ഓക്‌സ്‌ഫോർഡ് യൂണിയൻ ഡിബേറ്റിംഗ് സൊസൈറ്റിയിലെ വിദ്യാർത്ഥികളുമായി സംസാരിക്കവെയാണ് എആർ റഹ്മാൻ ഇതെല്ലാം വെളിപ്പെടുത്തിയത്.
ലണ്ടന്‍: ചെറുപ്പത്തിൽ ആത്മഹത്യാ ചിന്തകൾ ഉണ്ടായിരുന്നെന്നും അമ്മ കരീമ ബീഗത്തിന്റെ വാക്കുകളാണ് തന്നെ രക്ഷിച്ചത് എന്ന് വെളിപ്പെടുത്തി സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍. ഓക്‌സ്‌ഫോർഡ് യൂണിയൻ ഡിബേറ്റിംഗ് സൊസൈറ്റിയിലെ വിദ്യാർത്ഥികളുമായി സംസാരിക്കവെയാണ് എആർ റഹ്മാൻ ഇതെല്ലാം വെളിപ്പെടുത്തിയത്.
ഇന്ത്യാ ടുഡേയിലെ ഒരു റിപ്പോർട്ട് പ്രകാരം എആര്‍ റഹ്മാന്‍ ആ സംവാദത്തില്‍ പറഞ്ഞത് ഇതാണ്, "എനിക്ക് ചെറുപ്പത്തിൽ ആത്മഹത്യാ ചിന്തകൾ ഉണ്ടായപ്പോൾ. മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുമ്പോൾ ഈ ചിന്തകൾ ഉണ്ടാകില്ലെന്ന് എന്റെ അമ്മ പറയുമായിരുന്നു. അതാണ് എന്റെ അമ്മയിൽ നിന്ന് എനിക്ക് ലഭിച്ച ഏറ്റവും മനോഹരമായ ഉപദേശം".
undefined
മറ്റുള്ളവർക്ക് വേണ്ടി ജീവിക്കേണ്ടത് എന്തുകൊണ്ട് പ്രധാനമാണെന്നും എആര്‍ വ്യക്തമാക്കി. ദുഷ്‌കരമായ സമയങ്ങളിൽ അമ്മയിൽ നിന്ന് താൻ പഠിച്ച കാര്യം എന്നും ജീവിതത്തില്‍ നടപ്പിലാക്കിയതായും ഒസ്കാര്‍ ജേതാവായ സംഗീത സംവിധായകന്‍ പറഞ്ഞു. 2020ലാണ് എആർ റഹ്മാന്‍റെ അമ്മ അമ്മ കരീമ ബീഗം അന്തരിച്ചത്. മരിക്കുന്നത് വരെ അമ്മയുമായി അടുത്ത ബന്ധം സൂക്ഷിച്ചുവെന്ന് റഹ്മാന്‍ പറയുന്നു.
“നിങ്ങൾ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുമ്പോൾ. നിങ്ങൾ സ്വാർത്ഥനല്ലെങ്കിലും നിങ്ങളുടെ ജീവിതത്തിന് ഒരു അർത്ഥമുണ്ട്. ഞാൻ അത് വളരെ ഗൗരവത്തോടെയാണ് എടുത്തത്. നിങ്ങൾ ആർക്കെങ്കിലും വേണ്ടി ഭക്ഷണം വാങ്ങി നല്‍കുകയോ അല്ലെങ്കിൽ നിങ്ങൾ ആരെയെങ്കിലും നോക്കി പുഞ്ചിരിക്കുകയാണെങ്കിലും ഇതൊക്കെയാണ് നമ്മളെ മുന്നോട്ട് നയിക്കുന്നത്" - റഹ്മാന്‍ പറഞ്ഞു.
എന്തുകൊണ്ടാണ് ആത്മീയതയെക്കുറിച്ച് കൂടുതൽ സംസാരിക്കാത്തത് എന്നതിനും എആര്‍ റഹ്മാന്‍ മറുപടി നല്‍കുന്നുണ്ട്. “നമുക്കെല്ലാവർക്കും ഒരു കറുത്തകാലം ഉണ്ടാകും. ഒരു കാര്യം ഉറപ്പാണ്; ഈ ലോകത്തിലെ ഒരു ചെറിയ യാത്രയാണ് നമ്മള്‍ നടത്തുന്നത്.നമ്മള്‍ ജനിച്ചു, നമ്മള്‍ പോകാൻ പോകുന്നു. ഇവിടം ഒരു സ്ഥിരമായ സ്ഥലമല്ല. നമ്മള്‍ എവിടേക്കാണ് പോകുന്നത്, അത് നമ്മുക്ക് അറിയില്ല. ഓരോ വ്യക്തിയുടെയും സ്വന്തം ഭാവനയെയും വിശ്വാസങ്ങളെയും ആശ്രയിച്ചിരിക്കുന്നു അത്" റഹ്മാന്‍ പറഞ്ഞു.
ഇഷാൻ ഖട്ടറിന്റെയും മൃണാൽ താക്കൂറിന്റെയും പിപ്പ എന്ന ചിത്രത്തിലാണ് എആർ റഹ്മാൻ അവസാനമായി സംഗീതം ഒരുക്കിയത്. ശിവകാർത്തികേയന്റെ അയലൻ, രജനികാന്തിന്റെ ലാൽ സലാം, ഇംതിയാസ് അലിയുടെ ചാംകില, ആനന്ദ് എൽ. റായിയുടെ അടുത്ത ചിത്രം, ധനുഷിന്റെ ഡി 50, പൃഥ്വിരാജ് നായകനാകുന്ന ബ്ലെസിയുടെ ആട് ജീവിതം, മണിരത്നത്തിന്റെ കമല്‍ ചിത്രം തഗ് ലൈഫ് എന്നിവയാണ് എആര്‍ റഹ്മാന്‍റെ വരാനുള്ള ചിത്രങ്ങള്‍.
ഭീതിയുടെ മന, ചിരിയില്‍ ഒളിപ്പിച്ച നിഗൂഢതയുമായി മമ്മൂട്ടി: ഭ്രമയുഗം ഞെട്ടിക്കുന്ന ടീസര്‍.!
അന്നപൂര്‍ണി നെറ്റ്ഫ്ലിക്സില്‍ നിന്നും ഒഴിവാക്കിയതിനെതിരെ തുറന്നടിച്ച് പാർവതി തിരുവോത്ത്