Harisree Ashokan Photo : 'രമണൻ വീണ്ടും ഗോദയിലേക്ക്'; മോഹന്‍ലാലിനെ ഓര്‍മിപ്പിച്ച് ഹരിശ്രീ അശോകൻ, കയ്യടി

By Web Team  |  First Published Dec 18, 2021, 7:42 PM IST

ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടെ എടുത്ത ചിത്രമാണിത്. 


ലയാളികളുടെ പ്രിയതാരമാണ് ഹരിശ്രീ അശോകൻ (Harisree Ashokan). കോമഡി കഥാപാത്രങ്ങൾക്ക് പുറമെ സീരിയസ് കഥാപാത്രങ്ങളും ചെയ്ത് പ്രോക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരം തന്റെ അഭിനയപാടവം തുടരുകയാണ്. ഇപ്പോഴിതാ ഹരിശ്രീ അശോകൻ പങ്കുവച്ചൊരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടെ എടുത്ത ചിത്രമാണിത്. ജിമ്മിന്റെ ചുമരില്‍ കാല് നീട്ടി വെച്ച് നില്‍ക്കുന്ന രീതിയിലാണ് നടന്‍ ചിത്രത്തിലുള്ളത്. പിന്നാലെ  നിരവധി പേര്‍  കമന്റുകളുമായി രംഗത്തെത്തി. രമണൻ വീണ്ടും ഗോദയിലേക്ക്, ഒരു 57 വയസുകാരനാണ് ഇത്തരത്തില്‍ നില്‍ക്കുന്നതെന്ന് ഓര്‍മിക്കണമെന്നുമൊക്കെയാണ് കമന്റുകൾ. കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചിത്രത്തോട് സാമ്യമുള്ളതാണ് ഈ ചിത്രമെന്ന് പറയുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്. 

Latest Videos

undefined

ടൊവിനോ തോമസ് നായകനായി എത്തുന്ന മിന്നല്‍ മുരളി എന്ന ചിത്രത്തിമാണ് ഹരിശ്രീ അശോകന്‍റേതായി പുറത്തിറങ്ങാനുള്ള ചിത്രം. ക്രിസ്മസ് റിലീസായി ഡിസംബര്‍ 24ന് ചിത്രം തിയറ്ററുകളില്‍ എത്തും. ബേസില്‍ ജോസഫ് ആണ് സംവിധാനം. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗുരു സോമസുന്ദരം, അജു വർഗീസ്, ബൈജു, ഫെമിന ജോർജ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

click me!