സർക്കാർ ചെലവിൽ ദത്തുപുത്രി സുഖിക്കുന്നെന്ന് വിലയിരുത്തുന്നതിന് മുമ്പ്..: കുത്ത് വാക്കുകളെ കുറിച്ച് ഹനാൻ

By Web Team  |  First Published Sep 10, 2023, 12:21 PM IST

നിലവിൽ വ്ലോ​ഗിങ്ങും മറ്റുമായി സജീവമാണ് ഹനാൻ.


നാൻ, ഈ പേര് അത്ര പെട്ടെന്നൊന്നും മലയാളികൾ മറക്കാൻ സാധ്യതയില്ല. സ്വന്തം പഠനത്തിനും മറ്റുമായി പണം കണ്ടെത്താൻ ജോലിക്കിറങ്ങിയ മിടുക്കി. സ്കൂൾ യൂണിഫോമിൽ മീൻ വിൽപ്പന നടത്തിയ ആ കൊച്ചു പെൺകുട്ടിയ്ക്ക് വർഷങ്ങൾക്ക് മുൻപ് അഭിനന്ദന പ്രവാഹം ആയിരുന്നു. 2018ൽ ഉണ്ടായൊരു അപകടത്തിൽ ഹനാന് ​ഗുരുതരമായി പരിക്കേറ്റിരുന്നു. എഴുന്നേറ്റ് നടക്കാന്‍ സാധ്യത കുറവെന്ന ഡോക്ടർമാരുടെ വിധിയെ ഹനാൻ തിരുത്തികുറച്ച് ജീവിതത്തിലേക്ക് തിരച്ചെത്തി. അടുത്തിടെ ബി​ഗ് ബോസ് സീസൺ അഞ്ചിൽ വൈൽഡ് കാർഡ് എൻട്രിയായും ഹനാൻ എത്തിയിരുന്നു. എന്നാൽ ആരോ​ഗ്യപ്രശ്നങ്ങൾ കാരണം ഒരാഴ്ചയിൽ തന്നെ താരത്തിന് ഷോയിൽ നിന്നും പടിയിറങ്ങേണ്ടി വന്നു. 

നിലവിൽ വ്ലോ​ഗിങ്ങും മറ്റുമായി സജീവമാണ് ഹനാൻ. എന്നാൽ പലപ്പോഴും വിമർശനങ്ങളും കുത്തുവാക്കുകളും ഹനാന് നേരിടേണ്ടി വന്നിട്ടുണ്ട്. ഈ അവസരത്തിൽ അവയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഹനാൻ. നിരവധി കുത്തുവാക്കുകളാണ് താൻ ഇപ്പോഴും കേൾക്കുന്നതെന്ന് ഹനാൻ പറയുന്നു. തൻ്റെ പ്രവർത്തനങ്ങൾ ഇഷ്ടം ആയി മുഖ്യമന്ത്രി ഒരു അവാർഡ് തന്നു എന്നല്ലാതെ മറ്റൊരു ജീവിത ചിലവും സർക്കാരിൽ നിന്ന് സ്വീകരിച്ചിട്ടില്ല. ഇപ്പോഴും വാടക വീട്ടിൽ ആണ് കഴിയുന്നത്. സർക്കാർ ചെലവിൽ ദത്ത് പുത്രി സുഖിക്കുന്നെന്ന് വിലയിരുത്തുന്നതിനും മുമ്പ് ദയവ് ചെയ്തു അതിൻ്റെ സത്യാവസ്ഥ മനസിലാക്കണമെന്നും ഹനാൻ പറയുന്നു. 

Latest Videos

undefined

ഹാനാന്റെ വാക്കുകൾ

നീ ചിരിക്കരുത് നിൻ്റെ ചിരി ഭംഗി ഇല്ല എന്ന് പറയുന്നു ഒരു വിഭാഗം.എങ്ങെനെ എങ്കിലും പച്ച പിടിച്ചു മുന്നോട്ടു പോകാൻ ശ്രമിക്കുമ്പോൾ നിനക്കു ചേരുന്നത് പഴയ ജോലിയാണ്. വന്ന വഴി ഒന്നു തിരിഞ്ഞ് നടക്കുന്നത് നല്ലതാണ് എന്ന് ഉപദേശിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു വിഭാഗം. മരമോന്തയാണ് നിന്നെ ആർക്കും കണ്ടൂടാ, നിൻ്റെ ശബ്ദം അലോസരം ഇങ്ങനെ എത്ര മാത്രം കുത്ത് വാക്കുകൾ സഹിക്കേണ്ടി വരുന്നു ഞാൻ ഇപ്പോഴും. 

ഒന്ന് മനസ്സ് തുറന്നു ചിരിക്കാൻ ഉള്ള എൻ്റെ അവകാശത്തെ പോലും നിഷേധിക്കുന്നു. ആർക്കും ഉപദ്രവം ഇല്ലാതെ സന്തോഷം ആയി ജീവിതം മുന്നോട്ട് പോകുന്നു. എൻ്റെ പ്രവർത്തനങ്ങൾ ഇഷ്ടം ആയി മുഖ്യ മന്ത്രി ഒരു അവാർഡ് തന്നു എന്നല്ലാതെ മറ്റൊരു ജീവിത ചിലവും ഞാൻ സർക്കാരിൽ നിന്ന് സ്വീകരിച്ചിട്ടില്ല. ഇപ്പോഴും വാടക വീട്ടിൽ ആണ്. സഹായം തരാം എന്ന് പറഞ്ഞ വീട് പോലും ഞാൻ വാങ്ങിയിട്ടില്ല. സർക്കാര് ചിലവിൽ ദത്ത് പുത്രി സുഖിക്കുന്ന് എന്ന് വിലയിരുത്തുന്നതിനും മുമ്പ് ദയവ് ചെയ്തു അതിൻ്റെ സത്യാവസ്ഥ ഒരു വിവരാവകാശം എഴുതി ചോദിക്കൂ എല്ലാവരും. 

നെഞ്ച് വല്ലാതെ വേദനിക്കുന്നു, എന്തോ ആപത്ത് വരുന്നത് പോലെ: അറംപറ്റിയ മാരിമുത്തുവിന്റെ ഡയലോഗ്

വ്ലോഗ് ചെയ്തും നിരവധി കമ്പനികൾക്ക് പരസ്യങ്ങൾ ചെയ്തും ട്രേഡിംഗ് വഴിയും കിട്ടുന്ന വരുമാനത്തിൽ സ്വന്തം കാലിൽ നിന്ന് അന്തസായി തന്നെയാണ് ഞാൻ ജീവിക്കുന്നത്. ആരോടും കൈ നീട്ടി അല്ല.അഥവാ എന്തെങ്കിലും ബുദ്ധിമുട്ട് വന്നാൽ തന്നെ നോക്കാൻ വീട്ടിൽ ഒരു അനിയൻ കുട്ടൻ ഉണ്ട്. ചില സുഹൃത്തുക്കളും ഉണ്ട്. എന്നെ ഇങ്ങനെ ഇട്ട് ചൂഷണം ചെയ്യരുത്. സഹിക്കുന്നതിന് ഒരു പരിധി ഉണ്ട്. അഞ്ച് വർഷം മുമ്പ് കഷ്ടപ്പെട്ട കാലത്ത് പിടിച്ചു നിൽക്കാൻ മീൻ വിറ്റു ഉപജീവനം കണ്ടെത്തി എന്ന് കരുതി പഴയതിലും മെച്ചപ്പെട്ട ജോലിയും നല്ല ജീവിത സാഹചര്യവും കണ്ടെത്തിയതിൽ എന്തെങ്കിലും തെറ്റുണ്ടോ???????

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

tags
click me!