1990-കളിൽ ഗോവിന്ദയുടെ കടുത്ത ആരാധികയായിരുന്ന ഒരു സ്ത്രീ വീട്ടുജോലിക്കാരിയായി അഭിനയിച്ച് 20 ദിവസം ഗോവിന്ദയുടെ വീട്ടിനുള്ളിൽ താമസിച്ചുവെന്ന് ഗോവിന്ദയുടെ ഭാര്യ സുനിത വെളിപ്പെടുത്തി. യുവതി യഥാർത്ഥത്തിൽ ഒരു മന്ത്രിയുടെ മകളായിരുന്നുവെന്നും സുനിത പങ്കുവെച്ചു.
മുംബൈ: 1990-കളിലെ ഏറ്റവും ജനപ്രിയനായ ബോളിവുഡ് താരമായിരുന്നു ഗോവിന്ദ. അക്കാലത്ത് വലിയൊരു ഫാന്‍ ബേസ് തന്നെ താരത്തിനുണ്ടായിരുന്നു. ഗോവിന്ദയുടെ വീട്ടിന് ചുറ്റും സിനിമാ സെറ്റുകൾക്കും പുറത്ത് സ്ത്രീകൾ തടിച്ചുകൂടുന്നതും , സ്റ്റേജിൽ ഗോവിന്ദയെ കണ്ട് ചിലർ ബോധം കെട്ടു വീഴുന്നതും ഒക്കെ അക്കാലത്ത് സംഭവമായിരുന്നു.
ഒരിക്കല്‍ ഗോവിന്ദയുടെ കടുത്ത ആരാധികയായിരുന്ന ഒരു സ്ത്രീ വീട്ടുജോലിക്കാരിയായി അഭിനയിച്ച് 20 ദിവസം ഗോവിന്ദയുടെ വീട്ടിനുള്ളിൽ താമസിച്ചുവെന്നാണ് ഗോവിന്ദയുടെ ഭാര്യ തന്നെ വെളിപ്പെടുത്തിയത്. യുവതി യഥാർത്ഥത്തിൽ ഒരു മന്ത്രിയുടെ മകളായിരുന്നുവെന്ന രഹസ്യവും ഗോവിന്ദയുടെ ഭാര്യ അഹൂജ പങ്കുവെച്ചു.
undefined
ടൈംഔട്ട് വിത്ത് അങ്കിത് എന്ന പോഡ്‌കാസ്റ്റിലാണ് സുനിത ഗോവിന്ദ സിനിമ രംഗത്ത് സജീവമായ കാലത്തുണ്ടായ ആരാധകരുടെ ശല്യം സംബന്ധിച്ച കാര്യങ്ങള്‍ വിശദമായി സംസാരിച്ചത്. സംഭവം അനുസ്മരിച്ചുകൊണ്ട് സുനിത പറഞ്ഞു, “ഒരു വീട്ടുജോലിക്കാരിയെന്ന രീതയില്‍ ഒരു ആരാധിക വീട്ട് ജോലിക്ക് വന്നു. അവൾ ഏകദേശം 20-22 ദിവസം ഞങ്ങളോടൊപ്പം താമസിച്ചു. അവൾ ഒരു നല്ല കുടുംബത്തിൽ നിന്നുള്ളവളാണെന്ന് കണ്ടപ്പോള്‍ തന്നെ മനസിലായി. അമ്മായിയമ്മയോട് പാത്രങ്ങൾ കഴുകാനോ വീട് വൃത്തിയാക്കാനോ അറിയില്ല എന്ന് ഞാൻ പറഞ്ഞു. ഒടുവിൽ, അവൾ ഏതോ മന്ത്രിയുടെ മകളാണെന്ന് ഞങ്ങള്‍ മനസിലാക്കി" സുനിത പറഞ്ഞു.
ആ ആരാധികയുടെ കള്ളം പൊളിച്ചത് എങ്ങനെയെന്നും സുനിത പറഞ്ഞു. “അന്ന് ഞാൻ ചെറുപ്പമായിരുന്നു,എനിക്ക് സംശയം തോന്നി. അവൾ വളരെ വൈകിയും എഴുന്നേറ്റു ഗോവിന്ദനെ കാത്തുനിൽക്കാറുണ്ടായിരുന്നു. അത് എന്നെ ഞെട്ടിച്ചു. ഒടുവിൽ, എനിക്ക് അവളുടെ പശ്ചാത്തലം വിശദമായി അന്വേഷിച്ചു.
ഇതെല്ലാം വച്ച് ചോദ്യം ചെയ്തപ്പോള്‍ അവൾ കരയുകയും താൻ ഗോവിന്ദയുടെ ആരാധികയാണെന്ന് സമ്മതിക്കുകയും ചെയ്തു. അപ്പോൾ അവളുടെ അച്ഛൻ വന്നു,നാല് കാറുകളുടെ അകമ്പടിയോടെയാണ് മകള കൂട്ടിക്കൊണ്ടുപോകാന്‍ അയാള്‍ എത്തിയത്. ഗോവിന്ദയ്ക്ക് അക്കാലത്തുണ്ടായ ഫോളോവേര്‍സ് ഇത്തരത്തിലാണ്. ചിലപ്പോള്‍ ഇന്നത്തെ വന്‍ താരങ്ങള്‍ക്ക് പോലും ഇത്രയും വൈല്‍ഡ് ഫാന്‍സ് കാണില്ലെന്നം സുനിത പറഞ്ഞു.
'സ്ക്വിഡ് ഗെയിം' ഈ ബോളിവുഡ് ചിത്രത്തിന്‍റെ മോഷണമെന്ന് ആരോപണം: ഇന്ത്യന്‍ സംവിധായന്‍ കേസിന്
'ഞാനും നീയും' മലയാളിക്ക് ഓണ സമ്മാനമായി ഈസ്റ്റ് കോസ്റ്റ് വിജയന്‍റെ സംഗീത സമ്മാനം; ചത്തിനിയിലെ ഗാനം