മറ്റുള്ളവര്‍ ദയവായി ക്ഷമിക്കുക. എത്ര വേണ്ട എന്ന് വച്ചാലും ഓരോ വീഡിയോയുടേയും താഴെ വളരെ മോശമായിട്ടാണ് കമന്റ് വരുന്നത് എന്നും ശ്രീക്കുട്ടി.
കുടുംബപ്രേക്ഷകര്‍ക്ക് സുപരിതയായ നടിയാണ് ശ്രീക്കുട്ടി. ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെയാണ് ശ്രീക്കുട്ടി താരമാകുന്നത്. ഓട്ടോഗ്രാഫില്‍ മൃദുല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ശ്രീക്കുട്ടി കയ്യടി നേടിയത്. എന്നാല്‍ വിവാഹത്തോടെ താരം അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. അടുത്തിടെയാണ് ശ്രീക്കുട്ടി വീണ്ടും അഭിനയത്തില്‍ സജീവമായത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ശ്രീക്കുട്ടി. യൂട്യൂബ് ചാനലിലൂടെ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം നടി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ പുതിയ വീഡിയോയുമായി ശ്രീക്കുട്ടി എത്തിയിരിക്കുന്നത്. കുക്കിംഗ് വീഡിയോയാണ് ശ്രീക്കുട്ടി പങ്കുവച്ചിരിക്കുന്നത്. അച്ഛൻ വന്നിട്ടുള്ളത് കൊണ്ട് സ്പെഷ്യലായി പൂരിയും മസാലക്കറിയും തയാറാക്കുകയാണ് ശ്രീക്കുട്ടി. കൂടെ കൊഞ്ച് തോരൻ തയാറാക്കുന്ന റെസിപ്പിയാണ് താരം കാണിക്കുന്നത്. ഇതിനിടെ വീഡിയോയില്‍ സ്ഥിരമായി തന്റെ വീഡിയോകളില്‍ മോശം കമന്റിടുന്നവര്‍ക്ക് താരം മറുപടി നല്‍കുന്നുണ്ട്. രൂഷമായി തന്നെയാണ് ശ്രീക്കുട്ടിയുടെ വാക്കുകള്‍.
undefined
''ഒന്ന് രണ്ട് പേര്‍ക്ക് കൊച്ചുള്ളി തൊലിക്കാനറിയില്ല. കൊച്ചുള്ളി തൊലിക്കാന്‍ അറിയാന്‍ പാടില്ല അതിന്റെ വീഡിയോ ഇടുമോ എന്ന് ചോദിച്ചവര്‍ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നതാണ് ഈ രണ്ട് മൂന്ന് ഷോട്ടുകള്‍. പാവം അവര്‍ക്ക് തൊലിക്കാന്‍ അറിയില്ല. എനിക്ക് നന്നായിട്ട് തൊലിക്കാന്‍ അറിയാം. അതുകൊണ്ട് എന്നെ ആരും തൊലിക്കാന്‍ പഠിപ്പിക്കണ്ട. കൊച്ചുള്ളി മാത്രമല്ല സവാളയും വെളുത്തുള്ളിയുമെല്ലാം നന്നായി തൊലിക്കാനറിയാം. അതുകൊണ്ട് ഇങ്ങോട്ട് കയറി തൊലിക്കാന്‍ പഠിപ്പിക്കണ്ട'' എന്നാണ് ശ്രീക്കുട്ടി പറയുന്നത്.
'ഉഗ്രൻ കോമ്പോ'; ജീവനൊപ്പമുള്ള ചിത്രങ്ങളുമായി അനുമോൾ, പോസ്റ്റിന് കമന്റുകളുടെ പൂരം
മറ്റുള്ളവര്‍ ദയവായി ക്ഷമിക്കുക. എത്ര വേണ്ട എന്ന് വച്ചാലും ഓരോ വീഡിയോയുടേയും താഴെ വളരെ മോശമായിട്ടാണ് കമന്റ് വരുന്നത് എന്നും ശ്രീക്കുട്ടി. എടി, വാടി, പോടി എന്നൊക്കെയുള്ള രീതിയിലാണ് വിളികള്‍. ഇവരുടെ ആരുടേയും വീട്ടില്‍ കയറി ഒന്നും എടുക്കാന്‍ ഞാന്‍ വരുന്നില്ല. എത്ര വേണ്ടാ എന്ന് കരുതിയാലും വീണ്ടും വീണ്ടും ചൊറിഞ്ഞു കൊണ്ടിരിക്കുകയാണ്. ദയവായി മറ്റുള്ളവര്‍ ക്ഷമിക്കണം. ഇപ്പോള്‍ എല്ലാ വീഡിയോസിലും എന്റെ ഭാഗത്തു നിന്നും ഇതുപോലത്തെ നെഗറ്റീവ് വരുന്നുണ്ട്. അതൊരു ബോറിങ് ആയിട്ട് എനിക്ക് തന്നെ തോന്നുന്നുണ്ട്. അത് അവസാനത്തേതായി കണക്കാക്കണമെന്നും ശ്രീക്കുട്ടി പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..