ശിവനും ഹരിയും ബാലനും കടയിലിരിക്കുമ്പോഴാണ് തമ്പിയുടെ വരവ്. ഇനി കടയിലേക്ക് വരില്ലെന്നും, കടയിലെ ചില്ലാക്കാശ് വേണ്ടായെന്നും വെല്ലുവിളിച്ച ശിവനേയും, ബിസിനസ് തുടങ്ങിയിട്ടേ ഇനി തമ്മില്‍ കാണുകയുള്ള എന്നെല്ലാം വെല്ലുവിളിച്ച ഹരിയേയും തമ്പി കണക്കിന് പരിഹസിക്കുന്നുണ്ട്.
വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് സാന്ത്വനം കടന്നുപോകുന്നത്. ബിസിനസ് ആശയങ്ങളെല്ലാം ഉപേക്ഷിച്ച അനിയന്മാരെ മടക്കിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബാലേട്ടനുള്ളത്. എന്നാല്‍ എന്തെല്ലാം സംഭവിച്ചാലും മടങ്ങാന്‍ ഒരുക്കമല്ല അനിയന്മാര്‍. ബിസിനസിലേക്കും, തന്റെ പാഷനായ ആര്‍ക്കിടെക്ചര്‍ മേഖലയിലേക്കും ഇനി മടങ്ങുന്നില്ലെന്നാണ് അഞ്ജലി ഉറപ്പിച്ചിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞദിവസം അഞ്ജലിയുടെ ഒരു പ്ലാനില്‍ വീട്ടിലെ ഇളയവനായ കണ്ണന്‍ കുത്തിവരച്ചതിന് അഞ്ജലി കരണത്തടിച്ചുകണ്ട് പ്രതികരിച്ചിരുന്നു.
അതുകണ്ട ദേവിയും മറ്റും അഞ്ജലിയുടെ പാഷന് പിന്നാലെയുള്ള പോക്ക് അവസാനിപ്പിച്ചതിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അഞ്ജലിയും ശിവനും ബിസിനസിലേക്ക് ഇറങ്ങണമെന്നുതന്നെയാണ് വീട്ടിലെ എല്ലാവരുടേയും ആഗ്രഹം. കഴിവുകള്‍ കുഴിച്ചുമൂടപ്പെടരുതെന്നാണ് അഞ്ജലിയോട് ബാലേട്ടനും പറയുന്നത്.
ശിവനും ഹരിയും ബാലനും കടയിലിരിക്കുമ്പോഴാണ് തമ്പിയുടെ വരവ്. ഇനി കടയിലേക്ക് വരില്ലെന്നും, കടയിലെ ചില്ലാക്കാശ് വേണ്ടായെന്നും വെല്ലുവിളിച്ച ശിവനേയും, ബിസിനസ് തുടങ്ങിയിട്ടേ ഇനി തമ്മില്‍ കാണുകയുള്ള എന്നെല്ലാം വെല്ലുവിളിച്ച ഹരിയേയും തമ്പി കണക്കിന് പരിഹസിക്കുന്നുണ്ട്.
undefined
വര്‍ക്കാകുന്നതെല്ലാം ബാലന്റെ പ്ലാന്‍ ആണെങ്കിലും ബാലന് അതിന്റെയൊന്നും ടെന്‍ഷനോ മറ്റോ ഇല്ല. 'അനിയന്മാരെ പൊട്ടന്മാരെപോലെ വളര്‍ത്തിയത് ബാലനാണെന്നും, കടയില്‍ത്തന്നെ നിര്‍ത്തി അവരെ ഒന്നിനും കൊള്ളാത്തവരാക്കിയെന്നും തമ്പി പറയുന്നുണ്ട്.' തമ്പി പറയുന്നതെല്ലാം ക്ഷമയോടെ കേട്ടിരുന്നശേഷം ഒടുവില്‍ ബാലന്‍ രംഗത്തേക്കിറങ്ങുകയാണ്. തമ്പിയുടെ പരിഹാസം മുഴുവനായി ബാലന്‍ മുതലാക്കി എന്നുവേണം പറയാന്‍.
'എന്റെ ചില്ലിക്കാശ് ഇല്ലാതെതന്നെ എന്റെ അനിയന്മാര്‍ ബിസിനസ് ചെയ്യും, അത് ഞാന്‍ കാണിച്ചുതരാം. അങ്ങനെ സംഭവിച്ചാല്‍ അനിയന്മാരേയും കൂട്ടി അന്തസ്സായി അമരാവതി വീട്ടിലേക്ക് വരാം, അല്ലായെങ്കില്‍ ഞാനൊറ്റയ്ക്ക് അവിടെ തോട്ടപ്പണി ചെയ്യാന്‍ വരാം' എന്നാണ് ബാലന്‍ തമ്പിയോട് പറയുന്നത്. അത് അച്ഛനെവച്ച് സത്യം ചെയ്യുകയും ചെയ്യുന്നുണ്ട് ബാലന്‍.
ബാലന്റെ വെല്ലുവിളി കേട്ടതോടെ ശിവനും ഹരിയും ആകെ പരുങ്ങലിലായി. ശേഷം തന്റെ പ്ലാനിനെപ്പറ്റി ബാലന്‍ കടയിലെ മറ്റൊരു തൊഴിലാളിയായ ശത്രുവിനേട് പറയുന്നുണ്ട്. ശത്രവിനേയും പ്ലാനിന്റെ ഭാഗമാക്കാനാണ് ബാലന്‍ സത്യമെല്ലാം ശത്രവിനോട് പറയുന്നത്. പ്ലാനിന്റെ ഭാഗമായി ശത്രു കടയിലെത്തി ഹരിയോടും ശിവനോടും പറയുന്നത്, 'പോത്തുപോലെ വളര്‍ന്നില്ലേ, ഇനിയും ഏട്ടനെ ബുദ്ധിമുട്ടിക്കാതെ കാര്യങ്ങളെല്ലാം നോക്കിക്കൂടെ' എന്നാണ്.
അനിയന്മാരെ ബിസിനസിലേക്ക് തള്ളിവിടാന്‍ ബാലന്‍ : സാന്ത്വനം റിവ്യു
കുത്തിത്തിരിപ്പുമായി ജയന്തി സാന്ത്വനം വീട്ടില്‍ : പരമ്പര റിവ്യു