അഭിരാമിയ്ക്ക് ഒപ്പമുള്ള തന്റെ കുട്ടിക്കാല ഫോട്ടോകളും അമൃത പങ്കുവച്ചിട്ടുണ്ട്.
മലയാളികൾക്ക് സുപരിചിതരായ താര സഹോദരിമാരാണ് അമൃതയും അഭിരാമി സുരേഷും. സ്റ്റേജ് ഷോകളിലും മറ്റും എത്തി പ്രേക്ഷകരെ കയ്യിലെടുത്ത ഇരുവരും ബിഗ് ബോസിൽ മത്സരാർത്ഥികളായും എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ അമൃതയും അഭിരാമിയും പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. പലപ്പോഴും വിമർശനങ്ങൾക്കും ഇവർ പാത്രമാകാറുണ്ട്. അവയ്ക്ക് തക്കതായ മറുപടിയും താരങ്ങൾ നൽകാറുണ്ട്. ഇപ്പോഴിതാ തന്റെ അനിയത്തിക്കുട്ടിയ്ക്ക് പിറന്നാൾ ആശംസയുമായി എത്തിയിരിക്കുകയാണ് അമൃത സുരേഷ്.
തന്റെ ആദ്യ മകളാണ് അഭിരാമി എന്നും തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യവും അഭിരാമി ആണെന്നും അമൃത കുറിക്കുന്നു. തനിക്ക് ജീവിക്കാൻ അനുജത്തിക്കുട്ടി മാത്രം മതിയെന്നും അമൃത കുറിക്കുന്നുണ്ട്. അഭിരാമിയ്ക്ക് ഒപ്പമുള്ള തന്റെ കുട്ടിക്കാല ഫോട്ടോകളും അമൃത പങ്കുവച്ചിട്ടുണ്ട്.
undefined
അമൃത സുരേഷിന്റെ വാക്കുകൾ ഇങ്ങനെ
വർഷങ്ങൾക്ക് മുമ്പ്, ഈ ദിവസമാണ് എന്റെ കുഞ്ഞാവ എന്റെ ആദ്യ മകളായി ജീവിതത്തിലേക്ക് വന്നത്. അവൾ എനിക്ക് ആരാണെന്ന് വിശദീകരിക്കാൻ വാക്കുകളൊന്നും ഇല്ല. ഞങ്ങൾ കുഞ്ഞു നാളിൽ കളിച്ച കളികൾ മുതൽ, സ്കൂൾ ബസിൽ അവൾ എനിക്കായി കരുതി വെച്ച സീറ്റും എന്നെ കാത്തിരുന്ന സ്കൂൾ കാലം വരെ, ഓരോ തവണയും എന്നെ രക്ഷിച്ചതിന്റെ പഴി കേട്ട്, ഒരു ആൽമരം പോലെ നീ എന്നോടൊപ്പം നിന്നു. നീ ഇല്ലായിരുന്നു എങ്കിൽ ഞാൻ എന്ത് ചെയ്യുമായിരുന്നു എന്ന് ഒരു പിടിയും ഇല്ല. എന്റെ അഭിക്കുട്ടി മുതൽ സുന്ദരിയും ദയയും സഹാനുഭൂതിയും ഉള്ള ഈ സ്ത്രീ വരെ.. നീ എന്റെ കുഞ്ഞാവയാണ്, അത് എന്നും അങ്ങനെ തന്നെ ആയിരിക്കും.
ഈ പിറന്നാൾ ദിനത്തിൽ ഞാൻ നിന്നോട് ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു, നീ അകത്തും പുറത്തും സുന്ദരിയാണ്..നീ ഓരോ ദിവസവും കൂടുതൽ സുന്ദരിയായി മാറി കൊണ്ടിരിക്കുന്നു.. എന്റെ ജീവിതത്തിലും മറ്റു പലരിലും സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് നീ.. ഇങ്ങനെ സുന്ദരമായ ആത്മാവായി തുടരുക, പിന്നോട്ട് പോകരുത്... പുഞ്ചിരിച്ച് മുന്നോട്ട് തന്നെ പോകൂ. ഞാൻ നിന്നെ ഏറ്റവും അധികം ഇഷ്ടപ്പെടുന്നു. ഞാൻ നിന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കുന്നു ! എന്റെ ജീവിതത്തിലെ എല്ലാ ശൂന്യതകളും നീ നിറയ്ക്കുകയാണ്, എനിക്ക് ജീവിക്കാൻ നീ മതി അഭിക്കുട്ടാ.. ഉമ്മമ്മ.. പിറന്നാൾ ആശംസകൾ.