ശ്രുതി ഹാസനൊപ്പം കൂടെവിടെയിലെ 'അദിതി ടീച്ചർ; ചിത്രങ്ങൾ പങ്കുവച്ച് ശ്രീധന്യ

By Web Team  |  First Published Sep 28, 2021, 8:53 PM IST

ബംഗാളി പരമ്പരയായ മോഹോറിന്‍റെ റീമേക്കായ പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കൂടെവിടെ. 


ബംഗാളി പരമ്പരയായ മോഹോറിന്‍റെ റീമേക്കായ പരമ്പരയാണ് ഏഷ്യാനെറ്റിൽ (Asianet) സംപ്രേഷണം ചെയ്യുന്ന കൂടെവിടെ.(Koodevide) ആരേയും പിടിച്ചിരുത്തുന്ന പ്രണയമാണ് പരമ്പര  പ്രമേയമാക്കുന്നത്. കോളേജില്‍ നടക്കുന്ന പ്രശ്‌നങ്ങളും രസകരമായ ഓർമ പ്രണയങ്ങളും സംഭവങ്ങളും പരമ്പര സ്ക്രീനിലെത്തിക്കുന്നു.

പരമ്പരയിലെ അദിതി ടീച്ചറായി എത്തുന്ന ശ്രീധന്യയുടെ വിശേഷമാണ് ഇപ്പോൾ പറയാനുള്ളത്. ടെലിവിഷൻ അവതാരകയായി തുടങ്ങിയ ശ്രീധന്യ വലിയ ആരാധകരെയാണ് കൂടെവിടെയിലൂടെ കൂടെക്കൂട്ടിയത്. ഈ ആരാധകർക്കായി താരം ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ്. തമിഴ് താരം കമൽഹാസന്റെ മകളും നടിയും സംവിധായകയുമായ ശ്രുതി ഹാസനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

Latest Videos

undefined

ഒരു പരസ്യ ഷൂട്ടിനിടെയെടുത്ത ചിത്രങ്ങളാണിത്. മുംബൈയിൽ നിന്നെടുത്ത ചിത്രങ്ങളാണിത്. ഗായത്രിയെന്നാണ് ശ്രീധന്യയുടെ യഥാർത്ഥ പേര്. നിരവധി പരിപാടികളിലൂടെ അവതാരകയായി ശ്രദ്ധ നേടിയ താരം ചില സിനിമകളിലും വേഷമിട്ടിരുന്നു. 'അപൂർവ്വ രാഗം',കടൽക്കുതിര, പ്രണയമീനുകളുടെ കടൽ ഇരുപത്തിയൊന്നാം നൂറ്റാണ്ട്, മംഗ്ലീഷ്  തുടങ്ങിയ ചിത്രങ്ങളിലു ശ്രീധന്യ വേഷമിട്ടിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sreedhanya (@sreedhanyaht)

'കൂടെവിടെ'. പരമ്പരയിലെ നായികാ നായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിന്‍ ജോസും അന്‍ഷിത അഞ്ജിയുമാണ്. ഋഷി, സൂര്യ എന്നിവരുടെ കോളേജ് ക്യാമ്പസിലെ മനോഹരമായ പ്രണയവും അതിന്‍റെ മുന്നോട്ടുള്ള പ്രയാണവുമാണ് പരമ്പര പറയുന്നത്. 

ക്യാംപസ് പ്രണയം എന്നതിനുപരിയായി അപ്രതീക്ഷിതമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. സീത എന്ന പരമ്പരയിലൂടെ മലയാളിക്ക് പരിചിതനായ ബിപിന്‍ ജോസാണ് പരമ്പരയില്‍ ഋഷിയായി എത്തുന്നത്. പരമ്പരയിലെ നായികാ കഥാപാത്രം സൂര്യയായെത്തുന്ന അന്‍ഷിത, കബനി എന്ന പരമ്പരയിലൂടെയാണ് ജനങ്ങളുടെ മനസ് കീഴടക്കിയത്.

click me!