ജപ്പാനിലെ മൂന്ന് കലാകാരന്മാരാണ് ഗാനത്തിന് ചുടവുവയ്ക്കുന്നത്.
ഒരു സിനിമയിലെ പ്രധാനഘടകങ്ങളിൽ ഒന്ന് ഗാനങ്ങളാണ്. അവ മെലഡിയോ, ഫാസ്റ്റ് നമ്പറോ, ക്ലാസിക്കോ ഒക്കെ ആകാം. ഇത്തരത്തിൽ വരുന്ന പാട്ടുകൾ എല്ലാം തന്നെ സിനിമകളുടെ റിലീസിന് മുൻപ് തരംഗം തീർത്തിട്ടുണ്ട്. ഭാഷകളിലൊന്നും അതിന് ബാധകവുമല്ല. ജയിലറിലെ 'കാവാലയ്യാ..' എന്ന ഗാനം അതിന് ഉദാഹരണം മാത്രം. ഈ കാലയളവിൽ പുറത്തിറങ്ങിയ 'കലാപക്കാര' എന്ന മലയാള ഗാനവും ഹിറ്റായി മാറിയിരുന്നു.
ദുൽഖർ നായകനായി എത്തിയ കിംഗ് ഓഫ് കൊത്തയിലെ മാസ് ഗാനമായിരുന്നു ഇത്. റിലീസിന് മുമ്പ് പുറത്തിറങ്ങിയ ഈ ഗാനം റീലുകളിലും ഇടംപിടിച്ചു. തിയറ്ററുകളിലും വൻ വരവേൽപ്പാണ് ഗാനത്തിന് ലഭിച്ചത്. ഇപ്പോഴിതാ കലാപക്കാര തരംഗം അങ്ങ് ജപ്പാനിലും എത്തിയിരിക്കുകയാണ്.
ജപ്പാനിലെ മൂന്ന് കലാകാരന്മാരാണ് ഗാനത്തിന് ചുടവുവയ്ക്കുന്നത്. ഗാനത്തിലെ ഐക്കോണിക് സ്റ്റെപ്പും ഇവർ അതിമനോഹരമായി ചെയ്യുന്നത് വീഡിയോയിൽ കാണാം. മലയാളികൾ ഉൾപ്പടെ നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
ഒരുങ്ങുന്നത് പൃഥ്വിരാജിന്റെ വമ്പന്‍ ചിത്രം; 'കാളിയൻ' അപ്ഡേറ്റ് പങ്കുവച്ച് നിർമാതാവ്
ഓണം റിലീസായി തിയറ്ററിൽ എത്തിയ സിനിമയാണ് കിംഗ് ഓഫ് കൊത്ത. ജോഷിയുടെ മകൻ അഭിലാഷ് സംവിധാനം ചെയ്ത ചിത്രത്തിൽ ഗോകുൽ സുരേഷും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഐശ്വര്യാ ലക്ഷ്മി, ഷബീർ കല്ലറക്കൽ, പ്രസന്ന, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസുമാണ് ചിത്രം നിർമ്മിക്കുന്നത്. ജേക്സ് ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചേര്‍ന്ന് സംഗീതം ഒരുക്കിയ ഗാനങ്ങള്‍ക്ക് വലിയ ശ്രദ്ധനേടാന്‍ സാധിച്ചിരുന്നു. നിമീഷ് രവിയാണ് കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം. റിലീസ് ചെയ്ത് അഞ്ച് ദിസങ്ങള്‍ കഴിയുമ്പോഴും ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം സിനിമ നേടുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..