ഇതുവരെ വർക്ക് ചെയ്ത സെറ്റുകളിൽ നിന്നും എനിക്കൊരു സൂപ്പർ സ്റ്റാർ ട്രീറ്റ്മെന്റ് കിട്ടിയത് കൊത്തയിൽ ആണെന്നും ഗോകുല്.
സമീപകാലത്ത് ഏറ്റവും കൂടുതൽ കാത്തിരിപ്പ് ഉയർത്തിയ ചിത്രമായിരുന്നു കിംഗ് ഓഫ് കൊത്ത. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം, ദുൽഖർ നായകനായി എത്തിയ മലയാളച്ചിത്രത്തിന് വലിയ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രത്തിൽ ഗോകുൽ സുരേഷും പ്രധാനവേഷത്തിൽ എത്തിയിരുന്നു. ചിത്രം വിജയകരമായി തിയറ്ററിൽ പ്രദർശനം തുടരുന്നതിനിടെ ദുൽഖറിനെ കുറിച്ച് ഗോകുൽ സുരേഷ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
കേരളത്തിന്റെ, സൗത്ത് ഇന്ത്യയുടെ ഷാരൂഖ് ഖാൻ ആണ് ദുൽഖറെന്ന് പറയുകയാണ് ഗോകുൽ സുരേഷ്. ഇതുവരെ വർക്ക് ചെയ്ത സെറ്റുകളിൽ നിന്നും എനിക്കൊരു സൂപ്പർ സ്റ്റാർ ട്രീറ്റ്മെന്റ് കിട്ടിയത് കൊത്തയിൽ ആണെന്നും ഗോകുൽ പറയുന്നു. കൗമുദി മൂവീസിനോട് ആയിരുന്നു നടന്റെ പ്രതികരണം.
undefined
ഗോകുൽ സുരേഷ് പറയുന്നത്
ഡി.ക്യു എങ്ങനെ അത്ര സ്വീറ്റ് ഹാർട്ട് ആകുന്നതെന്ന് നമുക്ക് സംശയം തോന്നും. കേരളത്തിന്റെ എസ്ആർകെ എന്നാണ് ഞാൻ ഡി.ക്യുവിനെ ടാഗ് ചെയ്യാറ്. അല്ലെങ്കിൽ സൗത്ത് ഇന്ത്യയുടെ എസ്ആർകെയാണ് ഡി.ക്യു എന്ന് ഞാൻ പറയും. ഏകദേശം ആ ഒരു ഓറയൊക്കെ എനിക്ക് തോന്നാറുണ്ട്. ഇത്രയും ഗ്രൗണ്ടിംഗ് ഉള്ള വ്യക്തി. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ക്രെഡിറ്റ് ആണത്. വലിയൊരു ആളുടെ അടുത്താണ് നമ്മൾ നിൽക്കുന്നതെന്ന് തോന്നിപ്പിക്കാത്ത രീതിയിൽ വളരെ കൺഫെർട്ടബിൾ ആക്കും. കൊത്തയുടെ നിർമാതാവ് കൂടിയാണല്ലോ അദ്ദേഹം. സിനിമയുമായി ബന്ധപ്പെട്ട ആർക്കും ഒരു നെഗറ്റീവ് എക്സ്പീരിയൻസ് ഉണ്ടാകരുതെന്ന നിർബന്ധമുണ്ട്. എല്ലാവരെയും ഒരുപോലെയാണ് ട്രീറ്റ് ചെയ്യുന്നത്. ഇതുവരെ വർക്ക് ചെയ്ത സെറ്റുകളിൽ നിന്നും എനിക്കൊരു സൂപ്പർ സ്റ്റാർ ട്രീറ്റ്മെന്റ് കിട്ടിയത് കൊത്തയിലാണ്.
'ബിഗ് ബി ടു'വിൽ ദുൽഖറുണ്ടോ ? ആഗ്രഹമുണ്ട്, ഫൈനൽ തീരുമാനം 'ബിലാലി'ന്റേതെന്ന് നടന്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..