'മൗനരാഗ'ത്തിലെ കല്യാണിയായപ്പോള്‍ എന്തുകൊണ്ട് പുറത്തും സംസാരം കുറച്ചു? ഐശ്വര്യ റംസായി പറയുന്നു

By Web Team  |  First Published Dec 3, 2023, 11:59 PM IST

"ഈ സീരിയലിന് വേണ്ടി ഇപ്പോള്‍ അഞ്ച് വര്‍ഷമായി തിരുവനന്തപുരത്തുണ്ട്"


മൗനരാഗം എന്ന സീരിയലിനെ കുറിച്ച് അറിയാത്ത മലയാളികള്‍ ഉണ്ടായിരിക്കില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി ഏഷ്യനെറ്റ് ചാനലില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന സീരിയല്‍ ആയിരം എപ്പിസോഡുകള്‍ പിന്നിട്ടു. നായികയായ കല്യാണി മിണ്ടിത്തുടങ്ങിയതോടെ കല്യാണിയായി എത്തുന്ന ഐശ്വര്യയും സംസാരിച്ചു തുടങ്ങിയിരിക്കുകയാണ്. ബിഹൈന്‍ഡ്‍വുഡ്‍സിന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ റാംസായി തന്നെ കുറിച്ചുള്ള എല്ലാ വിശേഷങ്ങളും പങ്കുവച്ചത്.

'പുറത്ത് വച്ച് ആള്‍ക്കാരെ കണ്ടാല്‍ മിണ്ടും, പക്ഷെ ആരെങ്കിലും ക്യാമറ ഓണ്‍ ചെയ്താല്‍ അപ്പോള്‍ സംസാരം നിര്‍ത്തും. അതുകൊണ്ട് അഹങ്കാരിയാണ്, ജാഡക്കാരിയാണ് എന്നൊക്കെ പലരും പറഞ്ഞിട്ടുണ്ട്. പക്ഷെ എന്റെ ജോലിക്ക് വേണ്ടിയല്ലേ എന്നോര്‍ത്ത് സമാധാനിക്കും- കല്യാണി പറയുന്നു. മിണ്ടരുത് എന്ന് എഗ്രിമെന്റ് ചെയ്തിട്ടൊന്നും ഇല്ല. ഇങ്ങനെയാണ് കഥാപാത്രം, അത് സംസാരിക്കാതെ കൊണ്ടു പോയാല്‍ നല്ലതായിരുന്നു എന്ന് പ്രൊഡ്യൂസറും സംവിധായകനും പറഞ്ഞു. അതാണ് ശരിയെന്ന് എനിക്കും തോന്നി. അതുകൊണ്ടാണ് ഫോളോ ചെയ്തത്. അതിലൊരു സുഖവും ഉണ്ടായിരുന്നു. ഇടയില്‍ സിനിമകളില്‍ അവസരം വന്നപ്പോഴും ഒഴിവാക്കിയത് അതുകൊണ്ടാണ്. അതില്‍ കുറ്റബോധമൊന്നും ഇല്ല.

Latest Videos

undefined

തമിഴ്‌നാട്ടില്‍, കരൈക്കുടി എന്ന സ്ഥലത്ത് നിന്നാണ് ഞാന്‍ വരുന്നത്. ഈ സീരിയലിന് വേണ്ടി ഇപ്പോള്‍ അഞ്ച് വര്‍ഷമായി തിരുവനന്തപുരത്തുണ്ട്. തിരുവനന്തപുരവുമായി എനിക്കിപ്പോള്‍ വല്ലാത്ത അറ്റാച്ച്‌മെന്റാണ്. ഇവിടെ നിന്ന് പോയാലും ഈ സ്ഥലം ഞാന്‍ മിസ്സ് ചെയ്യും. വരുന്ന സമയത്തൊന്നും മലയാളം ഒട്ടും അറിയില്ലായിരുന്നു, ശോക രംഗങ്ങളെ കുറിച്ച് പറയുമ്പോഴും ഞാന്‍ ചിരിക്കുന്ന എക്പ്രഷന്‍ ഇടുമായിരുന്നു. ഇപ്പോള്‍ മലയാളം പഠിച്ചു, കേട്ടാല്‍ മനസ്സിലാവും, സംസാരിക്കാനും അറിയാം.

വീട്ടില്‍ അച്ഛനും അമ്മയും രണ്ട് ചേച്ചിമാരുമാണ്. രണ്ട് പേരും തമിഴ് സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. പതിനാലാം വയസ്സിലാണ് ഞാന്‍ അഭിനയത്തിലേക്ക് വരുന്നതെന്നും ഐശ്വര്യ പറയുന്നു.

ALSO READ : 'അനിമലി'നെ പ്രശംസിച്ചും വിമര്‍ശിച്ചും തൃഷയും ജയദേവ് ഉനദ്ഘട്ടും; ചര്‍ച്ചയായതോടെ പോസ്റ്റുകള്‍ നീക്കി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!