"വീട്ടിലൊക്കെ അറിയാം. ഞങ്ങളുടെ കഥയില്‍ കുറേ ട്വിസ്റ്റുകള്‍ ഉണ്ടായിട്ടുണ്ട്"
ബിഗ് ബോസ് മലയാളത്തില്‍ ഇതുവരെ വന്നതില്‍ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥികളില്‍ ഒരാളാണ് ഏയ്ഞ്ചലിന്‍. സിനിമയിലൂടെ ശ്രദ്ധ നേടിയ ഏയ്ഞ്ചലിന്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയിലും ആരാധകരെ സ്വന്തമാക്കിയത്. പ്രണയത്തിലാണെന്ന് ബിഗ് ബോസിലൂടെ താരം വെളിപ്പെടുത്തിയിരുന്നു. ഷൂപ്പുട്ടന്‍ എന്ന് ഏയ്ഞ്ചലിന്‍ വിളിക്കുന്ന ആള്‍ ആരെന്ന ആകാംക്ഷ ബിഗ് ബോസ് സമയത്ത് ഷോയുടെ പ്രേക്ഷകര്‍ക്ക് ഉണ്ടായിരുന്നു. ഇപ്പോഴിതാ അതേക്കുറിച്ച് പറയുകയാണ് അവര്‍. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ പുതിയ അഭിമുഖത്തിലൂലാണ് തന്റെ പ്രണയം ആരംഭിച്ചതിനെ കുറിച്ചും ഇനി മുന്നോട്ടുള്ള പ്ലാനിങ് എന്താണെന്നും എഞ്ചലിന്‍ വെളിപ്പെടുത്തിയത്.
'വീട്ടിലൊക്കെ അറിയാം. ഞങ്ങളുടെ കഥയില്‍ കുറേ ട്വിസ്റ്റുകള്‍ ഉണ്ടായിട്ടുണ്ട്. വീട്ടില്‍ പോലും അറിയാത്ത കാര്യമായതുകൊണ്ട് അത് പുറത്ത് പറയാന്‍ പറ്റില്ല. ഞാന്‍ അങ്ങോട്ടാണ് പ്രൊപ്പോസ് ചെയ്തത്. അഞ്ചാം ക്ലാസിലോ ആറിലോ പഠിക്കുമ്പോള്‍ ആളെ ഞാന്‍ കണ്ടിട്ടുണ്ട്. അന്ന് എനിക്ക് വേറെ റിലേഷന്‍ഷിപ്പ് ഉണ്ടായിരുന്നു. പണ്ട് പുള്ളി എന്നെ നോക്കി വച്ചിരുന്നു. ആ സമയത്ത് എനിക്ക് പ്രണയം ഉണ്ടായിരുന്നത് കൊണ്ട് ഒഴിവാക്കിയതാണ്. ഞങ്ങള്‍ പരിചയപ്പെടുമ്പോള്‍ ഇഷ്ടത്തിലാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
undefined
എന്റെ സുഹൃത്തിന്റെ സുഹൃത്തായിരുന്നു ഇവന്‍. ഞങ്ങളന്ന് ഒരു നൈറ്റ് ഡ്രൈവ് പോകുമ്പോഴാണ് സുഹൃത്ത് ഇവനെയും കൊണ്ട് വരുന്നത്. ഇയാള്‍ കൊള്ളാമല്ലോ എന്ന് അന്നേ എനിക്ക് തോന്നി. ഒരു യാത്രയ്ക്ക് പോയതോടെ ഞങ്ങള്‍ക്ക് ഉള്ളില്‍ ഇഷ്ടം തോന്നി. ഞാനാ ഇഷ്ടം പറഞ്ഞപ്പോള്‍ പുള്ളി നോ പറഞ്ഞു. പിന്നീടാണ് ഓക്കേ ആണെന്ന് പറയുന്നത്.
വൈകാതെ കാമുകനെ കുറിച്ച് ഞാന്‍ പറയാം. അതൊരു ബ്ലാസ്റ്റ് പോലെ എല്ലാവരെയും അറിയിക്കാനാണ് ഉദ്ദേശിക്കുന്നത്. അതുകൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നില്ല. ഇനി പുള്ളിയുടെ കൂടെ വിദേശരാജ്യത്തേക്ക് പോകാന്‍ പ്ലാന്‍ ചെയ്യുന്നുണ്ടെന്നും എഞ്ചലിന്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം