ആതിരയുടെ കുഞ്ഞിന് ഇപ്പോള്‍ രണ്ട് വയസ്സാകാന്‍ പോകുകയാണ്.
കുടുംബവിളക്ക് എന്ന ഏഷ്യാനെറ്റ് പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആതിര മാധവ്. പരമ്പരയില്‍ നിന്നും മാറിയെങ്കിലും ആതിരയുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഗര്‍ഭിണി ആയതോടെയായിരുന്നു ആതിര മാധവ് കുടുംബവിളക്ക് സീരിയലിൽ നിന്നും പിന്മാറിയത്.
യൂട്യൂബ് ചാനലുമായും ആതിര സജീവമാണ്. അടുത്തിടെ ഗീതാഗോവിന്ദം എന്ന സീരിയലിലൂടെ തിരിച്ചുവരവും നടത്തിയിരുന്നു ആതിര. ഗീതാഗോവിന്ദത്തിൽ അതിഥി വേഷമായിരുന്നു താരത്തിന്. ബെംഗളൂരുവിലെ ജീവിതം അവസാനിപ്പിച്ച് തിരുവനന്തപുരത്തേക്ക് മാറുന്നതിന് മുന്‍പേ താൻ ചെയ്ത കാര്യങ്ങളാണ് ആതിര പുതിയ വീഡിയോയിലൂടെ അറിയിക്കുന്നത്.
undefined
തിരിച്ചുവരുന്നതിന് മുന്‍പ്, ബെംഗളൂരിവില്‍ ആയിരിക്കുമ്പോള്‍ മകന് വേണ്ടി വാങ്ങിയ കളിപ്പാട്ടങ്ങളും കുഞ്ഞു ചെരുപ്പുകളുമെല്ലാം, റോഡ് സൈഡില്‍ വില്‍പന നടത്തുന്ന പാവങ്ങളുടെ മക്കള്‍ക്ക് നല്‍കുകയായിരുന്നു. 'ഈ പ്രവൃത്തിയില്‍ നിങ്ങളോടുള്ള ഇഷ്ടം കൂടുന്നു' എന്ന് പറഞ്ഞാണ് കമന്റുകള്‍ വരുന്നത്. എല്ലാം തൂക്കി വില്‍ക്കുന്നതിന് പകരം ഇങ്ങനെയുള്ള കുഞ്ഞുങ്ങള്‍ക്ക് അത് സമ്മാനിച്ചത് വലിയ കാര്യമാണ് എന്ന് പലരും പ്രശംസിക്കുന്നുണ്ട്.
2020ല്‍ ആണ് ആതിര മാധവിന്റെയും രാജീവ് മേനോന്റെയും വിവാഹം കഴിഞ്ഞത്. ഏറെ കാത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. അന്ന് ആതിര മാധവ് കുടുംബവിളക്ക് എന്ന സീരിയല്‍ ചെയ്തു കൊണ്ടിരിയ്ക്കുകയായിരുന്നു. ഗര്‍ഭിണിയായതിന് ശേഷം സീരിയല്‍ അവസാനിപ്പിച്ചു. കുഞ്ഞു പിറന്നതിന് ശേഷമാണ് ഭര്‍ത്താവിനൊപ്പം ബെംഗളൂരിവിലേക്ക് ആതിരയും താമസം മാറിയത്. ആ വീഡിയോ എല്ലാം നടി യൂട്യൂബിലൂടെ പങ്കുവച്ചിരുന്നു.
ബജറ്റ് 80 കോടി, കളക്ഷനില്‍ വീണു; ഒരുവര്‍ഷമായിട്ടും ഒടിടിയിൽ വരാതെ ആ മമ്മൂട്ടി ചിത്രം, എന്തുകൊണ്ട് ?
കുഞ്ഞിന് ഇപ്പോള്‍ രണ്ട് വയസ്സാകാന്‍ പോകുകയാണ്. അതിനിടയില്‍ ആതിര സീരിയല്‍ - ടെലിവിഷന്‍ ഷോകളിലേക്ക് തിരിച്ചുവന്നു. ഗീതാ ഗോവിനന്ദത്തില്‍ ഗസ്റ്റ് റോള്‍ ചെയ്തുകൊണ്ടായിരുന്നു തുടക്കം. ഇപ്പോള്‍ മൗനരാഗത്തില്‍ ശരണ്യ എന്ന വേഷം ചെയ്യുകയാണ്. അതിനൊപ്പം സ്റ്റാര്‍ മാജിക് പോലുള്ള ഷോകളിലും സജീവമാണ്. സീരിയലില്‍ തിരക്കായതോടെയാണ് ആതിര നാട്ടിലേക്ക് തന്നെ തിരിച്ചുവരുന്നത് എന്നാണ് വിവരം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..