ലഹരി മരുന്ന് കേസിന് പുറമെ ബോളിവുഡിൽ 2021ൽ ചർച്ചയ്ക്ക് വഴിവച്ച സംഭവമായിരുന്നു ശില്‍പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയുടെ അശ്ലീല ചിത്ര നിർമാണവും പിന്നാലെ നടന്ന സംഭവ വികാസങ്ങളും.
മുംബൈ: നീല ചിത്ര നിര്‍മ്മാണ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞ ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്രയുടെ അനുഭവം സിനിമയാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ കേസില്‍ 63 ദിവസമാണ് രാജ് കുന്ദ്ര ജയിലില്‍ കിടന്നത്.
പിങ്ക് വില്ലയുടെ റിപ്പോർട്ട് അനുസരിച്ച്, രാജിന്‍റെ അറസ്റ്റിനെയും ജയില്‍ വാസത്തെയും കുറിച്ചുള്ള ഒരു സിനിമയുടെ പണിപ്പുരയിലാണെന്നാണ് പറയുന്നത്. ഇതിന്‍റ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് ഈ പ്രൊജക്ടുമായി അടുത്ത വൃത്തങ്ങൾ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. രാജ് കുന്ദ്ര തന്നെ ചിത്രത്തിൽ അഭിനയിക്കുമെന്നും ഈ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
undefined
മുംബൈയിലെ പ്രധാനപ്പെട്ട ജയിലുകളിൽ ഒന്നായ ആർതർ റോഡ് ജയിലിൽ രാജ് കുന്ദ്ര അനുഭവിച്ച എല്ലാ കാര്യങ്ങളും ചിത്രത്തില്‍ സമഗ്രമായി തന്നെ ഉള്‍പ്പെടുത്തും. ചിത്രം ആരാണ് സംവിധാനം ചെയ്യുക എത്ത് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ നിർമ്മാണം മുതൽ തിരക്കഥ വരെ എല്ലാ മേഖലകളിലും രാജ് കുന്ദ്ര ക്രിയാത്മകമായി ഇടപെടുന്നുവെന്നാണ് പിങ്ക് വില്ലയുടെ റിപ്പോർട്ട് പറയുന്നത്.
അടുത്ത് തന്നെ പടത്തിന്‍റെ ചിത്രീകരണം ആരംഭിക്കും. രാജ് കുന്ദ്രയുടെ ജീവിതത്തിന്‍റെ വിവിധ വശങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകും. മാധ്യമങ്ങളിലൂടെ ആവിഷ്കരിച്ച് രീതിയില്‍ ആയിരിക്കില്ല രാജ് കുന്ദ്ര കേസിനെ ചിത്രം സമീപിക്കുക. കുന്ദ്രയുടെ കുടുംബത്തിന്‍റെ കാഴ്ചപ്പാടിലായിരിക്കും ചിത്രത്തിന്‍റെ അവതരണം എന്നും റിപ്പോര്‍ട്ടില്‍ പ്രൊജക്ടുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.
ലഹരി മരുന്ന് കേസിന് പുറമെ ബോളിവുഡിൽ 2021ൽ ചർച്ചയ്ക്ക് വഴിവച്ച സംഭവമായിരുന്നു ശില്‍പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയുടെ അശ്ലീല ചിത്ര നിർമാണവും പിന്നാലെ നടന്ന സംഭവ വികാസങ്ങളും. കൊവിഡ് കാലത്താണ് ബിസിനസുകാരൻ രാജ് കുന്ദ്ര അശ്ലീല ചിത്ര നിർമാണ രംഗത്തെത്തുന്നത്. വീഡിയോകൾ, ഫോട്ടോകൾ, ഹോട്ട് ഫോട്ടോ ഷൂട്ടുകൾ എന്നിവയുമായി ഹോട്ഷോട്‍സ് എന്ന മൊബൈൽ ആപ് അവതരിപ്പിക്കുകയാണു കുന്ദ്ര ആദ്യം ചെയ്‍തത്.
ആപ്പിന്റെ വരിസംഖ്യയിലൂടെ ചുരുങ്ങിയ കാലംകൊണ്ടു രാജ് കുന്ദ്ര കോടികൾ കൊയ്‍തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ആപ് ചർച്ചാവിഷയമായതോടെ പൊലീസിന്റെ പിടിവീഴുമെന്നായി ആശങ്ക. അങ്ങനെയാണ് ഇതു ലണ്ടനിലുള്ള തന്റെ സഹോദരീഭർത്താവ് പ്രദീപ് ബക്ഷിയുടെ കെന്റിൻ എന്ന കമ്പനിക്കു കുന്ദ്ര കൈമാറുന്നത്. തുടർന്നും വീഡിയോകൾ മുംബൈയിൽ നിർമിച്ചിരുന്നതു രാജ് കുന്ദ്ര തന്നെയായിരുന്നു. ഇതിനിടയിൽ അശ്ലീല ചിത്രങ്ങളുടെ വേര് തേടി ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഫെബ്രുവരി ആദ്യം മഡ് ഐലൻഡിൽ നടത്തിയ പരിശോധനയാണു കേസിൽ വഴിത്തിരിവായത്.
ആദ്യഘട്ടത്തിൽ അശ്ലീല വീഡിയോ ചിത്രീകരണത്തിന് അഞ്ച് പേരെ അറസ്റ്റ് ചെയ്‍തു. പിന്നീട്, ഗെഹന വസിഷ്‍ഠ് എന്ന നടിയുടെ അറസ്റ്റ് രേഖപ്പെടുത്തി. അപോഴൊന്നും രാജ് കുന്ദ്രയിലേക്കു കേസ് എത്തുമെന്ന് ആരും വിചാരിച്ചിരുന്നില്ല. ഗെഹനയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഉമേഷ് കാമത്ത് എന്നയാൾ പിടിയിലായതോടെയാണു കുന്ദ്രയിലേക്ക് അന്വേഷണം എത്തുന്നത്. രാജ് കുന്ദ്രയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാരനായ ഉമേഷ്, യുകെ ആസ്ഥാനമായ കെൻറിൻ കമ്പനിയുടെ ഇന്ത്യൻ വിഭാഗത്തിന്റെ ചുമതലയാണു വഹിച്ചിരുന്നത്.
ഇയാളും രാജ് കുന്ദ്രയും ചേർന്നാണ് അശ്ലീല ബിസിനസ് നടത്തിയിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. തുടർന്ന് ജൂലൈ 19നാണ് കുന്ദ്രയെ അറസ്റ്റ് ചെയ്യുന്നത്. അശ്ലീല ചിത്ര നിർമാണത്തിനായി കോടിക്കണക്കിന് രൂപയാണ് രാജ് കുന്ദ്ര നിക്ഷേപം നടത്തിയതിനും തെളിവുകൾ ലഭിച്ചു. പിന്നീട് മാധ്യമങ്ങളിലെ തലക്കെട്ടുകൾ മുഴുവനും രാജ് കുന്ദ്രയായിരുന്നു. ഇതിനിടിയിൽ ഒന്നുംതന്നെ ശില്‍പ ഷെട്ടി വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല. ഇതിനെതിരെ വിമർശനങ്ങളും വിവിധ ഭാഗങ്ങളിൽ നിന്നും ഉയർന്നു.
ജൂലൈ 23നാണ് വിഷയത്തിൽ ശില്പ ഷെട്ടി ആദ്യമായി പ്രതികരിക്കുന്നത്. അമേരിക്കൻ എഴുത്തുകാരനായ ജെയിംസ് തർബറിന്റെ വാക്കുകള്‍ ആയിരുന്നു ശില്‍പ ഷെട്ടി പങ്കുവച്ചത്. ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം. ആ ബോധ്യത്തോടെയാണ് ഓരോ ശ്വാസവും എടുക്കുന്നത്. ജീവിതത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ള വെല്ലുവിളികളെയും പ്രതിസന്ധികളെയുമൊക്കെ ഞാൻ അതിജീവിച്ചിട്ടുണ്ട്. ഇനിയുണ്ടാകുന്ന പ്രതിസന്ധികളെയും അതീജിവിക്കും. എന്റെ ജീവിതം ജീവിക്കുന്നതിൽ നിന്ന് ഒന്നിനും എന്നെ വ്യതിചലിപ്പിക്കാനാകില്ല, എന്നായിരുന്നു അതിലെ വാക്കുകള്‍.
ജൂലൈ 24നാണ് ശിൽപയെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നത്. ആറുമണിക്കൂറാണ് ചോദ്യം ചെയ്യൽ നീണ്ടു നിന്നത്. ശില്‍പയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലാപ്‍ടോപ്പും കണ്ടെത്തി. കേസില്‍ തനിക്ക് പങ്കില്ലെന്നാണ് ശില്‍പ ഷെട്ടി പൊലീസിനോട് പറഞ്ഞതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിലാണ് ശില്‍പ ഷെട്ടി ഭര്‍ത്താവിനെ ന്യായീകരിച്ച് മൊഴി നല്‍കിയത്. ഹോട്‌ഷോട്‌സ് എന്ന ആപ്ലിക്കേഷനില്‍ അപ് ലോഡ് ചെയ്യുന്ന വീഡിയോകളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും സാമ്പത്തിക ലാഭം പറ്റിയിട്ടില്ലെന്നും ശില്‍പ ചോദ്യം ചെയ്യലില്‍ പറഞ്ഞു. നീലച്ചിത്ര നിര്‍മാണത്തില്‍ ഭര്‍ത്താവിന് പങ്കില്ലെന്നും കുന്ദ്രയുടെ ബന്ധുവായ പ്രദീപ് ബക്ഷി എന്നയാളാണ് ആപ്പിന് പിന്നിലെന്നും ശില്‍പ മൊഴി നല്‍കി.
സെപ്റ്റംബർ 21നാണ് അശ്ലീല നിര്‍മ്മാണക്കേസില്‍ രാജ് കുന്ദ്രയ്ക്ക് മുംബൈ കോടതി ജാമ്യം അനുവദിച്ചത്. പൊലീസ് കുറ്റപത്രത്തില്‍ തനിക്കെതിരെ തെളിവുകളൊന്നും ഇല്ലെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കുന്ദ്ര കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ച കോടതി, 50,000 രൂപ ഈടിലാണ് കുന്ദ്രയ്ക്ക് ജാമ്യം അനുവദിച്ചത്. നേരത്തെയും ജാമ്യത്തിന് വേണ്ടി കുന്ദ്ര ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചില്ല. ക്രൈം ബ്രാഞ്ചും ജാമ്യത്തെ എതിര്‍ത്തിരുന്നു. അശ്ലീല ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടി ഗഹന വസിഷ്ഠ അടക്കം എട്ടുപേര്‍ക്കെതിരെ മുംബൈ ക്രൈം ബ്രാഞ്ച് കുറ്റപത്രവും നല്‍കി.
മണിപ്പൂര്‍ സംഭവം: വീഡിയോ കണ്ട് നടുങ്ങിപ്പോയെന്ന് അക്ഷയ് കുമാര്‍
ബന്ധങ്ങൾ ഇങ്ങനെ മാറ്റിക്കൊണ്ടേ ഇരിക്കുന്നത് ശരിയല്ല; വീഡിയോയുമായി ബാല