തിങ്കളാഴ്ച അക്ഷയ് കുമാറും ടൈഗർ ഷ്രോഫും ചിത്രത്തിന്‍റെ പ്രമോഷന്‍ ഷോ നടത്തികൊണ്ടിരിക്കെയാണ് സംഭവം. പ്രിയപ്പെട്ട താരത്തെ ഒരു നോക്ക് കാണാൻ ആരാധകർ വേദിയിലേക്ക് ഒഴുകിയെത്തിയിരുന്നു.
ലഖ്നൗ: ബഡേ മിയാന്‍, ഛോട്ടേ മിയാന്‍ എന്ന ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് ലഖ്നൗവില്‍ നടന്ന പരിപാടിയില്‍ ലാത്തിചാര്‍ജും ചെരുപ്പേറും. വന്‍ ജനക്കൂട്ടം തടിച്ചുകൂടിയതോടെയാണ് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായത്. തുടര്‍ന്ന് വന്‍ ലാത്തിച്ചാര്‍ജ് തന്നെ യുപി പൊലീസ് സംഭവ സ്ഥലത്ത് നടത്തി.
തിങ്കളാഴ്ച അക്ഷയ് കുമാറും ടൈഗർ ഷ്രോഫും ചിത്രത്തിന്‍റെ പ്രമോഷന്‍ ഷോ നടത്തികൊണ്ടിരിക്കെയാണ് സംഭവം. പ്രിയപ്പെട്ട താരത്തെ ഒരു നോക്ക് കാണാൻ ആരാധകർ വേദിയിലേക്ക് ഒഴുകിയെത്തിയിരുന്നു. യുട്യൂബിൽ ദി ട്രിബ്യൂൺ പങ്കിട്ട ഒരു വീഡിയോയിൽ ആള്‍ക്കൂട്ടം സംഘര്‍ഷത്തിലേക്ക് നീങ്ങുന്നതും ചെരുപ്പ് എറിയുന്നതും മറ്റും കാണാം.
| Ruckus erupted at the promotion event of the film 'Bade Miyan Chote Miyan' featuring actors Akshay Kumar and Tiger Shroff in UP's Lucknow today pic.twitter.com/t8PS0QmP0b
— ANI UP/Uttarakhand (@ANINewsUP)लखनऊ में अक्षय कुमार के शो में चप्पलों की बरसात। https://t.co/pxKjJq1uVw
— Mohammed Zubair (@zoo_bear)The response to Akshay Kumar and Tiger Shroff in Lucknow today, where they performed stunts before huge crowds, was to be seen to be believed! The new promotional strategy for ‘Bade Miyan Chote Miyan’ worked big time. … pic.twitter.com/zEO8wSen1M
— Komal Nahta (@KomalNahta)
undefined
അക്രമാസക്തരായ ജനക്കൂട്ടത്തിന് നേരെ ലാത്തി ചാർജ് തുടങ്ങും മുന്‍പ് ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ യുപി പോലീസുകാർ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. എന്തായാലും ലാത്തി ചാര്‍ജ് നടന്നപ്പോള്‍ അക്ഷയ് കുമാറും ടൈഗറും ജനക്കൂട്ടത്തിൽ നിന്ന് സുരക്ഷിതമായ അകലത്തിലായിരുന്നു എന്നാണ് സംഘാടകര്‍ പറയുന്നത്.
ഏതാനും പേർക്ക് ലാത്തിചാര്‍ജില്‍ പരിക്കേറ്റതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, ഈ അവകാശവാദങ്ങൾ പോലീസ് നിഷേധിച്ചു. താരങ്ങൾ ആള്‍ക്കൂട്ടത്തിന് വേണ്ടി സമ്മാനങ്ങള്‍ വലിച്ചെറിയാന്‍ തുടങ്ങിയതിനെ തുടർന്നാണ് ജനക്കൂട്ടം നിയന്ത്രണം വിട്ടതെന്നാണ് പരിപാടിയുടെ ഭാഗമായ പിആർ പ്രതിനിധി പറയുന്നത്.
തങ്ങൾക്ക് നേരെ എറിയപ്പെട്ട സമ്മാനങ്ങള്‍ പിടിക്കാൻ ആരാധകർ തള്ളല്‍ തുടങ്ങി. ഇതോടെ ബാരിക്കേഡുകൾ തകർന്നു. ഇതോടെ ആള്‍ക്കൂട്ടം വേദിയില്‍ കയറും എന്ന അവസ്ഥയിലായപ്പോഴാണ് പൊലീസ് ഇടപെട്ടതെന്ന് പരിപാടി സംഘടിപ്പിച്ച പിആർ കമ്പനിയുടെ പ്രതിനിധി ആനന്ദ് കൃഷ്ണ പറഞ്ഞു. ഇതോടെ നേരത്തെ പറഞ്ഞ സമയത്തിനെക്കാള്‍ വളരെ മുമ്പേ പ്രോമോഷന്‍ ഷോ ഉപേക്ഷിച്ചുവെന്നും സംഘാടക സമിതിയിൽ ഉൾപ്പെട്ട ഒരാൾ പറഞ്ഞു.