്നിച്ച് എന്നുമായിരുന്നു അന്ന് മീര പറഞ്ഞത്. കോയമ്പത്തൂരില്‍ വെച്ചായിരുന്നു രജിസ്റ്റര്‍ വിവാഹം നടത്തിയത്. വിവാഹ ചിത്രങ്ങള്‍ ഇരുവരും പങ്കുവെച്ചിരുന്നു. മീര മൂന്നാമതും വിവാഹിതയായപ്പോള്‍ രൂക്ഷ വിമര്‍ശനങ്ങളുമായി ചിലരെത്തിയിരുന്നു. മീരയോ വിപിനോ ഇതൊന്നും ഗൗനിച്ചിരുന്നില്ല.
തുടക്കം മുതല്‍ പ്രേക്ഷകരും മികച്ച പിന്തുണയാണ് നല്‍കിയത്. ഇനിയങ്ങോട്ടുള്ള യാത്രകളിലും നിങ്ങളുടെ പിന്തുണ കൂടെ വേണമെന്നായിരുന്നു നൂബിന്‍ പറഞ്ഞത്. കുടുംബവിളക്കില്‍ പ്രതീഷ് എന്ന കഥാപാത്രത്തെയായിരുന്നു നൂബിന്‍ അവതരിപ്പിച്ചത്.
'ചേട്ടനും അനിയത്തിയുമാണോ?': മകള്‍ക്കൊപ്പമുള്ള ഫോട്ടോ ഷൂട്ട് വൈറലായി, സന്തോഷത്തില്‍ സാജന്‍ സൂര്യ
ആസിഫ് അലി നായകനാകുന്ന ചിത്രം 'ആഭ്യന്തര കുറ്റവാളി'യുടെ ഷൂട്ടിംഗ് ആരംഭിച്ചു