നിങ്ങള്‍ക്ക് മറ്റൊരു ടൂറിസ്റ്റ് സ്‌പോട്ടും കിട്ടിയില്ലേ?: സ്വാസികയുടെ അവധിക്കാല വീഡിയോയ്ക്ക് വിമര്‍ശനം !

By Web TeamFirst Published Oct 30, 2024, 12:25 PM IST
Highlights

മാലിദ്വീപിലേക്കുള്ള അവധിക്കാല യാത്രയുടെ വീഡിയോ പങ്കുവെച്ചതിന് നടി സ്വാസിക വിമർശനത്തിന് ഇരയായി. 

തിരുവനന്തപുരം:  മലയാളികള്‍ക്ക് സുപരിചിതയും പ്രിയങ്കരിയുമായ നടിയാണ് സ്വാസിക. തമിഴിലൂടെയാണ് സ്വാസിക കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് മലയാളത്തിലേക്ക് എത്തി. എന്നാല്‍ തുടക്കത്തില്‍ വേണ്ടത്ര അവസരങ്ങള്‍ സിനിമയില്‍ നിന്നും സ്വാസികയെ തേടിയെത്തിയില്ല. ഇതോടെ സീരിയലിലേക്ക് ചുവടുവെക്കുകയായിരുന്നു സ്വാസിക. സീരിയല്‍ രംഗത്ത് വലിയ താരമായി മാറാന്‍ സ്വാസികയ്ക്ക് സാധിച്ചു. എക്കാലത്തേയും ജനപ്രീയ പരമ്പരകളിലൊന്നിലെ നായികയായി സ്വാസിക മിന്നിത്തിളങ്ങി.

ഇപ്പോഴിതാ അവധി ആഘോഷിക്കാനായി മാലിദ്വീപിലെത്തിയിരിക്കുകയാണ് സ്വാസിക. യാത്രയില്‍ നിന്നുള്ള ചിത്രങ്ങളും റീലുകളുമൊക്കെ സ്വാസിക സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നുണ്ട്. ഇതിനിടെ താരം പങ്കുവച്ചൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. മാലിദ്വീപിലെ ബീച്ചില്‍ നിന്നുള്ള വീഡിയോ സ്വാസിക പങ്കുവച്ചിരുന്നു. താന്‍ താമസിക്കുന്ന സ്ഥലമാണ് വീഡിയോയില്‍ സ്വാസിക പരിചയപ്പെടുത്തുന്നത്.

Latest Videos

എന്നാല്‍ സ്വാസിക സഞ്ചാരത്തിനായി മാലിദ്വീപ് തിരഞ്ഞെടുത്ത് ചിലര്‍ക്ക് പിടിച്ചിട്ടില്ല. സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയ ഇന്ത്യ-മാലിദ്വീപ് പോരിന്റെ തുടര്‍ച്ചെയെന്ന വണ്ണം സ്വാസികയെ വിമര്‍ശിച്ച് ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. 'ഇന്ത്യ ഔട്ട് എന്ന മുദ്രാവാക്യവുമായാണ് മാലിദ്വീപ് സര്‍ക്കാര്‍ രൂപീകരിച്ചതെന്ന് അറിയാമോ? നമ്മള്‍ വേണ്ടെന്ന് പറയുന്ന സര്‍ക്കാരുള്ള മാലിദ്വീപില്‍ ഒരു ഇന്ത്യന്‍ എന്തിന് പോകണം? നിങ്ങള്‍ക്ക് മറ്റൊരു ടൂറിസ്റ്റ് സ്‌പോട്ടും കിട്ടിയില്ലേ? ' എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിനൊന്നും മറുപടി പറയാൻ താരം നിന്നിട്ടില്ല.

അതേസമയം തമിഴില്‍ ലബ്ബര്‍ പന്ത് നേടിയ വിജയത്തിന്റെ തിളക്കത്തിലാണ് സ്വാസിക. വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്ക് വിജയിക്കാന്‍ സാധിക്കാത പോയ ഇടത്തേക്ക് ശക്തമായി തിരികെ വരാനും വിജയം കൈവരിക്കാനും സാധിച്ചതിന്‍രെ സന്തോഷത്തിലാണ് സ്വാസിക. മലയാളത്തില്‍ നുണക്കുഴിയിലാണ് സ്വാസിക ഒടുവിലായി അഭിനയിച്ചത്. താരത്തിന്റേതായി നിരവധി സിനിമകള്‍ അണിയറയിലുണ്ട്.

സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി

ആരാധകരുടെ രോഷം തണുക്കുന്നത് നവംബര്‍ പത്തിനോ?: അജിത്തിന്‍റെ 'വിഡാ മുയര്‍ച്ചി' അപ്ഡേറ്റ്

click me!