Sreevidya Mullachery : 'ഒരിക്കലും ഫേക്ക് ആയിരിക്കില്ലെന്ന് ഉറപ്പിച്ചിരുന്നു', വിശേഷങ്ങളുമായി ശ്രീവിദ്യ

By Web Team  |  First Published Dec 22, 2021, 9:22 PM IST

കാസർകോട് സ്വദേശിനിയായ ശ്രീവിദ്യ  'സ്റ്റാർ മാജിക്കി'ലേക്ക് എത്തിയതോടെയാണ് മലയാളം ടെലി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. 


കാസർകോട് സ്വദേശിനിയായ ശ്രീവിദ്യ (Sreevidya Mullachery) 'സ്റ്റാർ മാജിക്കിലേക്ക്' (Star magic) എത്തിയതോടെയാണ് മലയാളം ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷക മനസ് കീഴടക്കാൻ താരത്തിന് കഴിഞ്ഞു. നിഷ്കളങ്കമായ സംസാര രീതിയും പ്രശസ്തമായ കാസർകോടൻ ഭാഷാ ശൈലിയുമാണ് താരത്തിന് ഇത്രയും ആരാധകരെ സമ്മാനിച്ചത്.

സ്റ്റാർ മാജിക്  തന്റെ ജീവിതം തന്നെ മാറ്റിമറിച്ചെന്നാണ് ശ്രീവിദ്യ പറഞ്ഞത്. അടുത്തിടെ, ഇടൈംസ് ടിവിയുമായുള്ള അഭിമുഖത്തിനിടെയാണ് ശ്രീവിദ്യ മനസ് തുറന്നത്. സ്റ്റാർ മാജിക്കിന്റെ വലിയ ആരാധികയായിരുന്നു. അതുകൊണ്ടുതന്നെ, ഞാൻ ഷോയുടെ ഭാഗമാകാൻ ശ്രമിച്ചു, ഒടുവിൽ അത് സാധിച്ചപ്പോൾ എന്റെ സന്തോഷത്തിന് അതിരുകളുണ്ടായിരുന്നില്ല.  

Latest Videos

undefined

പക്ഷെ ആ ഒരു ഷോ ജീവിതത്തിൽ  വഴിത്തിരിവായിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആദ്യമായി  ഷോ സംപ്രേക്ഷണം ചെയ്യുമ്പോൾ ഞാൻ ദുബായിലായിരുന്നു. ടിവിയിൽ എന്നെത്തന്നെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. ദുബായിലെ ആളുകൾ അന്നു തന്നെ സ്റ്റാർമാജിക്കിലെ കുട്ടിയെന്ന് പറഞ്ഞ് തിരിച്ചറിഞ്ഞപ്പോൾ സന്തോഷം തോന്നി. കൊച്ചി എയർപോർട്ടിലെത്തിയപ്പോഴും സമാന അനുഭവമായിരുന്നു. 

സ്കിറ്റും ഡാൻസും അടക്കമുള്ള പെർഫോമൻസുകൾ ചെയ്യുമ്പോൾ  എങ്ങനെ ജനങ്ങൾ സ്വീകരിക്കുമെന്ന വലിയ പേടിയുണ്ടായിരുന്നു. എന്നാൽ ഒരിക്കലും വേദിയിൽ ഫേക്കായിരിക്കില്ലെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. അതാണ് എനിക്ക് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന സ്നേഹവും.  ഈ ഷോ എന്റെ ആത്മവിശ്വാസം വളർത്തിയെന്നും ശ്രീവിദ്യ പറഞ്ഞു.

click me!