'ഒറ്റയ്ക്ക് നട്ടെല്ല് കാണിക്കുന്നവർ ചുരുക്കം; അച്ഛനെ നേരിട്ട് വന്നാരെങ്കിലും വല്ലതും പറഞ്ഞാൽ അവരുടെ വിധി'

By Web Team  |  First Published Aug 12, 2023, 11:33 AM IST

അച്ഛനോട് നേരിട്ട് വന്ന് ആരെങ്കിലും വല്ലതും മോശമായി പറഞ്ഞാൽ അവരുടെ വിധിയാണെന്നും ഗോകുല്‍. 


ലയാള സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്റേതായൊരു സ്ഥാനം സ്വന്തമാക്കിയ നടനാണ് ​ഗോകുൽ സുരേഷ്. അച്ഛൻ സുരേഷ് ​ഗോപിയുടെ പാത പിന്തുടർന്ന് ബി​ഗ് സ്ക്രീനിൽ എത്തിയ ​ഗോകുലിന്റേതായി റിലീസിന് ഒരുങ്ങുന്നത് 'കിം​ഗ് ഓഫ് കൊത്ത'യാണ്. സിനിമയുടെ പ്രമോഷനും പരിപാടികളുമായി എൻ​ഗേജിഡ് ആണ് താരം ഇപ്പോൾ. ഈ അവസരത്തിൽ, ഒരു തെറ്റും ചെയ്യാതിരുന്നിട്ടും തന്റെ അച്ഛനെപ്പറ്റി വിമർശനങ്ങൾ ഉന്നയിക്കുന്നത് തനിക്ക് ഇഷ്ടമില്ലെന്ന് പറയുകയാണ് ​ഗോകുൽ. 

വിമർശനത്തിന്റെ പേരിൽ നടക്കുന്ന വൃത്തികേടുകളാണ് ഇതെന്നും അജണ്ട ബേയ്സ്ഡ് ആണ് അവയെന്നും ​ഗോകുൽ പറയുന്നു. പത്ത് പേര് പറയുമ്പോഴേ പതിനൊന്നാമത്തൊരാൾ ജോയിൻ ചെയ്യിള്ളൂ. ഒറ്റയ്ക്ക് നിന്ന് നട്ടെല്ല് കാണിക്കുന്നവർ വളരെ ചുരുക്കമാണെന്നും ​ഗോകുൽ പറയുന്നു. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ​ഗോകുലിന്റെ പ്രതികരണം. 

Latest Videos

undefined

ഗോകുൽ സുരേഷിന്റെ വാക്കുകൾ ഇങ്ങനെ

പോപ്പുലേഷൻ കൺട്രോൾഡിനെ പറ്റി എന്തോ പറ‍ഞ്ഞപ്പോൾ, അമ്മേടെ സഹോദരിമാരുടെ എല്ലാവരുടെയും ഫോട്ടോ വച്ച് ആക്ഷേപിച്ചിരുന്നു. വിമർശനം ഒന്നുമല്ലത്. വൃത്തികേടാണ്. അച്ഛൻ‌ പാർട്ടിയിലോട്ട് ജോയിൻ ചെയ്തതിൽ പിന്നെ അദ്ദേഹം വേറേതോ ആളായ മട്ടിലാണ് ചിലരുടെ പെരുമാറ്റം. അജണ്ട ബേയ്സിഡ് ആണ് എല്ലാം. നമുക്കറിയാം അത്. എന്നാലും അത് വലിയ സുഖമില്ല. ഇപ്പോഴത്തെ ആൾക്കാരെ പോലെ അച്ഛൻ കുറച്ച് അഴിമതിയൊക്കെ കാണിച്ച്, എനിക്കൊരു ഹെലികോപ്റ്ററോക്കെ വാങ്ങിത്തരുന്ന അച്ഛൻ ആയിരുന്നെങ്കിൽ വിമർശനങ്ങളൊക്കെ പോ പുല്ലെന്ന് പറഞ്ഞ് വിട്ടുകളഞ്ഞേനെ. പക്ഷേ അദ്ദേഹം അതൊന്നും ചെയ്യുന്നില്ല. വീട്ടിൽ ഉള്ളത് കൂടി എടുത്ത് പുറത്ത് കൊടുക്കുകയാണ്. അങ്ങനത്തെ ഒരാളെ എന്തെങ്കിലും പറയുന്നത് എനിക്ക് ഇഷ്ടമാകില്ല. ഇനി ചെറിയൊരു തെറ്റ് ചെയ്താൽ പോലും. ഒരുപാട് പ്ലസ് ഉണ്ട് പുള്ളിക്ക്. മൈനസ് ഒരെണ്ണം എവിടുന്നോ ചികഞ്ഞ് കുഴിച്ചെടുത്ത് പറയുന്നത് അജണ്ട ബേയ്സിഡ് ആയ സാധനം ആണ്. 

മാത്യുവും നരസിംഹയും എങ്ങനെ 'ജയിലറു'ടെ സുഹൃത്തുക്കളായി ? 'ജയിലർ 2' ആവശ്യം ശക്തം

അച്ഛനോട് നേരിട്ട് വന്ന് ആരെങ്കിലും വല്ലതും മോശമായി പറഞ്ഞാൽ അവരുടെ വിധിയാണ്. അങ്ങനെ പൊതുവിൽ ആരും ചെയ്യില്ല. പത്ത് പേര് പറയുമ്പോഴേ പതിനൊന്നാമത്തൊരാൾ ജോയിൻ ചെയ്യിള്ളൂ. ഒറ്റയ്ക്ക് നിന്ന് നട്ടെല്ല് കാണിക്കുന്നവർ വളരെ ചുരുക്കമാണ്. സോഷ്യൽ മീഡിയയിൽ കുരയ്ക്കുന്നവർ കൂട്ടം കൂടി നിന്നെ കുരയ്ക്കൂ. ഒറ്റയ്ക്ക് നിന്ന് കുരച്ചാൽ ചിലപ്പോൾ പണികിട്ടും. അങ്ങനെ ഒരാൾക്ക് ഞാൻ മറുപടി കൊടുത്തിരുന്നു. ഒത്തിരി ആലോചിച്ച ശേഷം കൊടുത്ത മറുപടി ആയിരുന്നു അത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

click me!