ജയിലറിലെ ഗാനത്തിന് നൃത്തം ചെയ്യുന്ന ഒരു ജാപ്പനീസ് കാരന്റെ വീഡിയോ വൈറലായതിന് ശേഷം, ഇപ്പോൾ ഇന്ത്യയിലെ ജപ്പാൻ അംബാസഡറായ ഹിരോഷി സുസുക്കി കാവാലയ്യയ്ക്ക് നടത്തുന്ന പ്രകടനമാണ് ഇപ്പോള്‍ വൈറലാകുന്നത്.
ദില്ലി: രജനികാന്ത് നായകനായ ജയിലര്‍ ആഗോളതലത്തില്‍ തന്നെ തകര്‍ത്തോടുകയാണ്. ചിത്രം ഇറങ്ങും മുന്‍പ് തന്നെ ചിത്രത്തിലെ കാവാലയ്യ എന്ന ഗാനം വന്‍ ഹിറ്റായിരുന്നു. തമന്നയുടെ എനര്‍ജറ്റിക് ഡാന്‍സും, തലൈവര്‍ രജനിയുടെ ചെറിയ സാന്നിധ്യവും, അനിരുദ്ധിന്‍റെ മ്യൂസിക്കും എല്ലാം റീല്‍സുകളിലും മറ്റും കാവലയ്യ നിറയാന്‍ കാരണമായിരിക്കുകയാണ്.
വിവിധ ഭാഷകളിലെ സെലബ്രേറ്റികള്‍ കാവാലയ്യയ്ക്ക് ചുവട് വച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലെ ജപ്പാന്‍ അംബാസിഡര്‍ കാവാലയ്യ ഗാനത്തിന് ചുവട് വയ്ക്കുന്നത് ഇപ്പോള്‍ വൈറലാകുകയാണ്.ജയിലറിലെ ഗാനത്തിന് നൃത്തം ചെയ്യുന്ന ഒരു ജാപ്പനീസ് കാരന്റെ വീഡിയോ വൈറലായതിന് ശേഷം, ഇപ്പോൾ ഇന്ത്യയിലെ ജപ്പാൻ അംബാസഡറായ ഹിരോഷി സുസുക്കി കാവാലയ്യയ്ക്ക് നടത്തുന്ന പ്രകടനമാണ് ഇപ്പോള്‍ വൈറലാകുന്നത്. യൂട്യൂബർ മയോ സാനുവും സുസുക്കൊപ്പം ഡാന്‍സ് കളിക്കുന്നുണ്ട്.
undefined
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ ഇട്ട വീഡിയോയില്‍ ഇന്ത്യയിലെ ജപ്പാനീസ് അംബാസിഡര്‍ ഇങ്ങനെ പറയുന്നു. "ജപ്പനീസ് യൂട്യൂബര്‍ മയോ സാനുവുമായി ചേര്‍ന്ന് നടത്തിയ കാവാലയ്യ പ്രകടനം. രജനികാന്തിനോടുള്ള എന്‍റെ ഇഷ്ടം വര്‍ദ്ധിക്കുകയാണ്".വീഡിയോയില്‍ രജനികാന്തിനെപ്പോലെ കുളിംഗ് ഗ്ലാസ് ഇടാനും മറ്റും ജപ്പാനീസ് അംബാസിഡര്‍ ശ്രമിക്കുന്നുണ്ട്.
ശിൽപ റാവുവും അനിരുദ്ധ് രവിചന്ദറും ചേർന്ന് പാടിയ കവാലായ്യ ഗാനം അരുൺരാജ കാമരാജാണ് എഴുതിയിരിക്കുന്നത്. തമന്നയുടെയും രജനികാന്തിന്റെയും നൃത്തച്ചുവടുകളാണ് ഗാനത്തെ വൈറലും ട്രെൻഡിംഗും ആക്കി മാറ്റിയത്.
അതേ സമയം നെൽസൺ ദിലീപ്കുമാറിന്‍റെ സംവിധാനത്തില്‍ എത്തിയ രജനി ചിത്രം'ജയിലർ' ബോക്സോഫീസില്‍ ഏഴാം ദിനത്തിലും കരുത്ത് കാട്ടുകയാണ്.ആഗസ്റ്റ് 16 അവധി ദിനം അല്ലാഞ്ഞിട്ടും ചിത്രം ഇന്ത്യയിൽ നിന്ന് 15 കോടിയിലധികം നേടിയെന്നാണ് വിവരം. ഏഴ് ദിവസം കൊണ്ട് കമല്‍ഹാസന്‍ ലോകേഷ് കനകരാജ് ചിത്രമായ 'വിക്രത്തിന്‍റെ' ലൈഫ് ടൈം കളക്ഷനെയും ജയിലര്‍ മറികടന്നുവെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത.
Kaavaalaa dance video with Japanese YouTuber Mayo san()🇮🇳🤝🇯🇵
My Love for Rajinikanth continues …
Video courtesy : Japanese Youtuber Mayo san and her team pic.twitter.com/qNTUWrq9Ig
വെറും ഏഴു ദിവസം കമലിന്‍റെ വിക്രത്തിന്‍റെ ലൈഫ് ടൈം കളക്ഷന്‍ മറികടന്ന് ജയിലറുടെ ജൈത്രയാത്ര.!