വാഹന പരിശോധനയ്ക്കിടെ ബൈക്കിന് കൈ കാണിച്ചു, 2 പൊലീസുകാരെ വെട്ടിച്ച് നീങ്ങി മറ്റൊരാളെ ഇടിച്ചിട്ട് രക്ഷപ്പെട്ടു

വിഴിഞ്ഞത്ത് വാഹന പരിശോധനയ്ക്കിടെ സിവിൽ പൊലീസ് ഓഫീസർക്ക് ബൈക്കിടിച്ച് ഗുരുതര പരിക്ക്. രാകേഷ് എന്ന ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്. 

biker evaded police checking by swift turning near to two policemen and hit another one down on the road

തിരുവനന്തപുരം:  വാഹന പരിശോധനയ്ക്കിടെ സിവിൽ പൊലീസ് ഓഫിസറെ ബൈക്കിടിച്ച് വീഴ്ത്തി. വിഴിഞ്ഞം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ രാകേഷിനാണ് അപകടത്തിൽ ഗുരുതര പരുക്കേറ്റത്. കഴിഞ്ഞ ദിവസം  വിഴിഞ്ഞം സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിൽ കല്ലുവെട്ടാൻകുഴി ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. 

മറ്റൊരു വാഹനം പരിശോധിക്കുന്നതിനിടയിൽ എത്തിയ ബൈക്കിന് കൈ കാണിച്ചുവെങ്കിലും രണ്ടു പൊലീസുകാരെ വെട്ടിച്ച് അമിത വേഗതയിലെത്തിയ ബൈക്ക് രാകേഷിനെ ഇടിച്ചു തെറിപ്പിച്ച് കടന്നു കളഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഇടുപ്പ് ഭാഗത്ത് ഗുരുതര പരിക്കേൽക്കുകയും കൈയിൽ മുറിവേൽക്കുകയും ചെയ്തു. 

Latest Videos

ഉടൻ തന്നെ എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പൊലീസുകാർ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇടിച്ചിട്ട വാഹനം തിരിച്ചറിയാനായി പ്രദേശത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Read also: ഐബി ഉദ്യോഗസ്ഥയുടെ മരണം; മലപ്പുറം സ്വദേശി സുകാന്ത് ഒളിവിൽ, ജോലിയിൽ നിന്ന് സുകാന്തിനെ പുറത്താക്കണമെന്ന് പിതാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!