സമ്പത്ത് വിദേശത്തായതുകൊണ്ട്, കുഞ്ഞിനെ ഇപ്പോള്‍ നോക്കുന്നത് സമ്പത്തിന്റെ ഏട്ടനും ഏട്ടന്റെ ഭാര്യയുമാണ്. കഴിഞ്ഞ ദിവസം വേദിക അവിടെയെത്തി കുഞ്ഞിനെ കാണാന്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല.
സിദ്ധാര്‍ത്ഥിന്റെ ഇപ്പോഴത്തെ ഭാര്യയായ വേദികയുടെ ആദ്യ വിവാഹത്തിലെ മകനാണ് നീരവ്. രോഗബാധിതയായിരിക്കേ, സിദ്ധാര്‍ത്ഥ് ഉപേക്ഷിച്ചതോടെ ആകെ സങ്കടത്തിലാണ് വേദിക. സമ്പത്ത് എന്ന വേദികയുടെ ആദ്യ ഭര്‍ത്താവ് കുഞ്ഞിനെ വേദികയുടെ അടുത്തുനിന്നും കൊണ്ടുപോയതായിരുന്നു. രോഗം ബാധിച്ചിരിക്കുന്ന സമയത്താണ് തന്റെ കുഞ്ഞിനെ വീണ്ടും കാണണമെന്ന് വേദികയ്ക്ക് തോന്നുന്നത്.
സമ്പത്ത് വിദേശത്തായതുകൊണ്ട്, കുഞ്ഞിനെ ഇപ്പോള്‍ നോക്കുന്നത് സമ്പത്തിന്റെ ഏട്ടനും ഏട്ടന്റെ ഭാര്യയുമാണ്. കഴിഞ്ഞ ദിവസം വേദിക അവിടെയെത്തി കുഞ്ഞിനെ കാണാന്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല. സമ്പത്തിന്റെ ഏട്ടനും ഭാര്യയുടെ വേദികയോട് സംസാരിച്ചത് നീരസത്തോടെയുമായിരുന്നു. സമ്പത്തിന്റെ അനുവാദമില്ലാതെ മകനെ വേദികയ്ക്ക് കാണിച്ചുകൊടുക്കില്ലായെന്ന തീരുമാനത്തിലാണ് അവരുള്ളത്.
ഈ കാര്യം അറിഞ്ഞ സുമിത്ര വേദികയ്ക്ക് മകനെ കാണിച്ചുകൊടുക്കാമെന്ന് വാക്ക് നല്‍കുന്നുമുണ്ട്. അപ്രകാരം സുമിത്ര സമ്പത്തിന്റെ ഏട്ടനേയും ഭാര്യയേയും വിളിച്ച് നീരവിനെ തനിക്ക് കാണാനുള്ളഅവസരം ഒരുക്കുന്നുണ്ട്. സുമിത്രയും രോഹിത്തും ഒന്നിച്ചാണ് നീരവിനെ കാണാനായി പോകുന്നത്. സുമിത്രയെ കണ്ടപ്പോഴേക്ക് നീരവ് ഓടിവന്ന് കുശലന്വേഷണവും, പരിഭവങ്ങളുമെല്ലാം പറയുന്നുണ്ട്. വേദിക വീട്ടില്‍ വന്നതും മറ്റുമറിയാതെ നീരവ് അമ്മയെ തിരക്കുന്നുമുണ്ട്. അവരുടെ വീട്ടിലേക്ക് കയറി സംസാരിക്കുന്നതിനിടെ സുമിത്ര വേദികയെക്കുറിച്ചാണ് പറയുന്നത്. വേദിക ഇപ്പോള്‍ തങ്ങളുടെ വീട്ടിലാണ് താമസമെന്നും, അവള്‍ക്ക് മകനെ കാണണം എന്നുണ്ട് എന്നെല്ലാമാണ് സുമിത്ര അവരോട് പറഞ്ഞത്. കൂടെ വേദികയുടെ രോഗത്തെക്കുറിച്ച് പറഞ്ഞതോടെ മകനെ കാണിക്കില്ല എന്ന അവരുടെ ബലംപിടുത്തം അവസാനിക്കുന്നുണ്ട്.
undefined
സമ്പത്തിനെ ഫോണ്‍ വിളിച്ച് കാര്യങ്ങള്‍ സംസാരിച്ച ശേഷം, സുമിത്രയുടെ ഉറപ്പിന്റെ പുറത്ത് ഒരു ദിവസത്തേക്ക് മകനെ അവരുടെ കൂടെ വിടാം എന്ന തീരുമാനത്തില്‍ എത്തുകയാണ് അവര്‍. തിരികെ കാറില്‍ നീരവുമായി സഞ്ചരിക്കുേേമ്പാള്‍ സുമിത്ര വേദികയെ ഫോണ്‍ വിളിച്ച് നീരവിന് ഫോണ്‍ കൈമാറുന്നതും മറ്റും പുതിയ എപ്പിസോഡില്‍ കാണിക്കുന്നുണ്ട്.
അതിനിടെ വേദികയെ ഡൈവോഴ്‌സ് ചെയ്യാനുളള ശ്രമത്തില്‍ തന്നെയാണ് സിദ്ധാര്‍ത്ഥ്. അതിന്റെ വിവരം പറയാനായി വക്കീല്‍ സിദ്ധാര്‍ത്ഥിനെ വിളിക്കുന്നുണ്ട്. ശേഷം സുമിത്രയേയും. സുമിത്ര സിദ്ധാര്‍ത്ഥിനെതിരെ കോടതിയില്‍ സാക്ഷി പറയാന്‍ പോകുന്നുണ്ട്. ആ വിവരം അധികമാര്‍ക്കും അറിയില്ലതാനും. സുമിത്രയ്ക്ക് ഉണ്ടായ ഗതി വേദികയ്ക്ക് ഉണ്ടാകരുതെന്നും, അത്തരത്തിലുള്ള ഗതി വേറെ ആര്‍ക്കും ഉണ്ടാകരുതെന്നുമാണ് വേദികയ്ക്കുമുള്ളതെന്നുമാണ് സുമിത്ര രോഹിത്തിനോട് പറയുന്നത്.
പ്രശ്‌നത്തിനിടയിലും പൊന്നില്‍ കുളിച്ച് 'ദേവികമോള്‍' : സാന്ത്വനം റിവ്യു
'സിദ്ധാര്‍ത്ഥ് വീണ്ടും ജയിലിലേക്ക്', 'കുടുംബവിളക്ക്' സീരിയല്‍ റിവ്യു