ബാബു ആന്റണിയെ നായകനാക്കി ഒമർ സംവിധാനം ചെയ്യുന്ന പവർ സ്റ്റാർ സിനിമ എന്തായി എന്നാണ് ഭൂരിഭാഗം പേരും ചോദിക്കുന്നത്.
സമീപകാലത്ത് റിലീസ് ചെയ്ത് ഇന്ത്യയെമ്പാടുമായി തരംഗമായ സിനിമയാണ് ജയിലർ. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായി രജനികാന്ത് തകർത്താടിയ ചിത്രം സംവിധാനം ചെയ്തത് നെൽസൺ ദിലീപ് കുമാർ ആണ്. രജനികാന്തിനൊപ്പം കട്ടക്ക് നിന്ന് വിനായകൻ കസറിയ ചിത്രത്തിൽ മോഹൻലാലും അഭിനയിച്ചിരുന്നു. കാമിയോ റോളിൽ ആണ് മോഹൻലാൽ എത്തിയത്. മത്യു എന്ന ഈ കഥാപാത്രത്തിന് അത്രത്തോളം വരവേൽപ്പ് സിനിമാസ്വാദകർ നൽകിയിരുന്നു. ഈ അവസരത്തിൽ ജയിലർ ഒമർ ലുലു സംവിധാനം ചെയ്താൽ മോഹൻലാലിന്റെ ഒരു മാസ് ഡയലോഗ് എങ്ങനെ ആകുമെന്ന് പറയുകയാണ് സോഷ്യൽ മീഡിയ.
മാത്യുവിന്റെ ഇൻട്രോ സീനിലെ 'നീ പറഞ്ഞില്ലെങ്കിൽ ഞാൻ എന്താ നിന്നെ ഡിന്നറിന് കൂട്ടിയിട്ട് പോകുമോ..എന്താ മോനേ..', എന്ന ഡയലോഗ് ആണ് ഒമർ ലുലുവിന്റെ സംവിധാനത്തിലേക്ക് സോഷ്യൽ മീഡിയ മാറ്റിയിരിക്കുന്നത്. 'അപ്പോ നീ പറഞ്ഞില്ലെങ്കിൽ..ഞാൻ എന്താ നിന്നേം കൊണ്ട് ഗോവയിൽ മസാജിങ്ങിന് പോവോ..എന്താ ബഡി', എന്നാണ് സോഷ്യൽ മീഡിയ ഡയലോഗ്.
undefined
ഇതിന്റെ ട്രോൾ കാർഡ് ഒമർ ലുലുവും പങ്കുവച്ചിട്ടുണ്ട്. 'എന്താ ബഡി.. ഇത് ഒരു വെഡ്ഡിങ്ങ് സോങ്ങ് കൂടി വേണ്ടേ എന്റെ പടത്തിൽ', എന്നാണ് ഒമർ കാർഡിനൊപ്പം കുറിച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. 'ഹുക്കും.. ഒമറിക്കാ ഹുക്കും', എന്നാണ് ചിലർ കുറിക്കുന്നത്. അതേസമയം, ബാബു ആന്റണിയെ നായകനാക്കി ഒമർ സംവിധാനം ചെയ്യുന്ന പവർ സ്റ്റാർ സിനിമ എന്തായി എന്നാണ് ഭൂരിഭാഗം പേരും ചോദിക്കുന്നത്.
കോടികൾ വാരിക്കൂട്ടി 'ലിയോ'; കേരളത്തില്‍ വൻവരവേൽപ്പ്, ടിക്കറ്റ് വിൽപ്പനയിൽ ഒന്നാമൻ ഈ ജില്ല
ജയിലര്‍ റിലീസ് വേളയില്‍ ഒമര്‍ കുറിച്ച് വാക്കുകള്‍ ശ്രദ്ധനേടിയിരുന്നു. വിനായകന് പകരം മമ്മൂട്ടി വില്ലനായി വന്നിരുന്നുവെങ്കിൽ പടത്തിന് ഒരു ഡബിൾ ഇംമ്പാക്ക്റ്റ് കിട്ടിയേനെ അങ്ങനെയാണെങ്കിൽ മിനിമം ഒരു 500 കോടി എങ്കിലും ബോക്‌സ് ഓഫീസ് കളക്ഷൻ വന്നേനെ എന്നും ഒമര്‍ പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..