റേഡിയോ ഗ്രാമം 2.0 എന്ന ചിത്രത്തിലൂടെയാണ് അനുവും ജീവനും ഒരുമിച്ച് അഭിനയിച്ചത്.
ബാലതാരമായി സിനിമയിലേക്ക് എത്തിയ താരമാണ് ജീവന്‍ ഗോപാല്‍. ഇപ്പോള്‍ വളര്‍ന്ന് നായകനായി മാറിയ ജീവനും നടി അനുമോളും തമ്മിലുള്ള സൗഹൃദത്തെ കുറിച്ചാണ് ചര്‍ച്ചയാകുന്നത്. ഇരുവരും ഒരുമിച്ച് സിനിമയില്‍ അഭിനയിച്ചിരുന്നു. അങ്ങനെ തുടങ്ങിയ സൗഹൃദം ശക്തമാവുകയായിരുന്നു. ഇപ്പോള്‍ നിരന്തരം ഇരുവരും ഒരുമിച്ചുള്ള വീഡിയോസും ഫോട്ടോസുമൊക്കെ വന്ന് തുടങ്ങിയതോടെ താരങ്ങളെ ചുറ്റിപ്പറ്റി ചില കിംവദന്തികളും പ്രചരിച്ച് തുടങ്ങി. അതേ സമയം ജീവനൊപ്പമുള്ള ബോണ്ടിങ്ങ് ഇനിയും തുടരണമെന്ന് പറഞ്ഞ് അനു പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ നിരവധി കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്.
അനു മോളും ജീവനും ഒരുമിച്ചുള്ള നിരവധി ഫോട്ടോസും വീഡിയോസുമാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ താരങ്ങള്‍ പങ്കുവെച്ച് കൊണ്ടിരുന്നത്. ഇതിനിടയില്‍ ഇരുവരുടെയും കിടിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സും ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം. ഇതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലാണ് എന്ന ഗോസിപ്പുകള്‍ പല അവസരങ്ങളിലും പുറത്ത് വന്നിരുന്നു. അങ്ങനെ പ്രചരിക്കുന്നതിനിടയിലാണ് പുതിയ ചിത്രങ്ങളുമായി അനുവും ജീവയും എത്തിയത്. രണ്ടാളെയും ഒന്നിച്ച് കാണാൻ നല്ല രസമുണ്ട്, ഒന്നിച്ചുള്ള അഭിനയം കാണാൻ ഇനിയും കാത്തിരിക്കുന്നു എന്നിങ്ങനെ നീളുന്നു ആരാധകരുടെ കമൻറുകൾ.
undefined
ഡാന്‍സ് കളിക്കാന്‍ അറിയാത്തതിന്റെ പേരില്‍ കുറേ അധിക്ഷേപം കേട്ടിട്ടുള്ള ആളാണ് അനുമോള്‍. ഇപ്പോള്‍ ഏത് ലെവലിലാണ് നടി നില്‍ക്കുന്നത്. ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും ആരാധകര്‍ കമന്റുകളായി രേഖപ്പെടുത്തുന്നുണ്ട്.
ബഡ്ജറ്റ് 12 കോടി ? കേരളത്തിൽ 40 കോടിക്ക് മേൽ, ആകെ എത്ര? മോഹൻലാലിന്റെ 'നേര്' ക്ലോസിംഗ് കളക്ഷൻ
റേഡിയോ ഗ്രാമം 2.0 എന്ന ചിത്രത്തിലൂടെയാണ് അനുവും ജീവനും ഒരുമിച്ച് അഭിനയിച്ചത്. ഇതിന് ശേഷം നിരന്തരം സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ സജീവമായിരുന്നു. രസകരമായ ചിത്രങ്ങളും വീഡിയോസുമൊക്കെ പങ്കുവെച്ച് തുടങ്ങിയതോടെ താരങ്ങള്‍ തമ്മിലുള്ള ഐക്യം ശ്രദ്ധേയമായി. നിലവില്‍ രണ്ടാളും അഭിനയത്തില്‍ സജീവമായിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..