എങ്ങനെയെങ്കിലും കട തുറന്ന് ജീവിതം പഴയ നിലയ്ക്കാക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇത്തരത്തിലൊരു ദുരന്തം.
'സാന്ത്വനം' വീട്ടുകാരുടെ കഷ്ടകാലങ്ങള്‍ക്ക് അവസാനമില്ലെന്നാണ് തോന്നുന്നത്. ഒന്ന് ശരിയാകുമ്പോള്‍ അടുത്തത് എന്ന നിലയ്ക്ക് വീട്ടില്‍ പ്രശ്‌നങ്ങള്‍ തന്നെയാണ്. ബിസിനസിലേക്ക് ഇറങ്ങിത്തിരിച്ച അനിയന്മാര്‍ ഉണ്ടാക്കിയ കടങ്ങള്‍ക്ക് പുറമേ, സാന്ത്വനം വീടിന്റെ നട്ടെല്ലായിരുന്ന കട കത്തിയതും, ആ വിഷമത്തില്‍ അമ്മ മരിച്ചതുമെല്ലാം പെട്ടന്നായിരുന്നു. എത്രയും വേഗം കട തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് സാന്ത്വനത്തിലെ ഓരോരുത്തരുമുള്ളത്. അതിനായി എല്ലാവരും സംയുക്തമായി ഇറങ്ങുകയും ചെയ്തു. കടയുടെ കാര്യങ്ങള്‍ക്കായി പഞ്ചായത്തില്‍ എത്തിയപ്പോഴാണ് കടയുമായി ബന്ധപ്പെട്ട ബാക്കി കാര്യങ്ങളെല്ലാം ബാലേട്ടന്‍ അറിയുന്നത്.
വീണ്ടും ലൈസന്‍സ് വേണമെങ്കില്‍, കെ.എസ്.ഇ.ബിയില്‍ നിന്നുള്ള ഒരാള്‍ വന്ന് നോക്കി സര്‍ട്ടിഫിക്കറ്റ് കൊടുക്കണമെന്നാണ്. കട കത്തിച്ചത് തമ്പിയാണെങ്കിലും, ഔദ്യോഗിക രോഖകളിലെല്ലാം കട കത്തിയതിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണല്ലോ. അതുകൊണ്ടുതന്നെ ഇനിയും അപകടം ഇല്ലെന്നറിയാനാണ് പഞ്ചായത്ത് സെക്രട്ടറി കെ.എസ്.ഇ.ബിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത്. എന്നാല്‍ കെ.എസ്.ഇ.ബിയില്‍ നിന്നും ആള്‍ വന്നപ്പോഴാകട്ടെ അടുത്ത പ്രശ്‌നം ഉടലെടുത്തിരിക്കുകയാണ്.
undefined
ഇലക്ട്രീഷനാണെങ്കിലും, വന്ന ഓഫീസര്‍ പറയുന്നത്, കടയുടെ ചുമരുകളുടെ ബലം ഒന്ന് എഞ്ചിനിയറെക്കൊണ്ട് നോക്കിക്കണമെന്നും അല്ലാത്തപക്ഷം അതൊരു അപകടത്തിലേക്ക് നയിക്കും എന്നുമാണ്. അത് കേട്ടതോടെ ബാലന്‍ ആകെ തളര്‍ന്നിരിക്കുകയാണ്. പെട്ടന്നുതന്നെ തന്റെ സുഹൃത്തും നാട്ടിലെ പ്രമുഖ എഞ്ചിനിയറുമായ ആളെക്കണ്ട് ബാലന്‍ കാര്യങ്ങള്‍ തിരക്കുന്നുണ്ട്. പത്രത്തില്‍ കട കത്തിയതിന്റെ ചിത്രങ്ങള്‍ കണ്ടപ്പോഴേ, ചുമരിനെപ്പറ്റി താന്‍ ചിന്തിച്ചെന്നാണ് അദ്ദേഹവും ബാലനോട് പറയുന്നത്. അതോടെ ബാലന്‍ ആകെ തളര്‍ന്നു എന്നുവേണം പറയാന്‍.
ചുമ നിസാരക്കാരനല്ല, സ്‌കാനിങിന് ശേഷമാണ് അസുഖം തിരിച്ചറിഞ്ഞത്: ബീന ആന്റണി
എങ്ങനെയെങ്കിലും കട തുറന്ന് ജീവിതം പഴയ നിലയ്ക്കാക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇത്തരത്തിലൊരു ദുരന്തം കടന്നുവരുന്നത്. ആരോടും ഒന്നും പറയാന്‍ പോലുമാകാതെ ബാലന്‍ തളര്‍ന്നിരിക്കുകയാണ്. എങ്ങനെയാണ് പൊളിച്ച് പണിയേണ്ടതിന്റെ ചിലവ് താങ്ങുക എന്നതാണ് ഇപ്പോൾ സാന്ത്വനം കുടുംബത്തിലെ എല്ലാവരുടെയും പ്രശ്‌നം.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..