കണ്ണൂർ സ്ക്വാഡ് ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം.
ഒരു സിനിമ പുറത്തിറക്കുമ്പോൾ, അതിന്റെ ഏറ്റവും പ്രധാന ഘടകങ്ങളിൽ ഒന്നായി കരുതപ്പെടുന്നത് ടൈറ്റിലുകളാണ്. ഈ പേരുകള്‍ സിനിമയിലേക്ക് പ്രേക്ഷകരെ ആകർഷിക്കാൻ സാധിക്കും. ഇന്നും ടൈറ്റിൽ നോക്കി സിനിമയെ അപ്രോച്ച് ചെയ്യുന്ന നിരവധി പേർ സിനിമാ ലോകത്തുണ്ട്. സമീപകാലത്ത് മലയാള സിനിമയിൽ ഏറെ ചർച്ചകൾക്ക് വഴിവച്ചൊരും കാര്യം ടൈറ്റിലുകൾ ആയിരുന്നു. എന്നാലും എന്റെ അളിയാ, മഹീന്ദ്രനും അഭീന്ദ്രനും, അച്ഛൻ വച്ചൊരു വാഴ എന്നിങ്ങനെ പോകുന്നു പേരുകൾ. ഇക്കൂട്ടത്തിൽ സിനിമയിലെ ഡയലോഗുകളും ഗാനങ്ങളുടെ വരികളും വച്ചുവരെ ചിത്രങ്ങൾക്ക് പേരുകൾ വന്നിരുന്നു.
മലയാള സിനിമയ്ക്ക് ടൈറ്റിലുകളുടെ കാര്യത്തിൽ ഇത്രയും ദാരിദ്രമാണോ എന്ന് വരെ പ്രേക്ഷകർ ചോദിച്ചിരുന്നു. ഇതിന്റെ പേരിൽ ട്രോളുകളും നിറഞ്ഞു. ഇതിനിടെ ആണ് മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങളുടെ പേരുകൾ ചർച്ചയാകുന്നത്. റോഷാക്ക്, ബസൂക്ക, ക്രിസ്റ്റഫർ, ദി പ്രീസ്റ്റ്, നൻപകൽ നേരത്ത് മയക്കം, കാതൽ ദ കോർ, ഭീഷ്മപർവം, ബസൂക്ക, ഭ്രമയുഗം എന്നിങ്ങനെയാണ് മമ്മൂട്ടിയുടെ സമീപകാല ചിത്രങ്ങളുടെ ടൈറ്റിലുകൾ.
undefined
ഇക്കൂട്ടത്തിലേക്കാണ് ഇന്ന് പ്രഖ്യാപിച്ച ടർബോയും എത്തിയിരിക്കുന്നത്. ഈ അവസരത്തിൽ മലയാള സിനിമയിലെ ടൈറ്റിൽ ചർച്ചകൾ സജീവമായിരിക്കുകയാണ്. "പേരിനു ദാരിദ്രം നേരിടുന്ന മലയാള സിനിമകൾക്കിടയിൽ മമ്മൂക്ക പടങ്ങളുടെ ടൈറ്റിൽ അനൗൺസ്മെന്റ് ഒരാശ്വാസം തന്നെയാണ്", എന്നാണ് സിനിമാ ഗ്രൂപ്പുകളിലെ പോസ്റ്റ്. ഇത് ശരിവച്ചു കൊണ്ടുള്ള കമന്റുകളും പുറകെ ഉണ്ട്.
'കോട്ടാത്തലയ്ക്ക് അഭിമാനമല്ലേ..', നാട്ടിൻപുറ മനോഹാരിതയിൽ അഖിൽ, 'നൊസ്റ്റു അടിച്ചെ'ന്ന് കമന്റുകൾ
മധുരരാജ എന്ന സിനിമയ്ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടർബോ. മാസ് ആക്ഷൻ ചിത്രമായിരിക്കും ഇതെന്നാണ് വിലയിരുത്തലുകൾ. ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ആരംഭമായിട്ടുണ്ട്. കാതൽ എന്ന ചിത്രമാണ് നിലവിൽ മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നത്. കണ്ണൂർ സ്ക്വാഡ് ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..