'ഷൂട്ടിനിടെ കുഴഞ്ഞു വീണു, ശരീരം നല്‍കിയ ആദ്യ സൂചന, നെഞ്ചിനുള്ളില്‍ വേദന'; പാര്‍വതി തിരുവോത്ത്

By Web Team  |  First Published Jan 19, 2024, 8:00 PM IST

ശത്രുക്കളോട് പോലും നമ്മൾ ക്ഷമിക്കുമാകും പക്ഷേ നമ്മൾ ചെയ്യുന്ന തെറ്റുകൾ നമ്മൾ ക്ഷമിക്കുന്നില്ലെന്നും പാർവതി. 


നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ചുവടുറപ്പിച്ച നടിയാണ് പാർവതി തിരുവോത്ത്. പിന്നീട് സിനിമകൾ കുറഞ്ഞെങ്കിലും വൻ തിരിച്ചുവരവ് തന്നെ നടി നടത്തിയിരുന്നു. വുമൺ ഓറിയേന്റഡ് ആയിട്ടുള്ള ഒട്ടനവധി സിനിമകളിൽ ബോൾഡ് ആയിട്ടുള്ള കഥാപാത്രങ്ങൾ ചെയ്ത് പാർവതി ഞെട്ടിച്ചു. ഒടുവിൽ അഭിനയമികവിന് സംസ്ഥാന അവാർഡും പാർവതി കരസ്ഥമാക്കി. പല കാര്യങ്ങളിലും തന്റെ നിലപാടുകൾ തുറന്നു പറയാൻ മടികാണിക്കാത്ത പാർവതിക്ക്, വിമർശനങ്ങളും പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇതിനോടൊന്നും മുഖം കൊടുക്കാൻ താരം തയ്യാറായിരുന്നില്ല. ഇപ്പോഴിതാ താൻ നേരിട്ട മാനസിക സംഘർഷത്തെ കുറിച്ച് തുറന്നുപറയുകയാണ് പാർവതി. 

"ബാം​ഗ്ലൂർ ഡെയ്സിന്റെ ഷൂട്ടിം​ഗ് സമയത്ത് ഞാൻ കുഴഞ്ഞു വീണു. ഉടനെ എന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അന്ന് ആദ്യമായി എന്റെ ശരീരം സൂചന നൽകുകയായിരുന്നു. ഒരുപാട് കാര്യങ്ങൾ ഉള്ളിലൊതുക്കുന്നുണ്ട്. ശരീരത്തിന് അത് എടുക്കാൻ സാധിക്കില്ലെന്നുള്ള സൂചന. മനസ് ശരിയല്ലെങ്കിൽ ശരീരം നിർത്തെന്ന് പറയും. അവിടെന്ന് സൈക്കോസെമാറ്റിക് ആയിട്ടുള്ള പ്രശ്നങ്ങൾ തുടങ്ങി. അന്ന് ഡോക്ടറിനടുത്ത് കൊണ്ട് പോയപ്പോൾ എനിക്ക് നെഞ്ചിനുള്ളിൽ ഭയങ്കര വേദന ആയിരുന്നു. ശ്വസിക്കാൻ പറ്റുന്നില്ലെന്നാണ് ഞാൻ പറയുന്നത്. അപ്പോൾ ഡോക്ടർ ചോദിച്ചു ശ്വസിക്കാൻ പറ്റുന്നില്ല എന്നാണോ അറിയില്ല എന്നാണോ എന്ന്. അതെന്റെ ജീവിതം മാറ്റി മറിച്ചു. യഥാർത്ഥത്തിൽ എങ്ങനെയാണ് ശ്വസിക്കേണ്ടതെന്ന് ഞാൻ മറന്നുപോയി. എങ്ങനെയാണ് ശ്വസിക്കേണ്ടതെന്ന് ഡോക്ടർ പറഞ്ഞ് തരേണ്ടി വന്നു. 2014ലാണ് ഇത് നടക്കുന്നത്. ഞാൻ ഷോക്കായി പോയി. സഹോദരന് കാര്യങ്ങൾ അറിയാമായുന്നു. മാതാപിതാക്കൾ അറിയാൻ കുറച്ച് വൈകി. എന്താണ് എനിക്ക് സംഭവിച്ചതെന്ന് കണ്ടെത്താൻ ശ്രമിച്ചു. ആ ചോദ്യം ചോദിക്കുമ്പോൾ എനിക്ക് പാനിക്ക് അറ്റാക്ക് വരാൻ തുടങ്ങി. കാരണം ഉത്തരം എനിക്ക് അറിയില്ല. ഇങ്ങനെ ഒരു സംഭവം നടക്കുന്നുണ്ടെന്നും ദേഹത്ത് വേദന വരുന്നുണ്ടെന്നും അറിയാം. പക്ഷേ യഥാർത്ഥത്തിൽ ദേഹത്ത് വേദനയില്ല. ഓരോ സിനിമകൾ കഴിയുന്തോറും പ്രശ്നങ്ങൾ സംഭവിക്കുന്തോറും ഇത് കൂടിക്കൂടി വന്നു. മാനസികാരോ​ഗ്യത്തിന് തെറാപ്പി വളരെയധികം സഹായിച്ചു", എന്നാണ് പാർവതി പറയുന്നത്. ധന്യാവർമയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ തുറന്നു പറച്ചിൽ. 

Latest Videos

undefined

ഇത് അയാളുടെ കാലമല്ലേ..; തമിഴ് അരങ്ങേറ്റത്തിന് ഷെയ്ൻ നി​ഗം, മോളിവുഡിൽ നിന്നും കോളിവുഡിലേക്ക്

മാതാപിതാക്കൾ കുഞ്ഞുങ്ങളെ നോക്കുമ്പോലെ അടുത്ത സുഹൃത്തിന് നമ്മൾ കൊടുക്കുന്ന കരുതൽ പോലെ എന്തുകൊണ്ട് നമ്മൾ നമ്മളോട് ആ സ്നേഹം കാണിക്കുന്നില്ലെന്നും പാർവതി ചോ​ദിക്കുന്നു. ശത്രുക്കളോട് പോലും നമ്മൾ ക്ഷമിക്കുമാകും പക്ഷേ നമ്മൾ ചെയ്യുന്ന തെറ്റുകൾ നമ്മൾ ക്ഷമിക്കുന്നില്ലെന്നും പാർവതി പറയുന്നു.  

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!