അമിതാഭ് ഭാര്യ ജയാ ബച്ചനും മക്കളായ അഭിഷേകിനും ശ്വേതയ്ക്കുമൊപ്പമാണ് അനന്തിനും രാധികയ്ക്കുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തത്.
മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന്റെ വിശേഷണങ്ങളില്‍ ചൂടേറിയ ഗോസിപ്പായി മാറിയ വിഷയമാണ് ഭര്‍ത്താവിനും കുടുംബത്തിനൊപ്പവും അല്ലാതെ നടി ഐശ്വര്യ റായി ബച്ചന് ഒറ്റയ്ക്ക് വിവാഹത്തിന് എത്തിയത്. മകള്‍ ആരാധ്യയ്ക്കൊപ്പമാണ് ഐശ്വര്യ എത്തിയത്. അമിതാഭ് ബച്ചന്റെ കുടുംബവുമായി രസത്തിലല്ല താരം എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അമിതാഭ് ഭാര്യ ജയാ ബച്ചനും മക്കളായ അഭിഷേകിനും ശ്വേതയ്ക്കുമൊപ്പമാണ് അനന്തിനും രാധികയ്ക്കുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തത്. മരുമകളായ ഐശ്വര്യ റായ് തന്റെ മകള്‍ ആരാധ്യക്കൊപ്പമാണ് അനന്ത് അംബാനിയുടെയും രാധികയുടെയും വിവാഹത്തിന് പോസ് ചെയ്തത്. ഇതാണ് വലിയ ചര്‍ച്ചയായി മാറിയത്.
undefined
അമിതാഭ് ബച്ചനുമായോ സ്വന്തം ഭര്‍ത്താവ് അഭിഷേകുമായോ ഐശ്വര്യ അടുത്ത ഇടപഴകിയില്ലെന്ന് വിവാഹത്തിന്റെ വിവിധ വീഡിയോകളില്‍ നിന്നും വ്യക്തമായിരുന്നു. അമിതാഭ് ബച്ചൻ കുടുംബത്തില്‍ കാര്യമായി എന്തോ പ്രശ്നങ്ങളുണ്ടെന്നത് ഒരു വര്‍ഷത്തിലേറെയായി നീളുന്ന സംസാരമാണ്.
അതേ സമയം ഈ ഗോസിപ്പുകള്‍ കത്തിപ്പടരുന്നതിനിടെയാണ് ഒരു പുതിയ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഐശ്വര്യയുടെ മുന്‍ കാമുകനും ബോളിവുഡ് സൂപ്പര്‍താരവുമായ സല്മാന് ഖാനൊപ്പം ഐശ്വര്യ നില്ക്കുന്ന ചിത്രങ്ങളാണ് വൈറലായത്. സല്‍മാന്റെ സഹോദരി അര്‍പ്പിതയും ഈ ചിത്രത്തില്‍ കാണാം.
എന്നാല്‍ പുതിയ ഗോസിപ്പുകള്‍ ഉയര്‍ന്നതിന് പിന്നാലെ ആരോ സോഷ്യല്‍ മീഡിയയില്‍ ഒപ്പിച്ച പണിയായിരുന്നു ഈ ഫോട്ടോ. വിവാഹത്തിന് ഫോട്ടോ പോസ് ചെയ്ത സല്‍മാന്റെയും ഐശ്വര്യയുടെയും രണ്ട് ഫോട്ടോകള്‍ യോജിപ്പിച്ചാണ് ഈ ഫേക്ക് ഫോട്ടോ തയ്യാറാക്കിയത്. പുതിയ റൂമറുകള്‍ക്കിടയില്‍ ഈ ചിത്രം അതിവേഗം വൈറലുമായി.
അതേ സമയം ബച്ചന് കുടുംബത്തില്‍ നിന്നും ഐശ്വര്യ വിട്ടുനില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി എന്നാണ് വിവരം. അടുത്തിടെ ഒരു പൊതുചടങ്ങിലും ഐശ്വര്യയും ഭര്‍ത്താവ് അഭിഷേക് ബച്ചനും ഒന്നിച്ച് പ്രത്യക്ഷപ്പെടാറില്ല.
'ലേലം 2 എന്ന സിനിമ ഒരിക്കലും സംഭവിക്കില്ല' : തീര്‍ത്ത് പറഞ്ഞ് നിഥിന് രണ്‍ജി പണിക്കര്‍
ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ അടുത്ത ചിത്രം: ബ്രോമാൻസ് ചിത്രീകരണം ആരംഭിച്ചു