​ഗോപിക അഭിനയം നിർത്തുന്നോ ? 'ശിവാഞ്ജലി'യെ ഇനി കാണാന്‍ സാധിക്കില്ലേ? സത്യാവസ്ഥ തുറന്നുപറഞ്ഞ് ജിപി

By Web Team  |  First Published Nov 6, 2023, 8:08 AM IST

ഗോപിക അഭിനയം നിർത്തുന്നോ എന്ന ചോദ്യങ്ങൾ ഉയർന്നിരുന്നു.


ഏതാനും ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു മലയാളികളുടെ പ്രിയ താരങ്ങളായ ​ഗോപിക അനിലിന്റെയും ​ഗോവിന്ദ് പത്മസൂര്യയുടെയും(ജിപി) വിവാഹ നിശ്ചയം. ഒരു മുൻധാരണകളും നൽകാതെ ആയിരുന്നു നിശ്ചം കഴിഞ്ഞ വിവരം ഇരുവരും പറഞ്ഞത്. വൻ സർപ്രൈസ് ആയിരുന്നു എങ്കിലും ഇരുവരുടെയും ഒന്നുചേരാനുള്ള തീരുമാനത്തെ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇതിനിടെ ​ഗോപിക അഭിനയം നിർത്തുന്നെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ഇരുവരും. 

സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ ​ഗോപിക അഭിനയം നിർത്തുന്നോ എന്ന ചോദ്യങ്ങൾ ഉയർന്നിരുന്നു. ജീവിതത്തിലെ സന്തോഷമുള്ള കാര്യമല്ലേ നടന്നത്. അതിന് ​ഗോപിക അഭിനയം നിർത്തേണ്ടതുണ്ടോ. സാന്ത്വനം നിർത്തിയാൽ അഞ്ജലി ഉണ്ടാകില്ല എന്നതല്ലാതെ ഇതിന്റെ പേരിൽ അവൾ അഭിനയം നിർത്തില്ല. അ‍ഞ്ജലിയായി ​ഗോപിക നിങ്ങൾക്ക് മുന്നിൽ വരും. എങ്ങാനും നിന്നു പോയാൽ അതെടുത്ത് എന്റെ തലയിൽ ഇടരുത്. ​ഗോപിക എത്ര വേണമെങ്കിലും അഭിനയിച്ചോട്ടെ എന്നാണ് ​ഗോവിന്ദ് പത്മസൂര്യ പറഞ്ഞത്. 

Latest Videos

undefined

എന്തു വിധിയിത്...; ഒറ്റ അക്കം, ഇന്ത്യന്‍ പ്രവാസിക്ക് നഷ്ടമായത് കോടികള്‍, പക്ഷേ..വൻ ട്വിസ്റ്റ് !

സാന്ത്വനം സംവിധായകൻ ആദിത്യൻ മരിച്ചതിന് പിന്നാലെ നടന്ന നിശ്ചയത്തെ കുറിച്ചും ​ജിപി സംസാരിച്ചു. "നിശ്ചയത്തിന് നാല് ദിവസം മുൻപ് ആയിരുന്നു സാന്ത്വനം സംവിധായകൻ മരിക്കുന്നത്. വലിയൊരു ഷോക്കായിരുന്നു അത്. എനിക്കും അങ്ങനെ തന്നെ. ആദിത്യൻ സാർ തനിക്ക് അനു​ഗ്രഹവും ബെസ്റ്റ് വിഷസും നൽകിയെന്ന് തലേദിവസം ​ഗോപിക എന്നെ വിളിച്ച് പറഞ്ഞതായിരുന്നു. ചടങ്ങ് മാറ്റിവയ്ക്കണമോന്ന് ചിന്തിച്ചിരുന്നു. ​ഗോപിയോട് അതേപറ്റി ചോ​ദിക്കുകയും ചെയ്തു. പക്ഷേ വീട്ടുകാർക്ക് മാറ്റിവയ്ക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റില്ലായിരുന്നു. പ്രായമുള്ളവരെ അടക്കം ചടങ്ങിന് ക്ഷണിച്ചിട്ടും ഉണ്ടായിരുന്നു. അവരോട് എന്ത് പറയും. ഒടുവിൽ പരിപാടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. വലിയൊരു ചലഞ്ചിം​ഗ് ആയിരുന്നു അത്", എന്ന് ​ജിപി പറയുന്നു.  

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

click me!