സൂര്യയുടെ ഒരു സ്വഭാവം തനിക്ക് സഹിക്കാൻ കഴിയാറില്ലെന്ന് നടി ജ്യോതിക.
മുംബൈ: തെന്നിന്ത്യയിലെ പ്രിയപ്പെട്ട താര ജോഡികളാണ് സൂര്യയും ജ്യോതികയും. സൂര്യ മാത്രമല്ല ജ്യോതികയും സജീവമായി അഭിനയ രംഗത്തുണ്ട്. പരസ്‍പരം പ്രോത്സാഹിപ്പിക്കുന്നതിനാലാണ് ഇരുവര്‍ക്കും ഒരുപോലെ സിനിമാരംഗത്ത് നില്‍ക്കാനാകുന്നതെന്ന് ജ്യോതിക പറഞ്ഞിരുന്നു. സഹനിര്‍മ്മാതാക്കളുമാണ് ഇരുവരും.
ഒരു വര്‍ഷത്തിലേറെയായി ജ്യോതിക മുംബൈയിലാണ് താമസം. ജ്യോതിക സൂര്യ ദമ്പതികളുടെ കുട്ടികളും അങ്ങോട്ട് താമസം മാറിയിട്ടുണ്ട്. സ്വന്തം അമ്മയ്ക്കൊപ്പം നില്‍ക്കാനാണ് ജ്യോതിക മുംബൈയിലേക്ക് താമസം മാറിയത്. പിന്നാലെ ബോളിവുഡ് ചിത്രങ്ങളിലും സജീവമാണ് ജ്യോതിക. സെയ്ത്താന്‍ പോലുള്ള ചിത്രങ്ങള്‍ വന്‍ വിജയമാണ് നേടിയത്.
undefined
അതേ സമയം സൂര്യ പലപ്പോഴും മുംബൈയില്‍ എത്താറുണ്ട്. ദമ്പതികള്‍ ഒന്നിച്ച് കപ്പിള്‍ ഗോള്‍സ് എന്ന പേരില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന വീഡിയോ അടുത്തിടെ വൈറലായിരുന്നു. അത്തരത്തില്‍ പരസ്പരം പ്രോത്സാഹിപ്പിച്ച് മുന്നോട്ട് പോകുന്നവരാണ് ഇരുവരും.
എന്നാല്‍ ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ ജ്യോതിക പറഞ്ഞ കാര്യമാണ് ഇപ്പോള്‍ തമിഴ് മാധ്യമങ്ങളില്‍ അടക്കം വൈറലാകുന്നത്. മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യമാണ്. അതില്‍ ആങ്കര്‍ സൂര്യയുടെ സഹിക്കാന്‍ കഴിയാത്ത സ്വഭാവം എന്താണ് എന്നാണ് ജ്യോതികയോട് ചോദിച്ചത്.
ഇതിന് ജ്യോതിക നല്‍കിയ ഉത്തരം രസകരമായിരുന്നു. സൂര്യ ബാത്ത്റൂമില്‍ ഏറെ സമയം ചിലവഴിക്കുന്ന സ്വഭാവം തനിക്ക് സഹിക്കാന്‍ കഴിയാറില്ലെന്ന് ജ്യോതിക പറയുന്നു. ഇത് പലപ്പോഴും അവർക്കിടയിൽ രാവിലെ തർക്കങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും ജ്യോതിക സൂചിപ്പിച്ചു.
കങ്കുവയാണ് അടുത്തതായി സൂര്യയുടെ റിലീസാകാനിരിക്കുന്ന ചിത്രം. ചിരുത്തെ ശിവയാണ് ഈ ഹിസ്റ്റോറിക്കല്‍ ഫിക്ഷന്‍ ചിത്രം ഒരുക്കുന്നത്. വലിയ ബജറ്റില്‍ എത്തുന്ന ചിത്രം അഞ്ച് ഭാഷകളില്‍ പുറത്തിറങ്ങുന്നുണ്ട്. ബോബി ഡിയോള്‍ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്‍റെ ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗ്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജ്ഞാനവേല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
'എആര്‍എമ്മില്‍' മോഹന്‍ലാലിന്‍റെ 'സാന്നിധ്യം' ; സര്‍പ്രൈസ് പ്രഖ്യപിച്ച് ടൊവിനോ