മെയ് 24ന് ആയിരുന്നു മീരയും വിപിൻ പുതിയങ്കവുമായി വിവാഹം കഴിഞ്ഞെന്നുള്ള വിവരം പുറത്തുവന്നത്.
തന്മാത്ര എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ ആളാണ് നടി മീര വാസുദേവൻ. പിന്നീട് നിരവധി സിനിമകളില്‍ താരം അഭിനയിച്ചുവെങ്കിലും, ഒരിടവേളയ്ക്ക് ശേഷം മലയാളികൾ ആരും തന്നെ മീരയെ കണ്ടിരുന്നില്ല. ശേഷം ഏഷ്യാനെറ്റിലെ കുടുംബവിളക്ക് എന്ന സീരിയലിലൂടെ മീര മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിലെത്തി. സുമിത്ര എന്ന വീട്ടമ്മയായുള്ള മീരയുടെ പകർന്നാട്ടം ഓരോ സീരിയൽ ആരാധകരും ഏറ്റെടുത്തു. ചാനലിലെ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള സീരിയൽ കൂടിയായ കുടുംബവിളക്കിനെ കുറിച്ച് മീര പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്.
കുടുംബവിളക്ക് അവസാനിച്ചതിനെ കുറിച്ചാണ് മീര വാസുദേവൻ പറയുന്നത്. "ഒരു യാത്ര അവസാനിക്കുമ്പോൾ, നിങ്ങളുടെ സുഹൃത്തുക്കളെ കണ്ടെത്തുക..അവരെ നമ്മുടെ ഓർമകളുടെ ശേഖരത്തിലേക്ക് ചേർത്ത് പിടിക്കണം. ഒരിക്കലും അവസാനിക്കില്ലെന്ന് തോന്നാത്ത സ്നേഹം കണ്ടെത്തുക..അത്തരത്തിൽ കുടുംബവിളക്ക് എന്ന യാത്രയിൽ നല്ല ഓർമകൾ സമ്മാനിച്ച ചില മനുഷ്യരെ കണ്ടെത്താൻ എനിക്ക് സാധിച്ചു. എന്റെ ഭര്‍ത്താവും ഛായാഗ്രാഹകനുമായ വിപിന്‍ പുതിയങ്കം, ഞങ്ങളുടെ പ്രിയ യൂണിറ്റ് ടെക്‌നീഷ്യന്‍ സുഹൃത്തുക്കളും സഹോദരന്മാരെ പോലെയുള്ള കണ്ണ, വിനോദ് ഏട്ടന്‍, അനില്‍ ഏട്ടന്‍, അഭി, ദിലീപ്, ഷാജ, നിങ്ങളെ ഇനിയും കാണും..എന്ത് മനോഹരമായ യാത്രയാണിത്", എന്നാണ് മീര വാസുദേവ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
undefined
മെയ് 24ന് ആയിരുന്നു മീരയും വിപിൻ പുതിയങ്കവുമായി വിവാഹം കഴിഞ്ഞെന്നുള്ള വിവരം പുറത്തുവന്നത്. മെയ് 21ന് വിവാഹം രജിസ്റ്റർ ചെയ്തിരുന്നു. കുടുംബവിളക്കിലെ ഛായാഗ്രാഹകൻ ആയിരുന്നു വിപിൻ. 2019ൽ ഒരേ സീരിയലിൽ പ്രവർത്തിച്ച ഇരുവരും സൗഹൃദത്തിലായി. ഒരു വർഷത്തോളം സൗഹൃദത്തിലായിരുന്ന ഇവർ പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു.
ഗോല്‍മാൽ എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് എത്തിയ മീര തന്മാത്ര കൂടാതെ ഒരുവൻ, കൃതി, ഇമ്പം,അപ്പുവിന്റെ സത്വാന്വേഷണം, സെലൻസര്‍, കിര്‍ക്കൻ, അഞ്‍ജലി ഐ ലവ് യു, ജെറി, കാക്കി, 916, പെയിന്റിംഗ് ലൈഫ്, തോഡി ലൈഫ് തോഡാ മാജിക് തുടങ്ങിയ സിനിമകളിലും വേഷമിട്ടിട്ടുണ്ട്.
എന്റെ പെരുമാറ്റത്തിന് കാരണം ആ രോഗം, പണ്ടേ തിരിച്ചറിഞ്ഞതാണ്: വെളിപ്പെടുത്തി ഷൈന്‍ ടോം ചാക്കോ
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..