ഇന്ത്യയില്‍ ഈ രംഗം വിവാദമാകുന്നുണ്ടെങ്കിലും ഹോളിവുഡില്‍ ഈ രംഗം മറ്റൊരു രീതിയിലാണ് ചര്‍ച്ചയാകുന്നത്.
മുംബൈ: കഴിഞ്ഞ ജൂലൈ 21നാണ് ക്രിസ്റ്റഫര്‍ നോളന്‍റെ ഓപ്പണ്‍ഹെയ്‍മര്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. മികച്ച പ്രതികരണമാണ് ആഗോള വ്യാപകമായി ചിത്രം നേടുന്നത്. ഒപ്പം തന്നെ ഇന്ത്യന്‍ ബോക്സോഫീസിലും ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്യുന്ന ചിത്രം മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്. അതിനിടെ ചിത്രത്തിലെ ഒരു രംഗം ഇന്ത്യയില്‍ ചര്‍ച്ചയും വിവാദവും സൃഷ്ടിച്ചിരിക്കുകയാണ്. ചിത്രത്തില്‍ കില്ലിയന്‍ മര്‍ഫി അവതരിപ്പിച്ച ഓപ്പണ്‍ഹെയ്മര്‍ എന്ന ടൈറ്റില്‍ കഥാപാത്രം ലൈംഗികബന്ധത്തിനിടെ ഭഗവദ് ഗീത വായിക്കുന്ന രംഗമാണിത്.
ഇന്ത്യയില്‍ ഈ രംഗം വിവാദമാകുന്നുണ്ടെങ്കിലും ഹോളിവുഡില്‍ ഈ രംഗം മറ്റൊരു രീതിയിലാണ് ചര്‍ച്ചയാകുന്നത്. ജിയന്‍ ടാറ്റ്ലോക്ക് എന്ന കമ്യൂണിസ്റ്റ് അനുഭാവിയായ സ്ത്രീയുമായുള്ള ഓപ്പണ്‍ഹെയ്മറുടെ ബന്ധം എത്രത്തോളം സത്യമാണ് എന്ന ചോദ്യമാണ് ചിത്രത്തിന്‍റെ അഭിനേതാക്കളും, സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളനും നേരിടുന്നത്. ചിത്രത്തില്‍ ഫ്ലോറന്‍സ് പഗ് ആണ് ജിയന്‍ ടാറ്റ്ലോക്കിന്‍റെ വേഷം ചെയ്തിരിക്കുന്നത്.
undefined
എന്നാല്‍ കൈ ബേർഡും മാർട്ടിൻ ജെ. ഷെർവിനും ചേർന്ന് 2005-ൽ എഴുതിയ "അമേരിക്കൻ പ്രൊമിത്യൂസ്" എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഓപ്പണ്‍ഹെയ്‍മര്‍ ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്തിരിക്കുന്നത്. ആ പുസ്തകത്തില്‍ ഈ ബന്ധം വ്യക്തമായി തന്നെ ആവിഷ്കരിക്കുന്നുണ്ട്. ജിയന്‍ ടാറ്റ്ലോക്ക് വിഷാദ രോഗത്താല്‍ പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു.
എന്തായാലും ഇരുവരും തമ്മിലുള്ള ലൈംഗിക ദൃശ്യം ചിത്രത്തിലുണ്ട്. ഇത് സംബന്ധിച്ച് ഇപ്പോള്‍ പ്രതികരിക്കുകയാണ് ചിത്രത്തില്‍ ഓപ്പണ്‍ഹെയ്മറെ അവതരിപ്പിച്ച കില്ലിയന്‍ മര്‍ഫി. “ഈ സിനിമയിൽ ആ രംഗം നിർണായകമായിരുന്നുവെന്ന് ഞാൻ കരുതുന്നു. ജീൻ ടാറ്റ്‌ലോക്കുമായി ഓപ്പണ്‍ഹെയ്മറുടെ ബന്ധം സിനിമയുടെ ഏറ്റവും നിർണായകമായ വൈകാരിക ഭാഗങ്ങളിലൊന്നാണെന്ന് ഞാൻ കരുതുന്നു. അവർ കഥയുടെ താക്കോലാണ് അതിനാല്‍ ആ രംഗങ്ങള്‍ മൂല്യവത്താണെന്ന് ഞാൻ കരുതുന്നു. ആരും ഇത്തരം രംഗം ചെയ്യാൻ ഇഷ്ടപ്പെടുന്നില്ല, ഈ ജോലിയുടെ ഏറ്റവും മോശം ഭാഗമാണ്. എന്നാൽ ചിലപ്പോൾ നിങ്ങള്‍ക്ക് അത് അഭിനയിക്കേണ്ടിവരും" - ജിക്യൂ ബ്രിട്ടീഷിന് നല്‍കിയ അഭിമുഖത്തില്‍ കില്ലിയന്‍ മര്‍ഫി പറയുന്നു.
നേരത്തെ സംവിധായകന്‍ ക്രിസ്റ്റഫർ നോളനും ദി ഇൻസൈഡറിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയിലെ വിവാദ ലൈംഗിക രംഗത്തെക്കുറിച്ച് സംസാരിച്ചിരുന്നു “നിങ്ങൾ ഓപ്പൺഹൈമറിന്റെ ജീവിതത്തിലേക്കും അദ്ദേഹത്തിന്‍റെ കഥയിലേക്കും നോക്കുമ്പോൾ അയാളുടെ ജീവിതത്തിന്റെ ആ വശം, ആയളുടെ ലൈംഗികത. സ്ത്രീകളുമായുള്ള എന്നിവ പരിഗണിക്കുമ്പോള്‍ അത് കഥയുടെ ഒരു പ്രധാന ഭാഗമാണ്." - എന്നാണ് നോളന്‍ പറഞ്ഞത്.
ദുല്‍ഖറിന്‍റെ പാന്‍ ഇന്ത്യ ചിത്രം "കാന്ത"; ടൈറ്റില്‍ പ്രഖ്യാപിച്ചു; നിര്‍മ്മാണത്തില്‍ റാണയും