Dulquer and Amal Sufiya Wedding Anniversary :'ഒരു പതിറ്റാണ്ട് പൂര്‍ത്തിയാക്കി'; വിവാഹവാര്‍ഷികത്തില്‍ ദുല്‍ഖര്‍

By Web Team  |  First Published Dec 22, 2021, 5:39 PM IST

2011ഡിസംബര്‍ 22നാണ് ദുല്‍ഖറും അമാലും വിവാഹിതരായത്. 


ലയാളികളുടെ പ്രിയനടന്‍ ദുല്‍ഖര്‍ സല്‍മാന്‍റെ(Dulquer) വിവാഹ വാര്‍ഷികമാണ് ഇന്ന്. ഫാന്‍സ് പേജുകളിലും മറ്റും നിരവധി പേരാണ് ദുല്‍ഖറിനും ഭാര്യ അമാല്‍ സൂഫിയയ്ക്കും(Amal Sufiya) ആശംസകള്‍ അറിയിച്ചത്. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ ദുല്‍ഖര്‍ പത്താം വിവാഹ വാര്‍ഷികത്തില്‍(Wedding Anniversary) പ്രണയാര്‍ദ്രമായ കുറിപ്പ് പങ്കുവെച്ചാണ് ഭാര്യയ്ക്ക് ആശംസകള്‍ നേര്‍ന്നത്. 

'നമ്മളൊരു പതിറ്റാണ്ട് പൂര്‍ത്തിയാക്കി. അതൊരു ഇരുപതാക്കി ഒന്നിച്ച് യാത്ര ചെയ്യാം. ദിശയില്ലാത്ത ഞങ്ങളെ നയിക്കാന്‍ കാറ്റ് മാത്രമേയുള്ളു. പലപ്പോഴും നമ്മുടെ നേരെ വരുന്ന തിരമാലകളില്‍ മറികടന്ന് കയറി ഇറങ്ങി പോവുകയാണ്. ആ കാറ്റിനെ ഒരുമിച്ച് പരിണമിക്കുന്നു. മരിക്കുന്ന സമയത്ത് നമ്മുടെ പരമപദം കണ്ടെത്താം. ജീവിതം സൃഷ്ടിക്കുകയാണിവിടെ. അത് ഞങ്ങളുടെ ജീവിതമായി മാറുന്നു. ഇപ്പോള്‍ നമുക്കൊരു കോമ്പസും ആങ്കറും ഉണ്ട്. വിവിധ തുറമുഖങ്ങളിലൂടെ ഒരുമിച്ചുള്ള യാത്ര ഇനിയും തുടരുകയാണ്. ഒപ്പം പുതിയ ഭൂമി കണ്ടെത്തുക, ഇനിയും ഒരുപാട് കാണാനുണ്ട്. ഒരു ദശാബ്ദത്തിന് ശേഷവും ഞങ്ങള്‍ കൂടുതല്‍ ശക്തരാണ്. കപ്പലിന്റെ ചിറകുകള്‍ എപ്പോഴും ഉയര്‍ന്ന് തന്നെ നില്‍ക്കുന്നു. നമ്മുടെ മാലാഖയ്‌ക്കൊപ്പം കാക്കക്കൂട്ടില്‍ സുരക്ഷിതരായി നില്‍ക്കുകയാണ്. കപ്പലിന്റെ വലത് വശത്തോ ഇടതുവശത്തോ വച്ച് നമ്മള്‍ കണ്ടെത്തുമെന്ന് എനിക്കറിയാം. എന്നെന്നും ഒരേ കപ്പലിലെ യാത്രക്കാരായി', എന്നാണ് ദുൽഖർ കുറിച്ചത്. 

Latest Videos

undefined

2011ഡിസംബര്‍ 22നാണ് ദുല്‍ഖറും അമാലും വിവാഹിതരായത്. വീട്ടുകാര്‍ ഉറപ്പിച്ച വിവാഹമാണെങ്കില്‍ കൂടിയും വീട്ടുകാരുടെ അനുവാദത്തോടെ നടന്ന പ്രണയവിവാഹമായിരുന്നു ഇരുവരുടേതും. ഇന്ന് ഇരുവര്‍ക്കും നാല്‌ വയസുള്ള ഒരു മകളുണ്ട്. മറിയം അമീറാ സല്‍മാന്‍. 2017 മേയ്‌ അഞ്ചിനാണ് മറിയം ജനിച്ചത്.

അതേസമയം, കുറുപ്പ് എന്ന ചിത്രമാണ് ദുൽഖരിന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം 'സല്യൂട്ട്' എന്ന ചിത്രമാണ് ഇനി വരാനിരിക്കുന്നത്. 2022 ജനുവരി 14ന് ചിത്രം ഇന്ത്യയിലും പുറത്തുമുള്ള സ്ക്രീനുകളില്‍ എത്തും. അരവിന്ദ് കരുണാകരന്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥനായാണ് ദുല്‍ഖര്‍ സ്ക്രീനില്‍ എത്തുക. 

ദുല്‍ഖറിന്റെ തമിഴ് ചിത്രമായ 'ഹേയ് സിനാമിക'യും റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഫെബ്രുവരി 25നാണ് റിലീസ് ചെയ്യുക. പ്രീത ജയരാമൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 'ഹേയ് സിനാമിക' എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് മധൻ കര്‍കിയാണ്.

click me!