കരണ്‍ ജോഹറിന്റെ തിരിച്ചു വരവാണ് ഈ ചിത്രം എന്നാണ് ബോളിവുഡിലെ സംസാരം. ഒരു ഫാമിലി എന്റര്‍ടെയ്‍ൻമെന്റായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
മുംബൈ: രണ്‍വീര്‍ സിംഗ് നായകനായി കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത് പ്രദര്‍ശനത്തിനെത്തിയ ചിത്രം 'റോക്കി ഓര്‍ റാണി കീ പ്രേം കഹാനി'ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇതുവരെ രണ്‍വീര്‍ ചിത്രം രണ്ട് ദിവസത്തില്‍ 27.15 കോടി നേടിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. സുഗമമായി 46 കോടി ഈ ആഴ്‍ച 'റോക്കി ഓര്‍ റാണി കീ പ്രേം കഹാനി' നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍. ആലിയ ഭട്ടായിരുന്നു ചിത്രത്തിലെ നായിക.
കരണ്‍ ജോഹറിന്റെ തിരിച്ചു വരവാണ് ഈ ചിത്രം എന്നാണ് ബോളിവുഡിലെ സംസാരം. ഒരു ഫാമിലി എന്റര്‍ടെയ്‍ൻമെന്റായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ കഥ രണ്‍ബീറിന്‍റെ റോക്കിയുടെയും, റാണിയായ ആലിയയുടെ പ്രണയത്തിലൂടെയാണ് വികസിക്കുന്നതെങ്കിലും ചിത്രത്തിലെ മറ്റൊരു റൊമാന്‍സാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മുതിര്‍ന്ന നടന്‍ ധർമേന്ദ്രയും നടി ശബാന ആസ്മിയും തമ്മിലുള്ള ചുംബന രംഗമാണ് സോഷ്യല്‍ മീഡിയയിലെ ചൂടേറിയ ചര്‍ച്ച.
undefined
കരൺ ജോഹറിന്റെ പുതിയ ചിത്രത്തിലൂടെ ആരോഗ്യനില അടക്കം മോശമായിരിക്കുന്ന മുതിർന്ന നടൻ തന്റെ അഭിനയ തിരിച്ചുവരവ് നടത്തിയെന്നാണ് പൊതുവില്‍ നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും പ്രശംസ ലഭിക്കുന്നത്. എന്തായാലും ചുംബന രംഗം വൈറലായതോടെ ഇത് സംബന്ധിച്ച് ധര്‍മേന്ദ്ര തന്നെ പ്രതികരണവുമായി എത്തിയിട്ടുണ്ട്.
“ഞാനും ഷബാനയും തമ്മിലുള്ള ചുംബന രംഗം പ്രേക്ഷകരെ അമ്പരപ്പിച്ചുവെന്ന് അറിഞ്ഞു. ശരിക്കും അത് അവര്‍ സ്വീകരിച്ചു എന്നത് എന്നെ സംബന്ധിച്ച് അപ്രതീക്ഷിതമാണ്. അത് പെട്ടെന്ന് സംഭവിച്ചതാണ്, അതിനാല്‍ തന്നെയാണ് അത് ഇത്രയും ഇംപാക്ട് ഉണ്ടാക്കിയതും. ഞാൻ അവസാനമായി ഒരു ചുംബന രംഗം ചെയ്തത് നഫീസ അലിയ്‌ക്കൊപ്പം ലൈഫ് ഇൻ എ മെട്രോയിലാണ്, ആ സമയത്തും ആളുകൾ അത് അഭിനന്ദിച്ചിരുന്നു' ധര്‍മേന്ദ്ര ഒരു ചാനലിനോട് സംസാരിക്കവെ പറഞ്ഞു.
'കരണ്‍ അത് എന്നോട് ചെയ്യാന്‍ പറഞ്ഞപ്പോള്‍, ഞാന്‍ വലിയ ഉത്സാഹമൊന്നും കാണിച്ചില്ല. പിന്നീട് അത് ചിത്രത്തിന് അത്യവശ്യമാണ് എന്ന് മനസിലാക്കിയതോടെയാണ് അത് ഞാന്‍ ചെയ്തത്. ഒപ്പം റൊമാന്‍സിന് പ്രായം ഒരു തടസ്സമല്ലെന്നും ഞാന്‍ കരുതി. പ്രായം ഒരു നന്പറാണ്. അതിനപ്പുറം രണ്ട് ഇഷ്ടപ്പെടുന്നവര്‍ അവരുടെ സ്നേഹം ചുംബനത്തിലൂടെ കൈമാറുന്നതാണ് ആ രംഗം. അത് ചെയ്യുന്പോള്‍ എനിക്കോ ശബാനയ്ക്കോ എന്തെങ്കിലും ചമ്മല്‍ തോന്നിയിരുന്നില്ല' 87 കാരനായ ധര്‍മേന്ദ്ര കൂട്ടിച്ചേര്‍ക്കുന്നു.
സോഷ്യല്‍ മീഡിയയില്‍ ബഹിഷ്കരണ ആഹ്വാനം; ഇന്ത്യയില്‍ കളക്ഷനില്‍ കുതിച്ച് ഓപ്പണ്‍ഹെയ്മര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക