'സൈക്കിള്‍ വാങ്ങാനുള്ളതിനേക്കാൾ പണം ഞാന്‍ അവള്‍ക്ക് കൊടുത്തു, പാടി നടക്കാന്‍ താൽപര്യമില്ല'; അഖിൽ

By Web Team  |  First Published Oct 6, 2023, 5:08 PM IST

വീട്ടിലുണ്ടാക്കിയ പൊതിച്ചോറ് വഴിയരികിൽ ഇരുന്ന് വിൽക്കുന്ന ശിവാനിയുടെ വീഡിയോ വൈറൽ ആയിരുന്നു.


നിലവിൽ വലിയ തോതിൽ സോഷ്യൽ മീഡിയയിൽ ഫോളോവേഴ്സ് ഉള്ള താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. ഒരു താത്വിക അവലോകനം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ അഖിലിനെ കൂടുതൽ ആളുകൾ അറിയുന്നത് ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിലൂടെ ആണ്. നിറയെ ഹേറ്റേഴ്സുമായി ഷോയ്ക്ക് ഉള്ളിൽ കയറിയ അഖിൽ തിരിച്ചിറങ്ങിയത് ഒട്ടനവധി ആരാകരെയും ട്രോഫിയും ആയിട്ടായിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച റിയാലിറ്റി ഷോ ആയ ബി​ഗ് ബോസ് വിന്നറായിട്ടും സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിക്കാൻ താല്പര്യപ്പെടുന്ന ആളാണ് അഖിൽ. അദ്ദേഹം പങ്കുവയ്ക്കുന്ന പല വീഡിയോകളിൽ നിന്നും അത് വ്യക്തമാണ്. 

അഖിൽ മാരാരെ കാണണമെന്ന ആ​ഗ്രഹവുമായി നിരവധി പേർ എത്താറുണ്ട്. അക്കൂട്ടത്തിലെ മിടുക്കി കുട്ടിയെ അഖിൽ കണ്ട വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ശിവാനിയുടെ ആഗ്രഹം സാധിച്ചു കൊടുത്തു... എന്ന തലക്കെട്ടോടെ അഖിൽ തന്നെ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് വീട്ടിലുണ്ടാക്കിയ പൊതിച്ചോറ് വഴിയരികിൽ ഇരുന്ന് വിൽക്കുന്ന ശിവാനിയുടെ വീഡിയോ വൈറൽ ആയിരുന്നു. ഇതിൽ ശിവാനി ആവശ്യപ്പെട്ട മൂന്ന് ആ​ഗ്രഹങ്ങൾ ഉണ്ട്. 

Latest Videos

undefined

ഒന്ന് സ്വന്തമായൊരു വീട്. രണ്ട് ഒരു സൈക്കിൾ. മൂന്ന് അഖിൽ മാരാരെ കാണണം. ഇതായിരുന്നു ശിവാനിയുടെ ആ​ഗ്രഹം. ഇത് ശ്രദ്ധയിൽപ്പെട്ട അഖിൽ ഉടനെ തന്നെ കൊച്ചുമിടുക്കിയെ കാണാൻ ശിവാനിയുടെ സ്കൂളിൽ എത്തുക ആയിരുന്നു. അപ്രതീക്ഷിതമായി അഖിലിനെ കണ്ട ശിവാനി കരയുന്നതും അദ്ദേഹത്തെ കെട്ടിപിടിച്ച് ഉമ്മ വയ്ക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. ഈ വീഡിയോയ്ക്ക് താഴെ ശിവാനിക്ക് സൈക്കിള്‍ വാങ്ങി കൊടുത്തില്ലേന്നും മറ്റും കമന്‍റുകള്‍ വന്നിരുന്നു. ഇതോടെ അഖില്‍ മറുപടിയുമായി രം​ഗത്തെത്തി. 

"മസ്കറ്റിൽ നിന്നും വന്ന അടുത്ത ദിവസം കൊച്ചിയില്‍ നിന്നും കൊട്ടാരക്കര പോയി അമ്മയെ കണ്ട് അവിടെ നിന്നും കൊല്ലത്ത് പോയി എന്നെ കാണാന്‍ ആഗ്രഹിച്ച ശിവാനിക്ക് കൂടുതല്‍ സന്തോഷമാകാന്‍ അവളുടെ സ്കൂളില്‍ പോയ എന്റെ മനസ്സിന്റെ സ്നേഹം അല്ല ചിലര്‍ക്ക് ഞാന്‍ സൈക്കിള്‍ കൊടുത്തില്ല എന്നതാണ് പ്രശ്നം...ഭൗതികമായ നേട്ടങ്ങളാണ് ഏവരുടെ സന്തോഷം..ഈ കുട്ടിയുടെ വീഡിയോ കണ്ടപ്പോൾ എന്തെ evarkkonnum സൈക്കിള്‍ വാങ്ങി കൊടുക്കാന്‍ തോന്നാഞ്ഞത്..ചെയ്യില്ല..ഒരു മുട്ടായി പോലും evar വാങ്ങി കൊടുക്കില്ല..6 മാസം മുമ്പ് ഞാന്‍ എങ്ങനെ ജീവിച്ചു എന്ന് ആര്‍ക്കും അറിയില്ല..Bigboss ജയിച്ച ഞാന്‍ എന്റെ അദ്വാനത്തിന്റെ പങ്കു എത്ര പേരെ സഹായിച്ചു എന്ന് വിളിച്ചു പാടി നടക്കാറില്ല..Shivanikku സൈക്കിള്‍ ലഭിച്ചു എന്ന് ഞാന്‍ അറിഞ്ഞിരുന്നു..എന്തായാലും ഒരു സൈക്കിള്‍ വാങ്ങാനുള്ള പണത്തില്‍ കൂടുതൽ ഞാന്‍ അവള്‍ക്ക് നല്‍കിയിട്ടുണ്ട്..അവളുടെ കൂട്ടുകാര്‍ക്ക് മധുരവും..അത് വിളിച്ചു പാടി നടക്കാന്‍ താല്പര്യമില്ല എന്നതിനാല്‍ വീഡിയോയില്‍ കാണിച്ചില്ല..", എന്നായിരുന്നു അഖിലിന്റെ മറുപടി. പിന്നാലെ നിരവധി പേരാണ് അഖിലിന്റെ പ്രവർത്തിയെ പ്രശംസിച്ച് കൊണ്ട് രം​ഗത്ത് എത്തിയത്. 

'മമ്മൂക്ക ക്ലോസപ്പിലേ വരൂ, വലിയ ആളല്ലേ, ബാക്കി ഡ്യൂപ്പ് ചെയ്യുമെന്ന് കരുതി'; ആ 'പൊലീസുകാരൻ' പറയുന്നു

click me!