'ഞാൻ മരിച്ചാലും ചേട്ടൻ ജീവനോടെ ഉണ്ടാകണമെന്ന് അദ്ദേഹം ഡോക്ടറോട് പറഞ്ഞു': കരൾ ദാതാവിനെ കുറിച്ച് ബാല

By Web Team  |  First Published Aug 21, 2023, 5:43 PM IST

താൻ തിരിച്ചുവന്നാൽ ഒരു ജീവൻ മാത്രമല്ല ഒരായിരം ജീവനുകൾ രക്ഷപ്പെടുമെന്നും ജോസഫ് പറഞ്ഞതായി ബാല കൂട്ടിച്ചേർത്തു.


ലയാളി അല്ലെങ്കിലും മലയാള സിനിമയിലൂടെ കേരളക്കരയിൽ താരമായി മാറിയ നടനാണ് ബാല. ഒട്ടനവധി കഥാപാത്രങ്ങളാണ് അദ്ദേഹത്തിന്റെ അഭിനയ മികവിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. അടുത്തകാലത്ത് കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ബാലയുടെ ആരോ​ഗ്യം വഷളായിരുന്നു. താൻ മരിക്കുമെന്നാണ് ഏവരും വിധിയെഴുതിയിരുന്നതെന്ന് അടുത്തിടെ ബാല തന്നെ തുറന്ന് പറഞ്ഞിരുന്നു. ഏറെ നാളത്തെ ആശുപത്രി വാസത്തിനും കർൾമാറ്റ ശസ്ത്രക്രിയയ്ക്കും ശേഷം ആരോ​ഗ്യം വീണ്ടെടുത്ത് കൊണ്ടിരിക്കുന്ന ബാല, ഇപ്പോഴിതാ തനിക്ക് കരൾ പകുത്ത് നൽകിയ ആളെ പരിചയപ്പെടുത്തിയിരിക്കുകയാണ്. 

ജോസഫ് എന്ന ആളാണ് ബാലയ്ക്ക് കരൾ പകുത്ത് നൽകിയത്. ‘‘ഞാൻ മരിച്ചാലും എന്റെ ചേട്ടൻ ജീവനോടെ ഉണ്ടാകണം എന്നാണ് ശസ്ത്രക്രിയയ്ക്ക് മുമ്പ് ജോസഫ് ഡോക്ടർമാരോട് പറഞ്ഞത്.’’, എന്ന് ബാല പറയുന്നു. ഫിലിം ആർട്ടിസ്റ്റ് എംപ്ലോയീസ് യൂണിയന്റെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു ബാല. താൻ തിരിച്ചുവന്നാൽ ഒരു ജീവൻ മാത്രമല്ല ഒരായിരം ജീവനുകൾ രക്ഷപ്പെടുമെന്നും ജോസഫ് പറഞ്ഞതായി ബാല കൂട്ടിച്ചേർത്തു. ഡോക്ടർമാർ ആണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും ബാല വ്യക്തമാക്കി. 

Latest Videos

undefined

തനിക്ക് കരൾ പകുത്ത് തന്നപ്പോൾ ഒപ്പം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സ്നേഹവും എനിക്ക് കിട്ടാൻ തുടങ്ങിയെന്ന് ബാല മുന്‍പ് പറഞ്ഞിരുന്നു. നല്ലൊരു ബന്ധം അദ്ദേഹത്തിന്റെ കുടുംബവുമായുണ്ട്. എല്ലാ ഞായറാഴ്ചകളിലും അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും എനി​ക്ക് ഭക്ഷണം കൊടുത്ത് അയക്കുമെന്നും ബാല പറയുന്നു.

'പുതുപ്പള്ളി പള്ളിയിലെ എല്ലാ ശക്തിയും ഞങ്ങളുടെ കൂടെയുണ്ട്'; ലോട്ടറി കച്ചവടക്കാർക്കിത് സുവര്‍ണകാലം

അടുത്തിടെ ചെകുത്താന്‍ എന്ന് വിളിപ്പേരുള്ള യുട്യൂബർ അജു അലക്സിനെ വീട്ടില്‍ കയറി ആക്രമിച്ചതിന്‍റെ പേരില്‍ ബാലയ്ക്ക് എതിരെ കേസ് എടുത്തിരുന്നു. തോക്കുമായി വീട്ടിൽ കയറി അക്രമിച്ചു, വീട്ടുപകരണങ്ങൾ നശിപ്പിച്ചു എന്നിങ്ങനെ ആയിരുന്നു അജു അലക്സ് ബാലയ്ക്ക് എതിരെ നടത്തിയ ആക്ഷേപം. ഓഗസ്റ്റ് 5നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അപകീർത്തിപരമായ പ്രസ്താവന നടത്തിയതിന് അജുവിന് എതിരെ ബാല മാനനഷ്ടക്കേസും നല്‍കിയിരുന്നു. 

tags
click me!