Yuva Krishna : 'യുവയുടെ രണ്ടാം കല്യാണം കാണാൻ നിൽക്കാതെ മൃദുല ഇറങ്ങിപ്പോയി'; വീഡിയോയുമായി മൃദ്വ

By Web Team  |  First Published Dec 18, 2021, 10:48 PM IST

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയും. 


മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയും. നിരവധി ടെലിവിഷൻ(television) പരമ്പരകളിലൂടെയും(serial) മറ്റ് ഷോകളിലൂടെയുമാണ് താരങ്ങൾ മലയാളികളിലേക്ക് നടന്നടുത്തത്. ജീവിതത്തിൽ ഇരുവരും ഒന്നിച്ചത് ആരാധകരെ ഏറെ സന്തോഷിപ്പിച്ച വിശേഷമായിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരും 'മൃദ്വ'യായത്.  വിവാഹശേഷം ജീവിതത്തിലെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും രസകരമായ നിമിഷങ്ങളും ഇൻസ്റ്റഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഇരുവരുംപങ്കുവയ്ക്കാറുണ്ട്. 

ഇപ്പോഴിതാ യുവയുടെ രണ്ടാം കല്യാണമാണ് യൂട്യൂബ് ചാനലയ  'മൃദ്വ'യിലൂടെ ഇരുരും പുറത്തുവിട്ടിരിക്കുന്നുത്. യുവയുടെ കല്യാണം കാണാൻ നിൽക്കാതെ മൃദുല ഇറങ്ങിപ്പോയി എന്നാണ് വീഡിയോക്ക് ഇരുവരും നൽകിയിരിക്കുന്ന കുറിപ്പ്. തിരുവനന്തപുരത്ത് മുല്ലപ്പൂവിന്റെ ഷൂട്ടിന് പോയതിനാൽ മൃദുലയ്ക്ക് താലികെട്ട് കാണാൻകഴിഞ്ഞില്ലെന്ന് താരം പറയുന്നു.

Latest Videos

undefined

യുവക്കൊപ്പം മൃദുല ലൊക്കേഷനിൽ എത്തുന്നുണ്ട്.  ലൊക്കേഷനിലെ ഷൂട്ടിങ് എങ്ങനെയാണ് നടക്കുന്നതെന്നും അവിടെ ജോലി ചെയ്യുന്നവരൊക്കെ എന്ത് ചെയ്യുന്നുവെന്നും  വീഡിയോയിൽ യുവ പരിചയപ്പെടുത്തുന്നുണ്ട്. യുവയുടെ കല്യാണ രംഗമാണ് അന്നാദ്യം ദിവസം ഷൂട്ട് ചെയ്തത്.  വരനായി ഒരുങ്ങി യുവ എത്തുന്നതും വിവാഹം ഷൂട്ട് ചെയ്യുന്നതും കാണാമായിരുന്നു. എന്നാൽ ഒടുവിലാണ് യുവ മൃദുല കാര്യം പറയുന്നത്. സീരിയൽ ഷൂട്ടിനായി മൃദുല തിരുവനന്തപുരത്തേക്ക് പോയെന്ന് യുവ പറയുന്നു. എന്തായാലും രസകരമായ വീഡിയോയും തലക്കെട്ടും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

കൊവിഡ് വില്ലനായപ്പോൾ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ജൂലൈയിലായിരുന്നു മൃദുലയും യുവ കൃഷ്ണയും വിവാഹിതിരായത്. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വർഷത്തോളം കഴിഞ്ഞായിരുന്നു വിവാഹം. വിവാഹ നിശ്ചയം മുതൽ മിനിസ്ക്രീൻ താരങ്ങൾ ഒന്നാകുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. തുമ്പപ്പൂ എന്ന പരമ്പരയിലാണ് മൃദുല  അഭിനയിച്ചുകൊണ്ടിരിക്കുന്നത്.വീണ എന്ന കഥാപാത്രമായാണ് മൃദുല പരമ്പരയിൽ എത്തുന്നത്.

click me!