സതീഷ് ഷായുടെ ട്വീറ്റിന് ഇതിനകം ഒരു മില്ല്യണ്‍ വ്യൂ ലഭിച്ചിട്ടുണ്ട്. പന്ത്രാണ്ടായിരത്തോളം ലൈക്കും ലഭിച്ചിട്ടുണ്ട്.
ഹീത്രൂ : യുകെയിലെ ഹീത്രൂ അന്താരാഷ്ട്ര വിമാനതാവളത്തില്‍ തനിക്ക് ലഭിച്ച വംശീയ പരാമര്‍ശം നേരിടേണ്ടി വന്നുവെന്ന് നടൻ സതീഷ് ഷാ. ഇന്ത്യന്‍ താരത്തിന്‍റെ പ്രതികരണം സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുകയാണ്.
ഹീത്രൂ എയർപോർട്ടിലെ ജീവനക്കാരന്‍ സതീഷ് ഷയ്ക്കും കുടുംബത്തിനും എങ്ങനെ ഫസ്റ്റ് ക്ലാസില്‍ യാത്ര ചെയ്യാനുള്ള ചിലവ് താങ്ങാന്‍ ആകുമെന്ന് ചോദിച്ചെന്നും, ഞങ്ങള്‍ ഇന്ത്യക്കാര്‍ ആയതിനാല്‍ എന്ന് മറുപടി കൊടുത്തുവെന്നുമാണ് താരം പറയുന്നത്.
undefined
ശാന്തമായാണ് താൻ പ്രതികരിച്ചതെന്നും ഷാ പറഞ്ഞു. ഹീത്രൂ ജീവനക്കാർ തന്‍റെ സഹപ്രവര്‍ത്തകനോട് ആശ്ചര്യത്തോടെ 'ഇവര്‍ക്ക് എങ്ങനെ ഫസ്റ്റ് ക്ലാസ് യാത്ര താങ്ങാൻ കഴിയും' എന്ന് ചോദിക്കുന്നത് കേട്ടു. 'ഞങ്ങൾ ഇന്ത്യക്കാരാണ്' എന്ന് അഭിമാനത്തോടെയുള്ള പുഞ്ചിരിയോടെ ഞാൻ മറുപടി നൽകി," ഷാ ട്വിറ്ററില്‍ പറയുന്നു.
I replied with a proud smile “because we are Indians” after I overheard the Heathrow staff wonderingly asking his mate”how can they afford 1st class?”
— satish shah🇮🇳 (@sats45)സതീഷ് ഷായുടെ ട്വീറ്റിന് ഇതിനകം ഒരു മില്ല്യണ്‍ വ്യൂ ലഭിച്ചിട്ടുണ്ട്. പന്ത്രാണ്ടായിരത്തോളം ലൈക്കും ലഭിച്ചിട്ടുണ്ട്. ആയിരക്കണക്കിന് പേരാണ് ഇത് റീട്വീറ്റ് ചെയ്തത്. ട്വീറ്റ് വന്‍ ഹിറ്റായതോടെ ഇതിന് അടിയില്‍ ക്ഷമപണവുമായി ഹീത്രൂ അന്താരാഷ്ട്ര വിമാനതാവളത്തിന്‍റെ ഔദ്യോഗിക അക്കൌണ്ടില്‍ നിന്നും ട്വീറ്റ് എത്തി. ഇങ്ങനെയൊരു സംഭവത്തില്‍ ക്ഷമ ചോദിച്ച ഇവര്‍ നേരിട്ട് വിഷയത്തില്‍ സംസാരിക്കാമോ എന്ന് ചോദിച്ചു.
നിരവധി ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ച സതീഷ് ഷാ. ജനപ്രിയ ടിവി കോമഡി സീരിയലായ 'സാരാഭായി വേഴ്സസ് സാരാഭായി'യിലെ വേഷത്തിലാണ് ശ്രദ്ധിക്കപ്പെട്ടത്. 'കോമഡി സർക്കസ്' എന്ന ടിവി ഷോയിൽ വിധികർത്താവായും അദ്ദേഹം പ്രത്യക്ഷപ്പെട്ടു.
'ഹം ആപ്‌കെ ഹേ കോൻ..!', 'ഹം സാത്ത് സാത്ത് ഹേ', 'കഹോ നാ പ്യാർ ഹേ', 'മൈ ഹൂ നാ', 'ഖിച്ഡി: ദി മൂവി' തുടങ്ങിയ സിനിമകളിൽ മിസ്റ്റർ ഷാ അഭിനയിച്ചിട്ടുണ്ട്. 2014ൽ പുറത്തിറങ്ങിയ 'ഹംഷകൽസ്' എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
'പാല്‍തു ജാന്‍വറി'നു ശേഷം ഭാവന സ്റ്റുഡിയോസ്; 'തങ്കം' റിലീസ് തീയതി പ്രഖ്യാപിച്ചു
തമന്നയും വിജയ് വര്‍മ്മയും പ്രണയത്തില്‍? ; ന്യൂ ഇയര്‍ ചുംബനം വൈറല്‍.!