നേരത്തെ തന്നെ സ്വന്തമായി ഐടി കമ്പനി നടത്തിയിരുന്ന നെപ്പോളിയന്‍ അത് യുഎസിലും തുടരുന്നുണ്ട്. നേരത്തെ രാഷ്ട്രീയത്തിലും സജീവമായിരുന്നു നെപ്പോളിയന്‍ 2014 ല്‍ ബിജെപിയില്‍ ചേര്‍ന്ന നെപ്പോളിയന്‍ എന്നാല്‍ രാഷ്ട്രീയം എല്ലാം മതിയാക്കിയാണ് അമേരിക്കയിലേക്ക് ചേക്കേറിയത്
ചെന്നൈ: തെന്നിന്ത്യയില്‍ എങ്ങും തിരക്കേറിയ നടനായിരുന്നു നെപ്പോളിയന്‍. ഭാരതി രാജ സിനിമ രംഗത്തേക്ക് കൊണ്ടുവന്ന നെപ്പോളിയന്‍ നായകനായും വില്ലനായും സഹനടനായും എല്ലാം തമിഴിലും മലയാളത്തിലും ഒക്കെ നിറഞ്ഞു നിന്നു. ദേവാസുരത്തിലെ മുണ്ടയ്ക്കല്‍ ശേഖരനെ മലയാളികള്‍ ഒരിക്കലും മറക്കില്ല. എന്നാല്‍ വളരെക്കാലമായി സിനിമ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ് നെപ്പോളിയന്‍.
2016 മുതല്‍ നെപ്പോളിയന്‍ അമേരിക്കയിലാണ് തമിഴ് സിനിമയില്‍ ഇപ്പോള്‍ മുഖം കാണിക്കാറെയില്ല. അമേരിക്കയില്‍ നെപ്പോളിയന്‍ സ്ഥിര താമസമാക്കാന്‍ കാരണം മകൻ ധനുഷാണ്. നെപ്പോളിയൻ ജയസുദയെ ദമ്പതികൾക്ക് ധനുഷ്, കുനാൽ എന്നിങ്ങനെ രണ്ട് ആൺമക്കളാണ്. മൂത്തമകൻ ധനുഷിന് മസ്കുലർ ഡിസ്ട്രോഫി എന്ന അസുഖമായിരുന്നു. അതിന് മികച്ച ചികിത്സ കിട്ടാൻ വേണ്ടി അമേരിക്കയിൽ പോയി സ്ഥിരതാമസമാക്കിയത്.
undefined
എന്നാല്‍ നെപ്പോളിയന്‍റെ യുഎസ് ജീവിതം രാജകീയം എന്നാണ് തമിഴ് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട്. നെപ്പോളിയന് അമേരിക്കയിൽ 3,000 ഏക്കർ കൃഷിസ്ഥലം ഉണ്ട്. ഇവിടെ വലിയതോതില്‍ പച്ചക്കറി ഉത്പാദനം നടത്തുന്നു. വ്യാവസായിക അടിസ്ഥാനത്തിലാണ് കൃഷി നടത്തുന്നത് ഒപ്പം തന്നെ വലിയ പശു ഫാം, വൈന്‍ ഉത്പാദനം എല്ലാം നെപ്പോളിയന്‍ നടത്തുന്നു.
നേരത്തെ തന്നെ സ്വന്തമായി ഐടി കമ്പനി നടത്തിയിരുന്ന നെപ്പോളിയന്‍ അത് യുഎസിലും തുടരുന്നുണ്ട്. നേരത്തെ രാഷ്ട്രീയത്തിലും സജീവമായിരുന്നു നെപ്പോളിയന്‍ 2014 ല്‍ ബിജെപിയില്‍ ചേര്‍ന്ന നെപ്പോളിയന്‍ എന്നാല്‍ രാഷ്ട്രീയം എല്ലാം മതിയാക്കിയാണ് അമേരിക്കയിലേക്ക് ചേക്കേറിയത്.അതിന് മുന്‍പ് 2001-2006 കാലത്ത് ഡിഎംകെ എംഎല്‍എയും, 2009 ല്‍ ഡിഎംകെ എംപിയും കേന്ദ്ര സഹമന്ത്രിയും ആയിരുന്നു നെപ്പോളിയന്‍. ഇദ്ദേഹത്തെ പിന്നീട് 2014ല്‍ ഡിഎംകെ പുറത്താക്കി.
നടന്‍ വിജയിയുമായി 15 വര്‍ഷത്തിലേറെയായി മിണ്ടാറില്ലെന്ന് നെപ്പോളിയന്‍ തന്നെ ഒരിക്കല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് നെപ്പോളിയന്‍റെ യുഎസിലെ അറുപതാം ജന്മദിനഘോഷമാണ്. അടുത്ത ബന്ധുക്കള്‍ അടക്കം പങ്കെടുത്ത വലിയ പാര്‍ട്ടിയില്‍ സിനിമ രംഗത്ത് നിന്നും രണ്ട് സര്‍പ്രൈസ് അതിഥികളാണ് പങ്കെടുത്തത് എന്നാണ് വിവരം. നടി മീനയും, നടി ഖുഷ്ബവും ആണ് അത്. മുന്‍പ് നെപ്പോളിയന്‍റെ ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചവരാണ് ഇവര്‍.
സിനിമ രാഷ്ട്രീയ രംഗത്ത് നിന്നും അകലം പാലിച്ച് കൃഷിയിലും വ്യവസായത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് യുഎസില്‍ ജീവിക്കുന്ന നെപ്പോളിയന്‍ പഴയ സഹപ്രവര്‍ത്തകരായ നടിമാരെ തന്‍റെ 60 പിറന്നാളിന് സര്‍പ്രൈസായി പങ്കെടുപ്പിച്ചത് എന്തായാലും കോളിവുഡില്‍ ചര്‍ച്ചയായിട്ടുണ്ട്.
രണ്‍ബീറിന്‍റെ 'എ പടം' റെക്കോഡ് തകര്‍ക്കുമോ പ്രഭാസ്; കണക്കുകള്‍ പറയുന്നത്.!