'മരണം വിറ്റ്, നിങ്ങള്‍ എങ്ങനെ ജീവിക്കുന്നു': ബോളിവുഡിലെ വമ്പന്‍ താരങ്ങളെ കുടുക്കി ജോണ്‍ എബ്രഹാമിന്‍റെ ചോദ്യം !

By Web Team  |  First Published Aug 10, 2024, 2:26 PM IST

അജയ് ദേവ്ഗൺ, അക്ഷയ് കുമാർ, ഷാരൂഖ് ഖാൻ തുടങ്ങി ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ പോലും പാൻ മസാല, ഗുട്ക ബ്രാൻഡുകളുടെ പരസ്യങ്ങളിൽ അഭിനയിച്ചിരുന്നു.


മുംബൈ: പാൻ മസാലയുടെ പരസ്യത്തില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്കെതിരെ തുറന്നടിച്ച് നടന്‍ ജോണ്‍ എബ്രഹാം. ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ അടക്കം പാന്‍ മസാല പരസ്യത്തില്‍ അഭിനയിക്കുന്നത് ആരാധകര്‍ക്കിടയില്‍ വന്‍ ചര്‍ച്ചയാകുന്ന കാലത്താണ് ബോളിവുഡിലെ പ്രമുഖ നടന്‍ തന്നെ അതിനെതിരെ രംഗത്ത് എത്തിയത്. 

അജയ് ദേവ്ഗൺ, അക്ഷയ് കുമാർ, ഷാരൂഖ് ഖാൻ തുടങ്ങി ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ പോലും പാൻ മസാല, ഗുട്ക ബ്രാൻഡുകളുടെ പരസ്യങ്ങളിൽ അഭിനയിച്ചിരുന്നു. വലിയ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ അക്ഷയ് കുമാര്‍ പാന്‍ മസാല പരസ്യത്തില്‍ നിന്നും പിന്‍വലിച്ചിരുന്നു.  ഒരു വശത്ത് ആരോഗ്യവും ശാരീരികക്ഷമതയും പ്രോത്സാഹിപ്പിക്കുകയും മറുവശത്ത് പാൻ മസാലയെ പ്രോത്സാഹിപ്പിക്കുയും ചെയ്യുന്ന അഭിനേതാക്കളോട് തനിക്ക് മമതയില്ലെന്ന് രൺവീർ അലാബാദിയയുടെ പോഡ്‌കാസ്റ്റിൽ പ്രത്യക്ഷപ്പെട്ട ജോൺ എബ്രഹാം തുറന്നു പറഞ്ഞു. 

Latest Videos

undefined

താൻ ഒരിക്കലും ‘മരണം വിൽക്കാൻ’ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്‍റെ ആരാധകർക്ക് ഒരു 'റോൾ മോഡൽ' ആകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും താൻ പ്രസംഗിക്കുന്നത് ശീലമാക്കിയില്ലെങ്കിൽ അവർ തന്നിൽ ആത്മാർത്ഥതയില്ലാത്തായാളായി കാണുമെന്നും ജോണ്‍ പറഞ്ഞു. 

“ഞാൻ എന്‍റെ ജീവിതം സത്യസന്ധതയോടെ ജീവിക്കുകയും ഞാൻ പ്രസംഗിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യുന്നുവെങ്കിൽ, ഞാൻ ഒരു മാതൃകയാണ്. എന്നാൽ ഞാൻ എന്‍റെ ഒരു വ്യാജ പതിപ്പ് പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയും അതിന്‍റെ പുറകിൽ മറ്റൊരു വ്യക്തിയെപ്പോലെ പെരുമാറുകയും ചെയ്താൽ, അവർ അത് കണ്ടെത്തും” ജോണ്‍ എബ്രഹാം പറഞ്ഞു.

"ചിലര്‍ ഫിറ്റ്നസിനെക്കുറിച്ച് സംസാരിക്കുന്നു. അതേ ആളുകൾ പാൻ മസാലയെ പ്രോത്സാഹിപ്പിക്കുന്നു. ചലച്ചിത്ര രംഗത്തെ നടന്മാരാരെ എല്ലാം ഞാൻ സ്നേഹിക്കുന്നു, അവരിൽ ആരെയും ഞാൻ അനാദരിക്കുന്നില്ല. ഞാൻ എന്നെക്കുറിച്ചാണ് സംസാരിക്കുന്നത്. ഞാൻ മരണം വിൽക്കില്ല, കാരണം അത് എന്‍റെ ആദര്‍ശത്തിന്‍റെ കാര്യമാണ്. പാൻമസാല വ്യവസായത്തിന്‍റെ വാർഷിക വിറ്റുവരവ് 45,000 കോടി രൂപയാണെന്ന് നിങ്ങൾക്കറിയാമോ? അതിനർത്ഥം സർക്കാർ പോലും ഇതിനെ പിന്തുണയ്ക്കുന്നു, അതുകൊണ്ടാണ് ഇത് നിയമവിരുദ്ധമല്ലാതാകുന്നത്" ജോണ്‍ എബ്രഹാം പറഞ്ഞു. 

ഈ കമ്പനികളെ പിന്തുണയ്‌ക്കാതിരിക്കാനുള്ള 'ചോയിസ്' എനിക്കുണ്ടായിരുന്നു. മറ്റുള്ളവർ പറയുന്ന ഒഴികഴിവുകൾ താന്‍ അംഗീകരിച്ചില്ല. “നിങ്ങൾ മരണം വിൽക്കുകയാണ്. നിനക്ക് എങ്ങനെ അത് കൊണ്ട് ജീവിക്കാൻ പറ്റും?" എന്ന് ജോണ്‍ ചോദിച്ചു ചോദിച്ചു. തന്‍റെ സിനിമ രംഗത്തെ സഹപ്രവർത്തകരെ ഇകഴ്ത്താൻ താൻ ശ്രമിക്കുന്നില്ലെന്നും സ്വന്തം വിശ്വാസങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും ജോൺ വ്യക്തമാക്കി.

ദക്ഷിണേന്ത്യന്‍ ചിത്രങ്ങളില്‍ വില്ലനാകുവാനാണ് ഏറ്റവും ഇഷ്ടം: കാരണം വ്യക്തമാക്കി സഞ്ജയ് ദത്ത്

'കുടുംബം തകര്‍ത്തവള്‍' : നാഗചൈതന്യയുമായി വിവാഹം ഉറപ്പിച്ചു ശോഭിത നേരിടുന്ന കടുത്ത സൈബര്‍ ആക്രമണം

click me!