പൊതുവിൽ താൻ പിശുക്കി ആണെന്നാണ് എല്ലാവരും പറയുന്നത് എന്ന് അഭിരാമി പറയുന്നു.
കാലങ്ങളായി മലയാള സിനിമാസ്വാദകരുടെ പ്രിയ നടിയാണ് അഭിരാമി. ടെലിവിഷൻ ഷോയിൽ അവതാരകയായി ക്യാമറയ്ക്ക് മുന്നില്‍ എത്തിയ അഭിരാമി 'പത്രം' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. ശേഷം മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, കമൽഹാസൻ തുടങ്ങി മുൻനിര നായകന്മാരുടെ ചിത്രത്തിൽ നായികയായി തിളങ്ങി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് തുടങ്ങീ ഭാഷാ ചിത്രങ്ങളിലും അഭിരാമി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപിക്കൊപ്പം ഗരുഡൻ എന്ന ചിത്രത്തിൽ അഭിരാമി അഭിനയിച്ചിരുന്നു. ഈ അവസരത്തിൽ അമേരിക്കയിൽ ആയിരുന്നപ്പോഴുള്ള തന്റെ ജീവിത രീതിയെ കുറിച്ച് പറയുകയാണ് അഭിരാമി.
പഠിത്തത്തിന് ആയിട്ടാണ് അഭിരാമി അമേരിക്കയിൽ പോയത്. അവിടെ താൻ ചെയ്ത ജോലികളെ കുറിച്ചാണ് അഭിരാമി പറയുന്നത്. "ഇവിടെ സമ്പാദിച്ച് യു എസിൽ കൊണ്ട് പഠിക്കാൻ കൊടുക്കുന്നത് നല്ല കൺവെർഷൻ റേറ്റാണ്. അതുകൊണ്ട് ഇവിടുത്തെ ഒന്നും നമുക്ക് ശരിയാവില്ല. ഞാൻ മിഡിൽ ക്ലാസിൽ വളർന്നൊരു കുട്ടിയാണ്. അവിടെ ഞാൻ ലൈബ്രറിയിൽ ജോലി ചെയ്തിട്ടുണ്ട്. കിച്ചണിൽ വർക്ക് ചെയ്തിട്ടുണ്ട്. അഡ്മിഷൻ ഓഫീസിൽ ജോലി ചെയ്തിട്ടുണ്ട്. അന്ന് എനിക്ക് പ്രമോഷൻ കിട്ടി ഇന്റർവ്യു ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നു. എവിടെയൊക്കെ കാശ് വരുന്ന രീതിയിൽ ചെയ്യാൻ പറ്റോ അതെല്ലാം ചെയ്യും. നാല് വർഷം കൊണ്ട് തീർക്കേണ്ട കോഴ്സ് മൂന്നര വർഷം കൊണ്ട് ഞാൻ അവിടെ ചെയ്ത് തീർത്തിരുന്നു. ഇതിലൂടെ ആയിരക്കണക്കിന് ഡോളറാണ് ഞാൻ സേവ് ചെയ്തത്. ഇന്ത്യൻ രൂപയിലേക്ക് നോക്കുമ്പോൾ അതൊരുപാട് രൂപയാണ്", എന്നാണ് അഭിരാമി പറയുന്നത്.
undefined
ഇതിൽ കൂടുതൽ എന്ത് ചോദിക്കാൻ ?: മിഥുന്റെ രോഗശാന്തിക്ക് നേർച്ച, തിരുപ്പതിയിൽ മൊട്ടയടിച്ച് ലക്ഷ്മി
പൊതുവിൽ താൻ പിശുക്കി ആണെന്നാണ് എല്ലാവരും പറയുന്നത് എന്ന് അഭിരാമി പറയുന്നു. അത് തന്റെ നല്ലൊരു ക്വാളിറ്റി ആണെന്നും താരം കൂട്ടിച്ചേർക്കുന്നു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അഭിരാമിയുടെ തുറന്നു പറച്ചിൽ. ആവശ്യമില്ലാത്ത ഒന്നിനും പണം ചെലവഴിക്കില്ലെന്നും അഥവ കൂടുതൽ തുക ചെലവാക്കുന്നുണ്ടെങ്കിൽ അത് ആഹാരത്തിന് വേണ്ടി മാത്രമാണെന്നും അഭിരാമി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..