'പോസ്, ബ്രീത്ത്, എന്ജോയ്' എന്ന് പറഞ്ഞ് പങ്കുവച്ച ഫോട്ടോകള്‍ക്ക് താഴെ ഭര്‍ത്താവ് രോഹിത് പങ്കുവച്ച കമന്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
കൊച്ചി: ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് അലീനപടിക്കലിനെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതില്ല. വില്ലത്തിയായി സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയ നടി ഇപ്പോള്‍ അഭിനയത്തില്‍ നിന്ന് മാറി ആങ്കറിങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.
തീര്‍ത്തും ഫണ്ണിയായി, രസകരമായി അലീനചെയ്യുന്ന കോമഡി സര്‍ക്കസ് എന്ന ഷോയൊക്കെ ഹിറ്റാണ്. എന്നാല്‍ ഇപ്പോള്‍ തിരക്കുകളില്‍ നിന്ന് ചെറിയൊരു ബ്രേക്ക് എടുത്ത് അവധി ആഘോഷിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്. ഭര്‍ത്താവിനൊപ്പമല്ല, ഗേള്‍സ് ഫ്രണ്ട്സിനൊപ്പം! തായിലാന്റിലേക്ക് ഗേള്‍സ് ട്രിപ്പ് നടത്താന്‍ പോകുന്ന കാര്യം കഴിഞ്ഞ ദിവസം അലീനഇന്സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
undefined
ഇപ്പോഴിതാ തായിലാന്റിലെ, ബാങ്കോക്കില്‍ അടിച്ചുപൊളിക്കുന്ന ഏതാനും ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം. 'പോസ്, ബ്രീത്ത്, എന്ജോയ്' എന്ന് പറഞ്ഞ് പങ്കുവച്ച ഫോട്ടോകള്‍ക്ക് താഴെ ഭര്‍ത്താവ് രോഹിത് പങ്കുവച്ച കമന്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'സോ ബ്യൂട്ടിഫുള്‍, സോ എലഗന്റ്, ജസ്റ്റ് ലുക്കിങ് ലൈക്ക് എ വൗവു' എന്ന രോഹിത്തിന്റെ കമന്റിന് താഴെ 'ഓയെ' എന്ന് പറഞ്ഞ് എലീനയും എത്തി. എത്രമാത്രം അണ്ടര്‍സ്റ്റാന്റിങ് കപ്പിള്‍ ആണ് എലീനയും രോഹിത്തും എന്ന് ഇതിലൂടെ വ്യക്തം.
ഷോട്സും, അതിന് മുകളിലൊരു ഓവര്‍ കോട്ടും, കൂളിങ് ഗ്ലാസുമൊക്കെ വച്ച് യോയോ സ്റ്റൈലില്‍, വിത്തൗണ്ട് മേക്കപ്പിലാണ് ചിത്രങ്ങളില്‍ എലീനയെ കാണുന്നത്.
ഭാര്യ എന്ന സീരിയലിലൂടെയാണ് അലീന പടിക്കല്‍ ശ്രദ്ധ നേടിയത്. പിന്നീട് ചില സീരയലുകള്‍ ചെയ്തുവെങ്കിലും ബിഗ് ബോസ് ഷോയിലൂടെ താരത്തിന് മറ്റൊരു തരത്തിലുള്ള സ്വീകരണം കിട്ടി. ഷോയില്‍ വച്ചാണ് കോഴിക്കോട്ടുകാരന് ഒരാളുമായി താന്‍ പ്രണയത്തിലാണ് എന്ന് അലീനവെളിപ്പെടുത്തിയത്. എന്നാല്‍ ആരാണെന്നോ, എന്താണെന്നോ പറഞ്ഞിരുന്നില്ല. ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങി, അധികം വൈകാതെ തന്നെ വിവാഹവും നടന്നു. 2021 ല്‍ ആയിരുന്നു എലീനയുടെയും രോഹിത് പ്രദീപിന്റെയും വിവാഹം.
ആര്‍മി ഓഫീസര്‍ 'മുകുന്ദായി' ശിവകാര്ത്തികേയന്: അമരന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
ആഷിഖ് അബുവിന്റെ 'റൈഫിൾ ക്ലബ്ബ്' പൂർത്തിയായി; പാക്ക് അപ് പറഞ്ഞ് താരങ്ങള്‍