ഷവര്‍മ്മയും മയോണിസും ആക്രാന്തത്തോടെ കഴിച്ചു; ചികില്‍സയ്ക്ക് ആയത് 70,000 രൂപ; അല്‍ഫോണ്‍സ് പുത്രന്‍

By Web Team  |  First Published Jan 4, 2023, 2:02 PM IST

 സംഭവത്തില്‍ പ്രതികരിച്ച് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ രംഗത്ത് എത്തി. ഹോട്ടല്‍ തല്ലി തകര്‍ത്തതിന്‍റെ വീഡിയോ പങ്കുവച്ചാണ് അല്‍ഫോണ്‍സിന്‍റെ പോസ്റ്റ്.


കൊച്ചി: കോട്ടയത്ത് രശ്മി രാജ് എന്ന നേഴ്സ് ഭക്ഷ്യവിഷബാധ കാരണം മരണപ്പെട്ടത് ഏറെ വാര്‍ത്ത പ്രധാന്യം നേടിയിരുന്നു. രശ്മി രാജ് കഴിഞ്ഞ മാസം 29നാണ് സംക്രാന്തിയിലെ പാർക്ക് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചത്. അന്ന് അവിടെ നിന്ന് ഭക്ഷണം കഴിച്ച നിരവധി പേർ ഇപ്പോഴും ചികിത്സയിലാണ്. യുവതിയുടെ മരണത്തോടെ, ലൈസൻസില്ലാത്ത ഹോട്ടലിന് പ്രവർത്തനാനുമതി നൽകിയ ഹെൽത്ത് സൂപ്പർവൈസറെ നഗരസഭ സസ്പെൻഡ് ചെയ്തിരുന്നു. 

കഴിഞ്ഞ ദിവസം ഹോട്ടലിലേക്ക് മാര്‍ച്ച് നടത്തിയ യുവജന സംഘടനകള്‍ ഹോട്ടല്‍ തല്ലി തകര്‍ത്തിരുന്നു. ഇതിന് പിന്നാലെ സംഭവത്തില്‍ പ്രതികരിച്ച് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ രംഗത്ത് എത്തി. ഹോട്ടല്‍ തല്ലി തകര്‍ത്തതിന്‍റെ വീഡിയോ പങ്കുവച്ചാണ് അല്‍ഫോണ്‍സിന്‍റെ പോസ്റ്റ്.

Latest Videos

undefined

കഴിഞ്ഞ ദിവസം പങ്കുവച്ച കുറിപ്പില്‍ അല്‍ഫോണ്‍സ് പറയുന്നു,  റിവ്യൂ റൈറ്റേഴ്സ്, റോസ്റ്റേഴ്സ്, ട്രോളർമാർ ദയവായി ഈ വിഷയങ്ങളിൽ വീഡിയോകൾ ചെയ്യുക. 15 വർഷം മുമ്പ് ഞാൻ ആലുവയിലെ ഒരു കടയിൽ നിന്ന് സുഹൃത്ത് ഷറഫിന്‍റെ ട്രീറ്റിന്‍റെ ഭാഗമായി ആക്രാന്തത്തിൽ ഷവർമയും മയോണൈസും കഴിച്ചു. 

അടുത്ത ദിവസം എനിക്ക് കടുത്ത പാൻക്രിയാറ്റിസ് വേദന തുടങ്ങി. തുടര്‍ന്ന് ലേക്‌ഷോർ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.  എന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ എന്‍റെ മാതാപിതാക്കള്‍ക്ക് 70,000 രൂപ ചിലവഴിക്കേണ്ടി വന്നു.എംസിയുവിലായിരുന്നു ഞാന്‍ പ്രവേശിക്കപ്പെട്ടത്.  അന്ന് ഞാന്‍ ഒരു കാരണവുമില്ലാതെ ഷറഫിനോട് ദേഷ്യപ്പെട്ടു. പഴകിയ മോശമായ ഭക്ഷണമായിരുന്നു പ്രശ്നത്തിന്‍റെ യഥാർത്ഥ കാരണം. ഇവിടെ ആരാണ് യഥാർത്ഥ കുറ്റവാളി? കണ്ണ് തുറന്ന് സത്യം കാണുക. ജീവിതം വിലയേറിയതാണ്. 

അല്‍ഫോണ്‍സിന്‍റെ ഈ കുറിപ്പിന് ഏറെ പ്രതികരണമാണ് വന്നത്. അതില്‍ ഒരു കമന്‍റ്  ഭക്ഷ്യസുരക്ഷ വകുപ്പ് ഇത്തരം കാര്യങ്ങളില്‍ ഒന്നും ചെയ്യുന്നില്ലെന്ന് പറയുന്നു. ഇതിന് മറുപടിയായി അല്‍ഫോണ്‍സ് വീണ്ടും എത്തി. 

"ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ പോലെ ഉള്ളവർ ഇതിനു ശക്തമായ നടപടി എടുക്കണം. “ഫുഡ് സേഫ്റ്റി” എന്ന പുതിയൊരു വകുപ്പ് തന്നെ വരണം . അതിനു കേരളത്തില്‍ നിന്ന് മാത്രം പുതിയ കിടിലം ഫുഡ് ഇൻസ്‌പെക്ഷൻ ടീം സ്റ്റാർട്ട് ചെയ്തു പ്രവർത്തിക്കണം . എല്ലാരും നല്ല ഭക്ഷണം മാത്രം വിറ്റാൽ മതി . ഭക്ഷണം കഴിക്കാൻ പണം വേണം. പണം ഇണ്ടാക്കാൻ നല്ല വിദ്യാഭ്യാസത്തിനൊപ്പം നല്ല ഫുഡ് നിർബന്ധം ആണ് . 

അതിനൊക്കെ എല്ലാ അപ്പന്മാരും , അമ്മമാരും നല്ല പണിയെടുത്താണ് ഭക്ഷണം വാങ്ങാൻ പണം ചിലവാക്കുന്നത്. അതുകൊണ്ടു ഇതിന്‍റെ കാര്യത്തില്‍ ഒരു തീരുമാനം എടുക്കണം . അന്ന് എന്‍റെ അപ്പനും അമ്മയും , ബന്ധുക്കളോടും, കൂട്ടുകാരോടും, പലിശക്കാരോടും കെഞ്ചി ചോദിച്ചതുകൊണ്ടും , എന്റെ അപ്പനും അമ്മയും അത് എങ്ങനെയെങ്കിലും തിരിച്ചു കൊടുക്കും എന്നുള്ള പ്രതീക്ഷ ഉള്ളത് കൊണ്ടുമാണ് അന്ന് 70,000 രൂപ കൊടുത്തു എന്‍റെ ജീവൻ അവിടത്തെ നല്ല ഡോക്ടർമാർക്ക് രക്ഷിക്കാൻ പറ്റിയത് . ഇന്ന് ആണെങ്കിൽ അത് മിനിമം ഏഴു ലക്ഷം രൂപ വരും. ഈ ഏഴ് ലക്ഷം രൂപ ഒരു വിസ്മയം പോലെ വന്നതാണ് . അത് പോലെ എല്ലാവർക്കും , എപ്പോഴും വിസ്മയം സംഭവിക്കും എന്ന് ഞാൻ ഒട്ടും വിശ്വസിക്കുന്നില്ല." - അല്‍ഫോണ്‍സ് കമന്‍റില്‍ പറയുന്നു. 

'തിരക്കേറിയ വർഷം, കൊട്ട മധു ഒടുവിൽ ബ്രേക്ക് എടുത്തു'; ഹോളിഡേ ചിത്രങ്ങളുമായി സുപ്രിയ

'ഗോള്‍ഡ് വര്‍ക്ക് ആയില്ല, പക്ഷേ ഞങ്ങള്‍ക്ക് ലാഭമാണ്'; പൃഥ്വിരാജിന്‍റെ പ്രതികരണം

click me!