മുതുകിൽ ചുവന്നു തടിച്ച പാടുകളും കൈ ചുവന്നു നീരുവച്ചതുമായ ചിത്രങ്ങളാണ് സാഗർ സൂര്യ പോസ്റ്റ് ചെയ്തത്.
മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന ഷാജി കൈലാസ്- പൃഥ്വിരാജ് ചിത്രമാണ് കാപ്പ. കടുവ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. ഒടുവിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് തിയറ്ററിൽ എത്തിയ ചിത്രത്തെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. വിജയകരമായി പ്രദർശനം തുടരുന്ന ചിത്രത്തിൽ ബിജു ത്രിവിക്രമൻ എന്ന വേഷം ചെയ്ത സാഗർ സൂര്യ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.
മുതുകിൽ ചുവന്നു തടിച്ച പാടുകളും കൈ ചുവന്നു നീരുവച്ചതുമായ ചിത്രങ്ങളാണ് സാഗർ സൂര്യ പോസ്റ്റ് ചെയ്തത്. ലൊക്കേഷനിൽ നിന്നുമുള്ള ഒരു വീഡിയോയും സാഹർ ഷെയർ ചെയ്തിട്ടുണ്ട്. ഇതിൽ തലയ്ക്കു ചുറ്റും കെട്ടുമായി കണ്ണാടിയിൽ നോക്കി സെൽഫി വീഡിയോ ചെയ്യുന്ന സാഗറിനെ കാണാം.
undefined
'മുറിവുകളും കഠിനാധ്വാനവും നിറഞ്ഞ ഒരു നീണ്ട യാത്രയുടെ സന്തോഷകരമായ അന്ത്യമാണ് ഈ ചിത്രങ്ങൾ. ഭാവി സംരംഭങ്ങളിൽ ഏർപ്പെടാൻ എനിക്ക് ഉപകാരപ്പെടുന്ന ഒരുപാട് അനുഭവങ്ങൾ ഇതിൽ നിന്നുമുണ്ടായി. കാപ്പ സിനിമയുടെ ഭാഗമാകാനും ഈ സംഘത്തോടൊപ്പം പ്രവർത്തിക്കാനും സാധിച്ചത് ശരിക്കും ഒരു അനുഗ്രഹമായിരുന്നു. തന്നെ വിശ്വസിച്ച് ബിജുവിനെ ഏൽപ്പിച്ച പൃഥ്വിരാജിനും ഷാജി കൈലാസിനും സാഗർ നന്ദി അർപ്പിക്കുന്നു. ഇതിൽ അഭിമാനവും സന്തോഷവും തോന്നുന്നു', എന്നാണ് സാഗർ കുറിച്ചത്. നിർഭാഗ്യവശാൽ അന്നത്തെ നല്ല നിമിഷങ്ങൾ പകർത്താൻ കഴിഞ്ഞില്ല എന്നും സാഗർ പറയുന്നുണ്ട്.
ടെലിവിഷന്‍ പരമ്പരയിലൂടെ അഭിനേതാവായി മാറി ഇപ്പോള്‍ വെള്ളിത്തിരയിൽ ഒരുപിടി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച താരമാണ് സാഗര്‍ സൂര്യ. തട്ടീം മുട്ടീം പരമ്പരയിലെ കഥാപാത്രമാണ് സാഗറിനെ കൂടുതല്‍ ജനപ്രിയനാക്കിയത്. പിന്നാലെ സിനിമയിലേക്ക് കൂടി അരങ്ങേറ്റം കുറിച്ചതോടെ മലയാള സിനിമാലോകവും സാഗറിനെ ശ്രദ്ധിച്ച് തുടങ്ങി. പൃഥ്വിരാജ് നായകനായിട്ടെത്തിയ 'കുരുതി' എന്ന ചിത്രത്തിലെ സാഗര്‍ സൂര്യയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഗുണ്ടജയന്‍, കുറി, ജനഗണമന, ജോ ആന്‍ഡ് ജോ, എന്നിങ്ങനെ നിരവധി സിനിമകൾ സാഗർ ഭാഗമായി.
'വീരസിംഹ റെഡ്ഡി'യിൽ ഭാഗമാകാൻ സാധിച്ചത് അഭിമാനം; ബാലയ്യ ചിത്രത്തെ കുറിച്ച് ഹണി റോസ്