ഒരിക്കൽ ഞാന്‍ അവള്‍ക്ക് ഫേസ്ബുക്കില്‍ മെസ്സേജ് അയച്ചു. സ്കൂളില്‍ പഠിക്കുമ്പോള്‍ തന്‍റെ സീനിയര്‍ ആയിരുന്നെന്നും പറഞ്ഞാണ് മെസ്സേജ് ഇട്ടത്. പിന്നെ ഞാങ്ങൾ കാണാൻ തിരുമാനിച്ചു.
മലയാളികളുടെ പ്രിയ കുഞ്ഞിക്കയാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ അല്ലാതെ സിനിമയിൽ എത്തിയ താരം ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായൊരു സ്ഥാനം സിനിമാ മേഖലയിൽ നേടി കഴിഞ്ഞു. ഇന്ന് പാൻ ഇന്ത്യൻ താരം കൂടിയാണ് ദുൽഖർ. തെന്നിന്ത്യൻ സിനിമയിൽ തന്നെ മുൻനിര നായകന്മാർക്കൊപ്പം താരവും എത്തി. കേരളത്തിന് അകത്തും പുറത്തുമായി നിരവധി ആരാധകരാണ് ദുൽഖറിന് ഉള്ളത്.
ദുൽഖറിനെ പോലെ മലയാളികൾക്ക് സുപരിചിതയാണ് ഭാര്യ അമാൽ. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകളും മറ്റും സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അമാലുമായുള്ള പ്രണയത്തെ കുറിച്ച് ദുൽഖർ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ബോളിവുഡ് ബബിൾ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ദുൽഖറിന്റെ പ്രതികരണം.
undefined
ദുൽഖർ സൽമാന്റെ വാക്കുകൾ ഇങ്ങനെ
ഞാനും അമാലും സംസാരിക്കാന്‍ തുടങ്ങിയത് 2000ങ്ങളുടെ തുടക്കത്തില്‍ ആണ്. അപ്പോള്‍ സോഷ്യല്‍ മീഡിയ ഒക്കെ വരുന്നതേയുള്ളൂ. പക്ഷേ ഞങ്ങള്‍ രണ്ടുപേരും ഒരേ സ്കൂളില്‍ ആണ് പഠിച്ചത്. അമാല്‍ എന്നെക്കാള്‍ അഞ്ച് വര്‍ഷം ജൂനിയര്‍ ആയിരുന്നു. ഞാന്‍ പ്ലസ്ടുവിന് പഠിക്കുമ്പോള്‍ അവള്‍ ഏഴാം ക്ലാസിലാണ്. കൊച്ചുകുട്ടി ആയിരുന്നു. പക്ഷെ അന്ന് ഞാന്‍ ആ കണ്ണിലൊന്നും അല്ല അവളെ കണ്ടത്(പുഞ്ചിരിയോടെ പറയുന്നു).
ഞങ്ങളുടെ ഫാമിലിയില്‍ ഒരു പ്രായം ആകുമ്പോള്‍ ആണ്‍കുട്ടികളൊക്കെ സെറ്റില്‍ഡ് ആകണമെന്ന് പറയും. ഒന്നുകിൽ കുട്ടിയെ ഞങ്ങള്‍ തന്നെ കണ്ടുപിടിക്കണം. അല്ലെങ്കില്‍ അറേഞ്ച്ഡ് മാരേജ് ആയിരിക്കും. എനിക്ക് അറേഞ്ച് മാരേജിനോട് താൽപര്യമില്ല. പെണ്ണുകാണാന്‍ പോയിട്ട് അവരെ ഇഷ്ടപ്പെട്ടെന്ന് പറയാനോ അല്ലെങ്കില്‍ ഇഷ്ടമായില്ലെന്ന് പറയാനോ എനിക്ക് സാധിക്കില്ല. അതുകൊണ്ടാണ് അറേഞ്ച് മാരേജിനോട് ഞാന്‍ നോ പറഞ്ഞത്.
ചെന്നൈയില്‍ ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് എല്ലാവര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും അറിയാം. അവിടെയുള്ള എല്ലാവരുമായിട്ട് പരിചയമുണ്ടെങ്കിലും ഞാനും അമാലുമായിട്ട് വലിയ പരിചയം ഒന്നുമുണ്ടായിരുന്നില്ല. വെറും രണ്ടാഴ്ച കൊണ്ടാണ് ഞാന്‍ അമാലിനെ കണ്ടുമുട്ടിയത്. ഇത്രയും നാള്‍ അവിടെ ഉണ്ടിയിട്ടും ഞാൻ ആദ്യമായാണ് അവളെ പുറത്തേക്ക് ഇറങ്ങി കാണുന്നത്. പെട്ടെന്ന് ഈ പെണ്‍കുട്ടി എവിടുന്ന് വന്നെന്ന് ഞാന്‍ ചിന്തിച്ചു പോയി. സിനിമ കാണാന്‍ പോകുമ്പോഴും, പാർലറിൽ പോകുമ്പോഴുമൊക്കെ ഞാന്‍ അവളെ കാണാന്‍ തുടങ്ങി. സത്യത്തില്‍ ഞാന്‍ അതിനെ ഒരു സൈന്‍ ആയിട്ടായിരുന്നു കണ്ടത്.
ഒരിക്കൽ ഞാന്‍ അവള്‍ക്ക് ഫേസ്ബുക്കില്‍ മെസ്സേജ് അയച്ചു. സ്കൂളില്‍ പഠിക്കുമ്പോള്‍ തന്‍റെ സീനിയര്‍ ആയിരുന്നെന്നും പറഞ്ഞാണ് മെസ്സേജ് ഇട്ടത്. പിന്നെ ഞാങ്ങൾ കാണാൻ തിരുമാനിച്ചു. പക്ഷേ ഇതൊക്കെ വീട്ടുകാരുടെ അറിവോടെ ആണ് ചെയ്തത് കേട്ടോ. എന്‍റെ സ്കൂളില്‍ പഠിച്ച കുട്ടിയാണെന്ന് മാത്രം അറിയാം. എന്‍റെ സുഹൃത്തുക്കള്‍ക്കും അവളെ അറിയാം. പിന്നെ എനിക്ക് തോന്നി ഞങ്ങളുടെ വിവാഹം നടക്കാൻ സാധ്യതയുണ്ടെന്ന്. നിങ്ങള്‍ക്കൊക്കെ താല്‍പര്യം ഉണ്ടെങ്കിൽ അവളെ ഒന്ന് കാണണമെന്നും ഞാന്‍ വീട്ടില്‍ പറഞ്ഞു. പിന്നെ എല്ലാവരുടെയും അറിവോടെ ഞങ്ങള്‍ കണ്ടു. പഴയ സ്കൂൾ മേറ്റ്സ് ചായ കുടിക്കാന്‍ പോയപോലെയാണ് അതിനെ കണ്ടത്. ഞങ്ങള്‍ അന്ന് പോയത് ഒരു കാര്‍ ഡ്രെവിനാണ്. പിന്നീട് പോണ്ടിച്ചേരി ട്രിപ്പ് പോയി. അന്നെനിക്ക് മനസിലായി അവൾക്ക് കല്യാണത്തില്‍ താല്പര്യമുണ്ടെന്ന്.
ഇതിഹാസത്തോടൊപ്പം..; സമ്മാനമായി പേന നല്‍കി എം ടി, കാത്തുസൂക്ഷിക്കുമെന്ന് രാഹുൽ ഗാന്ധി
2011ഡിസംബര്‍ 22നാണ് ദുല്‍ഖറും അമാലും വിവാഹിതരായത്. വീട്ടുകാര്‍ ഉറപ്പിച്ച വിവാഹമാണെങ്കില്‍ കൂടിയും വീട്ടുകാരുടെ അനുവാദത്തോടെ നടന്ന പ്രണയ വിവാഹമായിരുന്നു ഇത്. ഇന്ന് ഇരുവര്‍ക്കും ആറ് വയസുള്ള ഒരു മകളുണ്ട്. മറിയം അമീറാ സല്‍മാന്‍ എന്നാണ് മകളുടെ പേര്. 2017 മേയ് അഞ്ചിനായിരുന്നു മറിയത്തിന്റെ ജനനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..