ശ്രീനിലയത്തിൽ കുഞ്ഞതിഥി എത്തുന്നു, സന്തോഷത്തിൽ സുമിത്രയും രോ​ഹിത്തും; 'കുടുംബവിളക്ക്' റിവ്യു

By Web Team  |  First Published Aug 23, 2023, 7:23 AM IST

ശ്രീനിലയം വീട്ടിലേക്ക് ഉടനെതന്നെ ഒരു കുഞ്ഞുകൂടി എത്തുമല്ലോ എന്ന സന്തോഷത്തിലാണ് പ്രേക്ഷകരും.


ഴിഞ്ഞ കുറച്ചേറെ എപ്പിസോഡുകളായി വളരെ ചുരുക്കം കഥാപാത്രങ്ങളായിരുന്നു 'കുടുംബവിളക്കി'ല്‍ ഉണ്ടായിരുന്നത്. ചെന്നെയില്‍ പാടാന്‍ പോയ പ്രതീഷിനേയും, വിവാഹം കഴിഞ്ഞ് പോയ ശീതളിനേയുമെല്ലാം പ്രേക്ഷകര്‍ കണ്ടിട്ട് കുറച്ചേറെയായി. എന്നാല്‍ എല്ലാവരും വീണ്ടും പരമ്പരയുടെ മുഖ്യധാരയിലേക്ക് എത്തുകയാണ്. ചെന്നെയിലെ സോങ് റിക്കോര്‍ഡ് കഴിഞ്ഞ് പ്രതീഷ് വീട്ടിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. സിനിമയില്‍ പാടാന്‍ അവസരം കിട്ടിയതിന്റേയും, ഒരു സെലിബ്രിറ്റിയായി മാറിയതിന്റെയും സന്തോഷത്തിലാണ് പ്രതീഷ്. കൂടെ മറ്റൊരു സന്തോഷവും ശ്രീനിലയം വീട്ടിലേക്ക് വരുന്നു എന്നാണ് അറിയുന്നത്. സച്ചിനും ശീതളിനും ഒരു കുഞ്ഞ് പിറക്കാൻ പോകുന്നു എന്നതാണ് ആ വാർത്ത.

സച്ചിന്റെ വീട്ടിലാണ് ആദ്യം എല്ലാവരും കാര്യങ്ങളറിഞ്ഞത്. ശേഷം സച്ചിൻ ശ്രീനിലയത്തിലേക്ക് വിളിച്ച് കാര്യം അറിയിക്കുകയും ചെയ്യുന്നു. സംഗതി കേള്‍ക്കുന്നതോടെ രോഹിത്തിനും സുമിത്രയ്ക്കുമെല്ലാം ആകെ സന്തോഷമായിട്ടുണ്ട്. സുമിത്ര ഉടനേ ശീതളിനെ വിളിച്ച് ഒരു അമ്മ എന്ന നിലയ്ക്കുള്ള ചില ഉപദേശങ്ങള്‍ നല്‍കുന്നുമുണ്ട്. പഴയതുപോലെ ഓടിച്ചാടി എവിടേയും തട്ടരുതെന്നും മറ്റുമാണ് സുമിത്ര ശീതളിനോട് പറയുന്നത്. എല്ലാം താന്‍ നോക്കിക്കോളാമെന്നാണ് സച്ചിന്‍ സുമിത്രയോട് പറയുന്നത്.

Latest Videos

undefined

അടുത്ത ദിവസം തന്നെ അങ്ങോട്ടേക്ക് ചെല്ലാനാണ് സുമിത്രയുടേയും മറ്റുള്ളവരുടേയും പ്ലാന്‍. ശേഷം പല ചര്‍ച്ചകളും ശ്രീനിലയത്തില്‍ നടക്കുന്നുണ്ട്. ശീതളിന്റെ അച്ഛനായ സിദ്ധാര്‍ത്ഥിന്റെ അച്ഛനോട് കാര്യം പറയാത്തതിലുള്ള വിഷമവും ദേഷ്യവുമെല്ലാം സരസ്വതിയമ്മ പറയുന്നുണ്ട്. എന്നാല്‍  അന്ന് രാത്രിതന്നെ ശീതള്‍ പടിക്കെട്ടില്‍നിന്നും വീഴുകയായിരുന്നു. ഉടനെതന്നെ സച്ചിന്‍ ശീതളുമായി ഹോസ്പിറ്റലിലേക്ക് പോകുന്നുണ്ട്. എന്നാല്‍ ശീതളിനോ കുഞ്ഞിനോ ഒന്നും ഒരു പ്രശ്‌നവും സംഭവിക്കുന്നില്ല.

പ്രീ ബുക്കിങ്ങിൽ മികച്ച കളക്ഷൻ; ഹൗസ്ഫുൾ ഷോകൾ, ഓണം കളറാക്കാൻ 'കിംഗ് ഓഫ് കൊത്ത'

പിറ്റേന്നുതന്നെ സുമിത്രയും രോഹിത്തും ശീതളിനെ കാണാനായി എത്തുന്നുണ്ട്. അപ്പോള്‍ സങ്കടപ്പെട്ടിരിക്കുന്ന സച്ചിനെ കാണുമ്പോള്‍ പ്രേക്ഷകര്‍ ആദ്യം കരുതുന്നത് കുഞ്ഞ് നഷ്ടമായെന്നു തന്നെയാണ്. എന്നാല്‍ പ്രശ്‌നങ്ങളൊന്നും തന്നെയില്ല. ഡോക്ടര്‍ ബെഡ്‌റെസ്റ്റും തുടരേയുള്ള ഇഞ്ചക്ഷനുമെല്ലാമാണ് പറഞ്ഞിരിക്കുന്നത്. അമ്മയാകുന്നതിന്റെ സന്തോഷത്തോടെ മകളോട് സംസാരിക്കുന്ന സുമിത്രയെ പരമ്പരയില്‍ കാണാം. അധികം വൈകുമോ ഇല്ലയോ എന്ന് അറിയില്ലായെങ്കിലും, ശ്രീനിലയം വീട്ടിലേക്ക് ഉടനെതന്നെ ഒരു കുഞ്ഞുകൂടി എത്തുമല്ലോ എന്ന സന്തോഷത്തിലാണ് പ്രേക്ഷകരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..

click me!