Anshitha Anji : കിടിലൻ റീൽസുമായി അൻഷിത

ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകപ്രീതി നേടിയ ഏഷ്യാനെറ്റ് പരമ്പരകളിൽ ഒന്നാണ് 'കൂടെവിടെ'. 

Anshitha anji shared dance video reel

ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകപ്രീതി നേടിയ ഏഷ്യാനെറ്റ് പരമ്പരകളിൽ ഒന്നാണ് 'കൂടെവിടെ'. പരമ്പരയിലെ നായിക-നായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിൻ ജോസും അൻഷിത അഞ്ജിയുമാണ്. നിരവധി വേദികളിലും പരമ്പരകളിലും എത്തിയെങ്കിലും ഒരു പരമ്പരയിൽ സുപ്രധാന വേഷത്തിൽ ആദ്യമായാണ് അൻഷിത എത്തുന്നത്. 

പരമ്പരയ്ക്ക് ലഭിച്ച സ്വീകാര്യത പോലെ തന്നെ അൻഷിതയ്ക്കും വലിയ ആരാധക പിന്തുണയാണ് ലഭിക്കുന്നത്.  ഷൂട്ടിങ് ലൊക്കേഷൻ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കുന്ന അൻഷി ഒരു കിടിൽ ഡാൻസ് റീൽ ആണ് പങ്കുവച്ചിരിക്കുന്നത്. പുഷ്പയെന്ന ചിത്രത്തിലെ സാമീ.. എന്ന സൂപ്പർ ഹിറ്റ് ഗാനത്തിനാണ്  സാന്ധ്ര ബാബുവിനൊപ്പം അൻഷി സ്റ്റെപ്പിട്ടത്. വെളുത്ത ഫ്രോക്കണിഞ്ഞ് മാലാഖയെ പോലെ അണിഞ്ഞൊരുങ്ങിയ പെർഫോമൻസ് വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ഇവ രണ്ടും. 

Latest Videos

ഋഷി, സൂര്യ എന്നിവരുടെ കോളേജ് ക്യാമ്പസിലെ മനോഹരമായ പ്രണയവും അതിന്റെ മുന്നോട്ടുള്ള പ്രയാണവുമാണ് പരമ്പര പറയുന്നത്.  ബംഗാളി പരമ്പരയായ മോഹോറിന്റെ റീമേക്കായ പരമ്പര ആരേയും പിടിച്ചിരുത്തുന്ന പ്രണയമാണ് സ്‌ക്രീനിലെത്തിക്കുന്നത്.   ഇടയ്ക്കിടെ ഋഷിയ റൊമാൻസ് വീഡിയോകളും ഇരുവരും പങ്കുവയ്ക്കാറുണ്ട്. 

vuukle one pixel image
click me!