ഡിസംബർ 21 ന്, ഷോയിലെ റണ്ണറപ്പായ അമർദീപ് ചൗധരിയുടെ കാർ ആരാധകർ നശിപ്പിച്ചതിനെ തുടർന്നാണ് ബിഗ് ബോസ് വിജയിയായ പല്ലവി പ്രശാന്ത് അറസ്റ്റിലായത്.
ഹൈദരാബാദ്: ജുഡീഷ്യൽ റിമാൻഡിലായിരുന്നു ബിഗ് ബോസ് തെലുങ്ക് വിജയി പല്ലവി പ്രശാന്തിനിന് ജാമ്യം. അതേ സമയം ഡിസംബർ 17 ന് ബിഗ് ബോസിന്റെ ഗ്രാൻഡ് ഫിനാലെ തുടര്‍ന്ന് നടന്ന ആക്രമ സംഭവങ്ങളില്‍ ഷോ സംഘാടകർക്ക് നോട്ടീസ് നൽകുമെന്ന് ഹൈദരാബാദ് സിറ്റി പോലീസ് അറിയിച്ചു. സംഘടകരുടെ പങ്ക് അന്വേഷിക്കുകയും അവർക്ക് നോട്ടീസ് നൽകുകയും ചെയ്യും എന്നാണ് ഹൈദരാബാദ് വെസ്റ്റ് സോൺ ഡിസിപി എസ്.എം. വിജയകുമാർ അറിയിച്ചത്.
ഡിസംബർ 21 ന്, ഷോയിലെ റണ്ണറപ്പായ അമർദീപ് ചൗധരിയുടെ കാർ ആരാധകർ നശിപ്പിച്ചതിനെ തുടർന്നാണ് ബിഗ് ബോസ് വിജയിയായ പല്ലവി പ്രശാന്ത് അറസ്റ്റിലായത്. ഇദ്ദേഹത്തിന്‍റെ സഹോദരന്‍, സുഹൃത്ത് വിനയ്, ഡ്രൈവർമാരായ സായ്കിരൺ, രാജ് എന്നിവരും അറസ്റ്റിലായിരുന്നു.
undefined
ബുധനാഴ്ച സിദ്ധിപേട്ട് പോലീസ് കസ്റ്റഡിയിലെടുത്ത് ജൂബിലി ഹിൽസ് പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. സർക്കാർ, സ്വകാര്യ സ്വത്ത് നശിപ്പിച്ചത് അടക്കം ഇവര്‍ക്കെതിരെ കുറ്റങ്ങള്‍ ചുമത്തിയിരുന്നു. വ്യാഴാഴ്ച ഇവരെ നാമ്പള്ളി കോടതിയില്‍ ഹാജറാക്കിയപ്പോള്‍ ഇവരെ 14 ദിവസത്തെ റിമാൻഡില്‍ കോടതി വിട്ടിരുന്നു.
എന്നാല്‍ വെള്ളിയാഴ്ച ഇവരുടെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഇവരെ ജാമ്യത്തില്‍ വിട്ടു. പുറത്തെ ആക്രമണ സംഭവങ്ങള്‍ പ്രശാന്തിന് അറിയില്ലെന്ന് പല്ലവി പ്രശാന്തിന്‍റെ അഭിഭാഷകർ കോടതിയിൽ പറഞ്ഞു. ജാമ്യം ലഭിച്ചെങ്കിലും ചോദ്യം ചെയ്യലിനായി ഞായറാഴ്ച പോലീസിന് മുന്നിൽ ഹാജരാകാൻ പ്രശാന്തിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഡിസംബർ 17നാണ് ബിഗ് ബോസ് തെലുങ്ക് 7 ഗ്രാൻഡ് ഫിനാലെ നടന്നത്. കടുത്ത മത്സരത്തിന് ശേഷമാണ് കോമണറായി ഷോയില്‍ എത്തിയ പല്ലവി പ്രശാന്ത് വിജയിയായത്. പല്ലവി പ്രശാന്തിന് കിരീടവും 35 ലക്ഷം രൂപ ക്യാഷ് പ്രൈസുമാണ് ലഭിച്ചത്.
അമർദീപ് ചൗധരി സീസണിലെ റണ്ണറപ്പായി പ്രഖ്യാപിക്കപ്പെട്ടു. തെലുങ്ക് സൂപ്പര്‍താരം നാഗര്‍ജ്ജുനയാണ് തെലുങ്ക് ബിഗ്ബോസിന്‍റെ അവതാരകന്‍. അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള അന്നപൂര്‍ണ്ണ സ്റ്റുഡിയോ സെറ്റിലാണ് ബിഗ് ബോസ് തെലുങ്ക് സീസൺ 7 നടന്നത്.
എന്നാല്‍ അന്നപൂർണ സ്റ്റുഡിയോയ്ക്ക് പുറത്ത് ഫൈനലില്‍ എത്തിയ പല്ലവി പ്രശാന്തിന്‍റെയും അമര്‍ദീപിന്‍റെയും വലിയ ആരാധകക്കൂട്ടം തടിച്ചുകൂടിയതോടെ ഫൈനൽ കഴിഞ്ഞുള്ള ആഘോഷം സംഘര്‍ത്തിലേക്ക് വഴിമാറി. അമ്മയ്ക്കും, നടിയും ഭാര്യയുമായ തേജസ്വിനിക്കൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോൾ അമർദീപ് ചൗധരിയുടെ കാർ പല്ലവി പ്രശാന്തിന്റെ ആരാധകർ വളയുകയും ആക്രമിക്കുയും ചെയ്തതോടെയാണ് സംഘര്‍ഷം ആരംഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
അനിമലിലെ രണ്‍ബീറിന്‍റെ അമ്മയുടെ ശരിക്കും പ്രായം; വീണ്ടും ഞെട്ടി ബോളിവുഡ്.!
'കലാകാരന്മാര്‍ ഉത്തരവാദിത്വം കാണിക്കണം': ബിനു അടിമാലിയെ തിരുത്തി മഞ്ജു പത്രോസ്